മാരുതി സുസുക്കി സ്വിഫ്റ്റ് | Photo: Maruti Suzuki
ഏപ്രില്‍ ഒന്നുമുതല്‍ മാരുതി സുസുക്കി കാറുകളുടെ വില വര്‍ധിക്കുമെന്ന് കമ്പനി അറിയിച്ചു. മലിനീകരണ നിയന്ത്രണങ്ങളുടെ ഭാഗമായുള്ള ബി.എസ്.-6 (ഭാരത് സ്റ്റേജ് 6) മാനദണ്ഡങ്ങളുടെ രണ്ടാംഘട്ടം ഏപ്രില്‍ ഒന്നുമുതല്‍ നടപ്പാക്കുന്ന സാഹചര്യത്തിലാണ് വിലവര്‍ധന. അതേസമയം, വിലയില്‍ എത്രമാത്രം വര്‍ധനയുണ്ടാകുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. വര്‍ധന മോഡലുകള്‍ക്കനുസരിച്ച് വ്യത്യസ്തമായിരിക്കുമെന്ന് കമ്പനി വ്യക്തമാക്കി.
ടാറ്റ മോട്ടോഴ്‌സിന്റെ വാണിജ്യവാഹനങ്ങളുടെ വിലയില്‍ ഏപ്രില്‍ ഒന്നുമുതല്‍ അഞ്ചുശതമാനം വര്‍ധന വരുത്തുമെന്ന് കമ്പനി നേരത്തേ അറിയിച്ചിരുന്നു. ഹീറോ മോട്ടോകോര്‍പിന്റെ മോട്ടോര്‍സൈക്കിളുകള്‍ക്കും സ്‌കൂട്ടറുകള്‍ക്കും രണ്ടുശതമാനംവീതം വിലവര്‍ധന പ്രഖ്യാപിച്ചിട്ടുണ്ട്.
കിയ വിവിധ മോഡലുകള്‍ക്ക് 2.5 ശതമാനം വരെയും മെഴ്‌സിഡസ് ബെന്‍സ് അഞ്ചുശതമാനംവരെയും വിലവര്‍ധനയാണ് ഏപ്രില്‍മുതല്‍ നടപ്പാക്കുന്നത്.
ബി.എസ്.-6 രണ്ടാംഘട്ടം നടപ്പാക്കുമ്പോള്‍ മലിനീകരണം കുറയ്ക്കുന്നതിനായി വിവിധ വാഹനഘടകങ്ങളില്‍ മാറ്റം വരുത്തേണ്ടതുണ്ട്. ഇതിനായി വരുന്ന അധികച്ചെലവാണ് ഉപഭോക്താക്കളിലേക്ക് കമ്പനികള്‍ കൈമാറുന്നത്. രണ്ടുമുതല്‍ നാലുശതമാനംവരെ വിലവര്‍ധനയാണ് കമ്പനികള്‍ പരിഗണിക്കുന്നത്. ഇതനുസരിച്ച് വിവിധ മോഡലുകള്‍ക്ക് 10,000 രൂപമുതല്‍ 20,000 രൂപവരെ വര്‍ധിച്ചേക്കും.
Content Highlights: Second phase of bs6 emission norms, vehicle price hike from april 1
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..