ഇന്ത്യന്‍ നിരത്തില്‍ ഇനി രണ്ടാം തലമുറ ക്രെറ്റയുടെ കുതിപ്പ്; വില 9.99 ലക്ഷം രൂപ മുതല്‍


ഈ മാസം ആദ്യം ബുക്കിങ്ങ് തുറന്നിരുന്നു. ഇതിനകം 14,000 പേരാണ്‌ ക്രെറ്റ ബുക്കു ചെയ്തത്.

-

ന്ത്യന്‍ നിരത്തുകളില്‍ ഇനിയെത്തുന്നത് ക്രെറ്റയുടെ രണ്ടാം തലമുറ മോഡല്‍. ഏകദേശം ഒരു വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് ഹ്യുണ്ടായി ക്രെറ്റയുടെ പുതിയ മോഡല്‍ വിപണിയില്‍ അവതരിപ്പിച്ചു. അഞ്ച് വേരിയന്റുകളിലായെത്തുന്ന പുതിയ ക്രെറ്റയ്ക്ക് 9.99 ലക്ഷം രൂപ മുതല്‍ 17.20 ലക്ഷം രൂപ വരെയാണ് ഡല്‍ഹിയിലെ എക്‌സ്‌ ഷോറൂം വില.

ഫെബ്രുവരിയില്‍ നടന്ന ഡല്‍ഹി ഓട്ടോ എക്സ്പോയിലാണ് ക്രെറ്റയുടെ രണ്ടാം തലമുറ പുറത്തിറക്കിയത്. ഇതിനു പിന്നാലെ വാഹനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഹ്യുണ്ടായി പുറത്തു വിട്ടിട്ടുണ്ടെങ്കിലും വില മാത്രം അറിയിച്ചിരുന്നില്ല. ഈ മാസം ആദ്യം ബുക്കിങ്ങ് തുറന്നിരുന്നു. ഇതിനകം 14,000 പേരാണ്‌ ക്രെറ്റ ബുക്കു ചെയ്തത്.

E,EX,S,SX,SX(O) എന്നീ വേരിയന്റുകളിലെത്തുന്ന രണ്ടാം തലമുറ ക്രെറ്റയ്ക്ക് ഏഴ് ഡീസല്‍ എന്‍ജിന്‍ മോഡലുകളും ഏഴ് പെട്രോള്‍ എന്‍ജിന്‍ മോഡലുകളുമാണുള്ളത്. രണ്ട് പെട്രോള്‍ എന്‍ജിനും ഒരു ഡീസല്‍ എന്‍ജിനുമാണ് ക്രെറ്റയില്‍ നല്‍കുന്നത്. മൂന്ന് ട്രാന്‍സ്മിഷനും ക്രെറ്റയില്‍ നല്‍കുന്നുണ്ട്. പെട്രോള്‍ മോഡലുകള്‍ക്ക് 16.1 കിലോമീറ്ററും ഡീസല്‍ മോഡലിന് 21.4 കിലോമീറ്ററുമാണ് ഇന്ധനക്ഷമത.

ആകര്‍ഷകമായ ഡിസൈനിലാണ് രണ്ടാം തലമുറ ക്രെറ്റ എത്തിയിരിക്കുന്നത്. വെന്യുവിലേതിന് സമാനമായ കാസ്‌കേഡ് ഡിസൈനിലുള്ള റേഡിയേറ്റര്‍ ഗ്രില്ല്, ട്രിയോ ബീം എല്‍ഇഡി ഹെഡ്‌ലാമ്പ്, ക്രെസന്റ് ഗ്ലോ എല്‍ഇഡി ഡിആര്‍എല്‍, മസ്‌കുലര്‍ വീല്‍ ആര്‍ച്ച്, ലൈറ്റനിങ്ങ് ആര്‍ച്ച് സി പില്ലര്‍, ട്വിന്‍ ടിപ് എക്‌സ്‌ഹോസ്റ്റ്, എയറോ ഡൈനാമിക് റിയര്‍ സ്‌പോയിലര്‍, എന്നിവ ഡിസൈനിലെ പുതുമയാണ്.

