പ്രതീകാത്മക ചിത്രം | Photo: ElectricVehicleWeb.in
കിയ മോട്ടോഴ്‌സില്‍നിന്ന് പുറത്തിറങ്ങുന്ന മിഡ്-സൈസ് എസ്.യു.വിയായ സെല്‍റ്റോസിന്റെ ഇലക്ട്രിക് പതിപ്പ് ചൈനയില്‍ നിര്‍മാണം ആരംഭിച്ചതായി നിര്‍മാതാക്കള്‍ മുമ്പ് അറിയിച്ചിരുന്നു. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് 2021 ഏപ്രില്‍ മാസത്തോടെ ഈ വാഹനം അവതരിപ്പിക്കുമെന്നാണ് സൂചന. ചൈനയിലെ നിരത്തുകളില്‍ തന്നെയാണ് ഈ മോഡല്‍ അരങ്ങേറ്റം കുറിക്കുന്നത്.
കിയ മോട്ടോഴ്‌സില്‍നിന്ന് വിപണിയിലെത്തുന്ന ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് എസ്.യു.വിയായിരിക്കും സെല്‍റ്റോസ്. പ്രധാനമായും ഏഷ്യന്‍ വിപണികള്‍ക്കായാണ് ഈ വാഹനം നിര്‍മിക്കുന്നത്. ചൈനയില്‍ അവതരിപ്പിച്ച് ഏറെ വൈകാതെ തന്നെ ഈ വാഹനത്തെ മറ്റ് രാജ്യങ്ങളിലും പ്രതീക്ഷിക്കാമെന്നാണ് സൂചന.
കിയയുടെ ചൈനയിലെ ജിയാങ്സു പ്ലാന്റില്‍ ഓഗസ്റ്റ് മാസമാണ് നിര്‍മാണം ആരംഭിച്ചത്. ചൈനയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ ഡിമാന്റ് ഉയര്‍ന്ന് വരുന്നത് പരിഗണിച്ചാണ് ആദ്യമായി അവിടെ ഇറക്കാന്‍ കിയ തീരുമാനിച്ചിരിക്കുന്നത്. കിയയുടെ നിറോ എന്ന ഇലക്ട്രിക് വാഹനം മുമ്പ് തന്നെ ചൈനയിലെ നിരത്തുകളില്‍ എത്തിയിട്ടുണ്ട്.
കിയയുടെ K3 ഇലക്ട്രിക്ക്, ഹ്യുണ്ടായി കോന എന്നീ വാഹനങ്ങളില്‍ നല്‍കിയിട്ടുള്ള 64 കിലോവാട്ട് ബാറ്ററി പാക്കിലാണ് സെല്‍റ്റോസുമെത്തുന്നത്. ഇത് 183 പി.എസ് പവറും 310 എന്‍.എം ടോര്‍ക്കും ഉത്പാദിപ്പിക്കും. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 405 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് കിയ അവകാശപ്പെടുന്നത്.
ഇന്ത്യന്‍ നിരത്തുകളില്‍ കിയ ആദ്യമെത്തിച്ചിട്ടുള്ള വാഹനമാണ് സെല്‍റ്റോസ്. എസ്.യു.വി. ശ്രേണിയില്‍ എത്തിയിട്ടുള്ള ഈ വാഹനത്തിന് മികച്ച വരവേല്‍പ്പാണ് രാജ്യം നല്‍കിയിട്ടുള്ളത്. എന്നാല്‍, കിയ മോട്ടോഴ്‌സ് ഇന്ത്യയിലെത്തിക്കുന്ന ആദ്യ ഇലക്ട്രിക് വാഹനം ഏതാണെന്നത് സംബന്ധിച്ച് സൂചനകള്‍ നല്‍കിയിട്ടില്ല.
Source: ElectricVehicleWeb.In
Content Highlights: Seltos Should Be Kia Motors Cheapest Electric SUV
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..