ഹീന്ദ്ര-ഫോര്‍ഡ് കൂട്ടായ്മയുടെ ഫലമായി ഇനി മുതല്‍ മഹീന്ദ്രയുടെ തിരഞ്ഞെടുത്ത ഏതാനും ഷോറൂമുകളിലൂടെ ഫോര്‍ഡിന്റെ വാഹനങ്ങളും നിരത്തിലെത്തും. കോംപാക്ട് എസ്‌യുവിയായ ഇക്കോസ്‌പോര്‍ട്ട് മാത്രമായിരിക്കും മഹീന്ദ്ര ഡീലര്‍ഷിപ്പുകളിലൂടെ പുറത്തിറങ്ങുന്നത്. 

ഇലക്ട്രിക് വാഹനങ്ങള്‍ ഉള്‍പ്പെടെ പുതിയ മോഡലുകള്‍ നിരത്തിലെത്തിക്കുന്നതിനും മറ്റുമായി ഇന്ത്യന്‍ വാഹനനിര്‍മാതാക്കളായ മഹീന്ദ്രയും അമേരിക്കന്‍ കമ്പനിയായ ഫോര്‍ഡും അടുത്തിടെ സഹകരണത്തിലെത്തിയിരുന്നു. ഈ ധാരണയുടെ പശ്ചാത്തലത്തിലാണ്‌ ഈ നീക്കം.

ഇന്ത്യയില്‍ ശക്തമായ നെറ്റ്‌വര്‍ക്ക് അവകാശപ്പെടാന്‍ സാധിക്കാത്ത കമ്പനിയാണ് ഫോര്‍ഡ്. അതുകൊണ്ട് തന്നെ മഹീന്ദ്രയുമായുള്ള സഹകരണത്തിലൂടെ ഇന്ത്യയിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും വേരോട്ടമുണ്ടാക്കാന്‍ സാധിക്കുമെന്നാണ് ഫോര്‍ഡ് ഇന്ത്യയുടെ പ്രതീക്ഷ.

ഈ പദ്ധതിയുടെ ആദ്യഘട്ടമായി 15 നഗരങ്ങളിലെ മഹീന്ദ്ര ഡീലര്‍ഷിപ്പ് വഴിയായിരുക്കും ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ട് വില്‍ക്കുന്നത്. എന്നാല്‍, വൈകാതെ കൂടുതല്‍ മഹീന്ദ്ര ഡീലര്‍ഷിപ്പുകള്‍ വഴി ഫോര്‍ഡ് വാഹനങ്ങള്‍ പുറത്തിറക്കുമെന്നാണ് സൂചനകള്‍.

Content Highlights: Select Mahindra outlets start selling Ford EcoSport