ഞ്ചാബികള്‍ തലയില്‍ കെട്ടുന്ന ടര്‍ബണിനെ ബാന്റേജിനോട് ഉപമിച്ച സായിപ്പിന് മധുര പ്രതികാരവുമായി ലണ്ടന്‍ വ്യവസായിയായ പഞ്ചാബ് സ്വദേശി റൂബന്‍ സിങ്. ടര്‍ബണിന്റെ നിറത്തിലുള്ള കാറുകളില്‍ ഒരാഴ്ച യാത്ര ചെയ്തായിരുന്നു പ്രതികാരം. കാര്‍ എന്ന് പറയുമ്പോള്‍ ചെറിയ കാറല്ല അദ്ദേഹത്തിന്റെ സ്വന്തം റോള്‍സ് റോയിസ്.

ടര്‍ബന്‍ ചലഞ്ചിന്റെ ഭാഗമായി ഏഴ് ദിവസങ്ങളില്‍ അദ്ദേഹം തലയില്‍ ധരിച്ച ടര്‍ബണിന്റെ നിരത്തിലുള്ള ഏഴ് റോള്‍സ് റോയിസ് കാറുകളാണ് അദ്ദേഹം യാത്ര ചെയ്തത്. ഇവയെല്ലാം അദ്ദേഹത്തിന്റെ സ്വന്തം കാറുകളാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

അദ്ദേഹത്തിന്റെ പ്രതികാരവും ബെറ്റും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. എന്നാല്‍, ഈ ടര്‍ബന്‍ ചലഞ്ചിനെ ഇന്ത്യക്കാരുടെ മുഴുവന്‍ അഭിമാനം സംരക്ഷിക്കാനുള്ള അവസരമായാണ് താന്‍ കാണുന്നതെന്നായിരുന്നു റൂബന്‍ സിങ് അഭിപ്രായപ്പെട്ടത്.  

ബ്രിട്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓള്‍ഡേ പിഎ എന്ന കോണ്‍ടാക്ട് സെന്ററിന്റെ സിഒഇയാണ് റൂബന്‍ സിങ്. ഇതിന് പുറമെ, സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ഇഷര്‍ ക്യാപിറ്റലിന്റെയും മേധാവി ഇദ്ദേഹമാണ്. മിസ് ആറ്റിറ്റിയൂട് എന്ന സ്ഥാപനത്തിലൂടെ 1990-ലാണ് അദ്ദേഹം വ്യവസായ രംഗത്തേക്ക് എത്തിയത്.

ഇന്ത്യയില്‍ ഏറ്റവും വിലയേറിയ കാറുകളില്‍പെടുന്ന റോള്‍സ് റോയിസ് ഗോസ്റ്റ് സീരിയസ്-2, ഫാന്റം-7 എന്നീ കാറുകളാണ് അദ്ദേഹത്തിന്റെ വാഹന ശേഖരത്തിലുള്ളത്. ഇന്ത്യയില്‍ 8.38 കോടി മുതല്‍ 11.35 കോടി രൂപ വരെ വിലയുള്ള കാറുകളാണ് ഇവ.