Hyundai Creta

രണ്ട് ഡ്യുവല്‍ ടോണും എട്ട് മോണോ ടോണുമായി പത്ത് നിറങ്ങളിലും ക്രെറ്റ എത്തുന്നുണ്ട്. ഗ്യാലക്സി ബ്ലു, ടൈഫൂണ്‍ സില്‍വര്‍, മള്‍ബറി റെഡ്, പോളാര്‍ വൈറ്റ്, ലാവ ഓറഞ്ച്, ഫാന്റം ബ്ലാക്ക്, ടൈറ്റാന്‍ ഗ്രേ എന്നിവയാണ് മോണോ ടോണ്‍ നിറങ്ങള്‍. ഓറഞ്ച് വിത്ത് ബ്ലാക്ക് റൂഫ്, വൈറ്റ് വിത്ത് ബ്ലാക്ക് റൂഫ് എന്നിവയാണ് ക്രെറ്റയിലുള്ള ഡ്യുവല്‍ ടോണ്‍ നിറങ്ങള്‍.

ക്രെറ്റയുടെ ഇന്റീരിയര്‍ കൂടുതല്‍ ആഡംബരമാക്കുന്നുണ്ട്. കോക്പിറ്റ് സെന്റര്‍ കണ്‍സോളായിരിക്കുംപ്രധാന മാറ്റം. ബ്ലൂ ലിങ്ക് സംവിധാനമുള്ള 10.25 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 17.78 സെന്റീമീറ്റര്‍ സൂപ്പര്‍ വിഷന്‍ ക്ലെസ്റ്റര്‍ വിത്ത് ഡിജിറ്റല്‍ ഡിസ്‌പ്ലേ, റിമോട്ട് എന്‍ജിന്‍ സ്റ്റാര്‍ട്ട്, പാഡില്‍ ഷിഫ്റ്റ്, ഡി-ഷേപ്പ് സ്റ്റിയറിങ്ങ് വീല്‍ എന്നിവ ഇതില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.

ഓട്ടോ ഹെല്‍ത്തി എയര്‍ പ്യൂരിഫയര്‍, ബ്ലൂ ആംബിയന്റ് ലൈറ്റ്, ബോസ് പ്രീമിയം സൗണ്ട് സിസ്റ്റം, ഇലക്ട്രിക് പാര്‍ക്കിങ്ങ് ബ്രേക്ക്, ഡ്രൈവര്‍ റിയര്‍വ്യൂ മോണിറ്റര്‍, കൂള്‍ഡ് ഗ്ലൗ ബോക്‌സ്, എല്‍ഇഡി റീഡിങ്ങ് ലൈറ്റ്, മുന്നിലും പിന്നിലും യുഎസ്ബി ചാര്‍ജിങ്ങ്, ടൂ സ്റ്റെപ്പ് റിക്ലൈനിങ്ങ് സീറ്റ്, സമാര്‍ട്ട് പനോരമിക് സണ്‍ റൂഫ് എന്നീ അധിക ഫീച്ചറുകളും ക്രെറ്റയിലുണ്ട്.

115 ബിഎച്ച്പി പവറുള്ള 1.5 ലിറ്റര്‍ എംപിഐ പെട്രോള്‍, 1.5 ലിറ്റര്‍ യു2 ഡീസല്‍ എന്‍ജിനും 140 ബിഎച്ച്പി പവറുള്ള 1.4 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ കാപ്പ എന്‍ജിനുമാണ് ക്രെറ്റയിലുള്ളത്. ആറ് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക്, ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച് എന്നിവയാണ് ട്രാന്‍സ്മിഷന്‍.

Content Highlights: Second Generation Hyundai Creta Launched In India

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
pc george

2 min

വിദ്വേഷപ്രസംഗം: പി.സി. ജോര്‍ജിനെ അറസ്റ്റ് ചെയ്തു

May 25, 2022


antony raju

1 min

പിന്നില്‍ രാഷ്ട്രീയശക്തികള്‍; ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

May 24, 2022


PC George

1 min

പി.സി ജോര്‍ജ് പാലാരിവട്ടം സ്റ്റേഷനിലെത്തി: ജാമ്യം റദ്ദാക്കിയതിനാല്‍ അറസ്റ്റുണ്ടാകും

May 25, 2022

More from this section




Most Commented