പയോഗശൂന്യമായി റോഡരികിലും വര്‍ക്ക്‌ഷോപ്പുകളുടെ ഓരത്തും വാഹനങ്ങള്‍ കിടക്കുന്നത് പതിവ് കാഴ്ചയാണ്. എന്നാല്‍, ഇത്തരം വാഹനങ്ങള്‍ വെറും പാഴ്‌വസ്തുകള്‍ അല്ലെന്നും വിനോദത്തിനും വിശ്രമത്തിനുമുള്ള കേന്ദ്രങ്ങളാക്കാന്‍ കഴിയുമെന്നും തെളിയിച്ചിരിക്കുകയാണ് മേപ്പിള്‍ എന്ന സ്റ്റാര്‍ട്ട്അപ്പ്.

വീട്, ഓഫീസ് എന്നിവ കഴിഞ്ഞാല്‍ വാഹനം ഉപയോഗിക്കുന്നവര്‍ ഏറ്റവുമധികം സമയം ചെലവഴിക്കുന്നത് വാഹനത്തിലായിരിക്കും. ഈ വാഹനങ്ങളെ കിടപ്പുമുറി, സിനിമാ തീയറ്റര്‍, ഗെയിം സെന്റര്‍, മസാജ് പാര്‍ലര്‍ തുടങ്ങി 20-ഓളം കേന്ദ്രങ്ങളാക്കി രൂപമാറ്റം വരുത്തുകയാണ് മേപ്പിള്‍ എന്ന കമ്പനി.

ഉപയോഗ ശൂന്യമായി വാഹനങ്ങളെടുത്ത് എക്സ്റ്റീരിയര്‍ രൂപം നിലനിര്‍ത്തി, ഇന്റീരിയറില്‍ മാറ്റംവരുത്തിയാണ് ഒരോ കേന്ദ്രങ്ങളൊരുക്കുന്നത്. ഒരോ കേന്ദ്രങ്ങള്‍ക്കും പ്രത്യേകം ഡിസൈനുകളുമുണ്ട്. ഇത്തരം കേന്ദ്രങ്ങളില്‍ നമ്മള്‍ കണ്ടിട്ടുള്ള സൗകര്യങ്ങള്‍ ഈ വാഹനത്തില്‍ നല്‍കും.

Car Room
Image Courtesy: NDTV Car and Bike

എയര്‍-കണ്ടീഷന്‍, എന്റര്‍ടെയ്ന്‍മെന്റ് സ്‌ക്രീന്‍, ചാര്‍ജിങ് സ്ലോട്ട്, ആംബിയന്റ് ലൈറ്റ്, സ്റ്റഡ് ലാമ്പ്, വെന്റിങ്ങ് മെഷിന്‍, മൊബൈല്‍ ആപ്പ് ഉപയോഗിച്ച് ലോക്ക് ചെയ്യാനുള്ള സംവിധാനം എല്ലാ ഡിസൈനുകളിലും പൊതുവായി ഉപയോഗിക്കുന്നതാണ്. ഓരോ രൂപത്തിലേക്ക് മാറ്റുന്നതിനും പ്രത്യേകം ചാര്‍ജാണ് ഈടാക്കുന്നത്. 

ഡല്‍ഹിയിലെ ഒരു ഹോട്ടലിന് വേണ്ടി വാഹനത്തിനുള്ളില്‍ റൂം ഒരുക്കിയാണ് മേപ്പിളിന്റെ തുടക്കം. ഉപയോഗ ശൂന്യമായ സ്വിഫ്റ്റിലാണ് ഈ ഡൈനിങ്ങ് റൂം ഒരുങ്ങിയിരിക്കുന്നത്. ടിവി, ടേബിള്‍, എസി, കുഷ്യനുകള്‍, കര്‍ട്ടണ്‍, ലൈറ്റുകള്‍ എന്നിവ നല്‍കി ഒരു ആഡംബര ഹോട്ടല്‍ റൂമിന്റെ രീതിയിലാണ് ഇത് ഒരുക്കിയിരിക്കുന്നത്. 

ഈ സംവിധാനം കൂടുതല്‍ വ്യാപിപ്പിക്കുന്നതിനായി പ്രമുഖ ഹോസ്പിറ്റാലിറ്റി ബ്രാന്റുകളായ ഓയോ റൂംസ്, മേക്ക് മൈ ട്രിപ്പ് തുടങ്ങിയവരുമായി മേപ്പിള്‍ ചര്‍ച്ച നടത്തുന്നുണ്ട്. ഇതിനുപുറമെ, എയര്‍പോര്‍ട്ട്, മെട്രോ സ്‌റ്റേഷന്‍ എന്നിവിടങ്ങളിലും ഇത്തരം ഹോട്ടലുകള്‍ തുടങ്ങാനും ഈ സ്റ്റാര്‍ട്ട് അപ്പിന് പദ്ധതിയുണ്ട്.

Source: NDTV Car and Bike

Content Highlights: Scrap Vehicle Designed As Hotel and Bed Rooms