കേന്ദ്ര സര്‍ക്കാറിന്റെ മേക്ക് ഇന്‍ പദ്ധതിക്ക് ചുവടുപിടിച്ച് ചൈനയിലെ മുന്‍നിര വാഹന നിര്‍മാതാക്കളായ SAIC (ഷാന്‍ഹായ് ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി കോര്‍പറേഷന്‍) മോട്ടോര്‍സ് ഇന്ത്യയിലെക്കെത്തുന്നു. 2019-ഓടെ ഇന്ത്യന്‍ റോഡില്‍ ആദ്യ ഇന്നിംഗ്‌സ് ആരംഭിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു കഴിഞ്ഞു. എസ്.എ.ഐ.സി മോട്ടോര്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഐതിഹാസിക ബ്രിട്ടീഷ് ബ്രാന്‍ഡായ എംജി (മോറിസ് ഗാരേജസ്) മോട്ടോര്‍സ് കാറുകളാണ് ഇവിടെ അങ്കം കുറിക്കാനെത്തുക.
നിര്‍മാണശാല ആരംഭിച്ചാകും എംജി ഇവിടെ പ്രവര്‍ത്തനം ആരംഭിക്കുക. ആഭ്യന്തര വില്‍പ്പന അവസാനിപ്പിച്ച് ഇവിടെനിന്നും മടങ്ങുന്ന ജനറല്‍ മോട്ടോഴ്‌സിന്റെ ഗുജറാത്തിലെ നിര്‍മാണ കേന്ദ്രം എസ്.എ.ഐ.സി ഏറ്റെടുത്തേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. നിലവില്‍ നിര്‍മാണ കേന്ദ്രങ്ങളെക്കുറിച്ചും വിപണനത്തെക്കുറിച്ചും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. നിക്ഷേപങ്ങളെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ ഇതുവരെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.
ബ്രിട്ടീഷ് സ്‌പോര്‍ട്‌സ് കാര്‍ ബ്രാന്‍ഡായ എംജിയിലൂടെ ഇന്ത്യന്‍ വിപണി പിടിച്ചെടുക്കാമെന്ന ആത്മവിശ്വാസത്തിലാണ് കമ്പനി. പരിസ്ഥിതി സൗഹാര്‍ദ്ദത്തിന് മുന്‍ഗണന നല്‍കി ഹൈബ്രിഡ്, ഇലക്ട്രിക് കാറുകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചേക്കും. ജനറല്‍ മോട്ടോഴ്‌സിന്റെ തലപ്പത്തുണ്ടായിരുന്ന രാജീവ് ചാബയാണ് കമ്പനിയുടെ പ്രസിഡന്റ് ആന്‍ഡ് മാനേജിങ് ഡയറക്ടര്‍. മലയാളികൂടിയായ പി.ബാലേന്ദ്രനാണ് കമ്പനിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍.
Read More: അംബാസിഡറിനെ ഏറ്റെടുത്ത പ്യൂഷെ ഇന്ത്യയിലേക്ക്
ഏതെല്ലാം മോഡലുകള്‍ ഇങ്ങെട്ടെത്തിക്കുമെന്ന കാര്യങ്ങള്‍ എസ്.എ.ഐ.സി വ്യക്തമാക്കിയിട്ടില്ല. MG3, MG GS എന്നിവ ആദ്യ ഘട്ടത്തിലെത്താനാണ് സാധ്യത. കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ കമ്പനി പുറത്തുവിടും. ചൈനീസ് വമ്പന് മുമ്പെ മേക്ക് ഇന്‍ ഇന്ത്യക്ക് ചുവടുപിടിച്ച് കൊറിയന്‍ നിര്‍മാതാക്കളായ കിയ മോട്ടോഴ്‌സ് ആഴ്ചകള്‍ക്ക് മുമ്പ് മഹാരാഷ്ട്രയില്‍ നിര്‍മാണ കേന്ദ്രങ്ങള്‍ക്കുള്ള പ്രാരംഭഘട്ട പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. അധികം വൈകാതെ പിഎസ്എ ഗ്രൂപ്പ് ഉടമസ്ഥതയിലുള്ള പ്യൂഷെയും ഇങ്ങോട്ടെത്തും.
Read More: കിയ മോട്ടോഴ്‌സ് ഇന്ത്യയില്‍