നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ എത്തി; അടുത്ത ലക്ഷ്യം പറക്കുന്ന ടാക്‌സികള്‍


കുറഞ്ഞ സമയത്തിനുള്ളില്‍ നഗരത്തില്‍ സുഖകരമായി സഞ്ചരിക്കാനുള്ള സംവിധാനമാണ് ഒരുങ്ങുക.

പ്രതീകാത്മക ചിത്രം | Photo: AP

ദുബായ് നഗരത്തിലെ ഗതാഗതരംഗത്തിന്റെ മുഖച്ഛായ മാറ്റുന്ന നവീന പദ്ധതികളുമായി ആര്‍.ടി.എ. പറക്കും ടാക്‌സിയടക്കമുള്ള ഡ്രൈവര്‍രഹിത വാഹനങ്ങള്‍ സുരക്ഷിതമായി പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിക്കാവുന്ന നഗരഭാഗങ്ങള്‍ ആര്‍.ടി.എ. തിട്ടപ്പെടുത്തി.

ദുബായ് വേള്‍ഡ് ചലഞ്ച് ഫോര്‍ സെല്‍ഫ് ഡ്രൈവിങ് ട്രാന്‍സ്‌പോര്‍ട്ട് ലോജിസ്റ്റിക്കിനായി റോബോട്ടുകളെയും വിവിധ കേന്ദ്രങ്ങളില്‍ സ്വയംനിയന്ത്രിത ബസുകളെയും പരീക്ഷിച്ചതായി ആര്‍.ടി.എ ഡയറക്ടര്‍ ജനറല്‍ മത്താര്‍ മുഹമ്മദ് അല്‍ തായര്‍ പറഞ്ഞു.

ആഗോള സാങ്കേതിക സേവനദാതാക്കളും സ്ഥാപനങ്ങളുമായും ചേര്‍ന്ന് സ്വയം നിയന്ത്രിത പറക്കും ടാക്‌സി, ദുബായ് സ്‌കൈ പോഡ്, നൂതന ഇലക്ട്രിക് സ്‌കൂട്ടര്‍ തുടങ്ങി വിവിധ ഗതാഗതസംവിധാനങ്ങള്‍ സാധ്യമാക്കും.

അപകടങ്ങള്‍, സാങ്കേതിക തകരാറുകള്‍, അടിസ്ഥാന സൗകര്യത്തിന്റെ അപര്യാപ്തത തുടങ്ങിയ വെല്ലുവികളെക്കുറിച്ചും കൃത്യമായ അവബോധമുണ്ട്. എങ്കിലും ഭാവി ഗതാഗതരീതികള്‍ ഇവയെല്ലാമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

2030-ഓടെ ദുബായ് ഗതാഗത സംവിധാനത്തിന്റെ 25 ശതമാനം ഇത്തരം സാങ്കേതികതയെ അടിസ്ഥാനമാക്കിയുള്ളതാകും. 20 മിനിറ്റ് സിറ്റി എന്ന ആശയത്തിലുള്ള പദ്ധതികളാണ് നടപ്പാക്കുക. കുറഞ്ഞ സമയത്തിനുള്ളില്‍ നഗരത്തില്‍ സുഖകരമായി സഞ്ചരിക്കാനുള്ള സംവിധാനമാണ് ഒരുങ്ങുക.

Content Highlights: RTA planning to introduce flying taxi and driverless vehicles in Dubai, Driverless vehicle, Flying Taxi, Flying Car


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


mallikarjun kharge

2 min

അപ്രതീക്ഷിത നീക്കങ്ങള്‍; തരൂരിനെ തള്ളി ഖാര്‍ഗെയ്‌ക്കൊപ്പം നിരന്ന് ജി23യും, മുന്നില്‍ നിന്ന് ഗഹ്‌ലോത്

Sep 30, 2022

Most Commented