178 സെക്കന്റ്, 250 പെഗാസസ്; റെക്കോര്‍ഡ് നേട്ടത്തില്‍ എന്‍ഫീല്‍ഡ്


രണ്ടാംലോക മഹായുദ്ധ കാലത്ത് ബ്രിട്ടീഷ് പാരാട്രൂപ്പ് സംഘം ഉപയോഗിച്ച 'ഫ്‌ലയിങ് ഫ്‌ലീ' മോട്ടോര്‍സൈക്കിളുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ക്ലാസിക് പെഗാസസിന്റെ നിര്‍മാണം.

ബുധനാഴ്ച നാല് മണി മുതല്‍ പെഗാസസ് ബുക്ക് ചെയ്യാമെന്നായിരുന്ന റോയല്‍ എന്‍ഫീഡ് അറിയിച്ചിരുന്നത്. എന്നാല്‍, 4.05ന് സൈറ്റില്‍ ബുക്ക് ചെയ്യാനെത്തിയവര്‍ കണ്ടത് സോള്‍ഡ് ഔട്ട് എന്ന മെസേജായിരുന്നു. നാല് മണിക്ക് വില്‍പ്പന ആരംഭിച്ചെങ്കിലും 4.03 ആയപ്പോഴേക്കും മുഴുവനും വിറ്റുതീര്‍ന്നു.

റോയല്‍ എന്‍ഫീല്‍ഡിന്റെ ലിമിറ്റഡ് എഡിഷന്‍ ബൈക്കായ ക്ലാസിക് 500 പെഗാസസ് ഇന്ത്യയില്‍ വിറ്റുതീര്‍ന്നത് മൂന്ന് മിനിറ്റിനുള്ളില്‍. ഇതോടെ ഇന്ത്യന്‍ വാഹനവിപണിയില്‍ സര്‍വകാല റെക്കോര്‍ഡാണ് റോയല്‍ എന്‍ഫീല്‍ഡ് നേടിയിരിക്കുന്നത്. ലിമിറ്റഡ് ഏഡീഷന്‍ ബൈക്കായതിനാല്‍ ഓണ്‍ലൈന്‍ വഴി വില്‍ക്കുമെന്നാണ് കമ്പനി അറിയിച്ചിരുന്നത്.

റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ക്ക് ഇന്ത്യന്‍ ജനത ഏറ്റെടുത്തതിന്റെ തെളിവാണ് ഇത്രയും പെട്ടന്ന് പെഗാസസ് വിറ്റുതീര്‍ന്നതെന്ന് റോയല്‍ എന്‍ഫീല്‍ഡ് പ്രസിഡന്റ് രുദ്രതേജ് സിങ് അവകാശപ്പെട്ടു.

ഇന്ത്യക്കായി അനുവദിച്ചിരുന്ന 250 ബൈക്കുകള്‍ 178 സെക്കന്റിനുള്ളില്‍ വില്‍പ്പന നടത്താന്‍ കഴിഞ്ഞത് വലിയ നേട്ടമായാണ് കാണുന്നത്. ലിമിറ്റഡ് എഡീഷന്‍ ബൈക്ക് സ്വന്തമാക്കിയ ഭാഗ്യവാന്മാരെ അഭിനന്ദിക്കുകയും ചെയ്യുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രണ്ടാംലോക മഹായുദ്ധ കാലത്ത് ബ്രിട്ടീഷ് പാരാട്രൂപ്പ് സംഘം ഉപയോഗിച്ച 'ഫ്‌ലയിങ് ഫ്‌ലീ' (RE/WD 125) മോട്ടോര്‍സൈക്കിളുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ക്ലാസിക് പെഗാസസിന്റെ നിര്‍മാണം. പട്ടാള ബൈക്ക് എന്ന് വിശേഷിപ്പിക്കാവുന്ന പെഗാസസിന്റെ 1000 യൂണിറ്റുകള്‍ മാത്രമാണ് കമ്പനി പുറത്തിറക്കുക. ഇതില്‍നിന്നാണ് 250 എണ്ണം ഇന്ത്യയിലെത്തുന്നത്.

ഒലീവ് ഡ്രാബ് ഗ്രീന്‍, സര്‍വ്വീസ് ബ്രൗണ്‍ എന്നീ രണ്ടു നിറങ്ങളില്‍ പെഗാസസ് പുറത്തിറക്കുന്നുണ്ടെങ്കിലും സര്‍വ്വീസ് ബ്രൗണ്‍ നിറത്തിലുള്ള ബൈക്ക് മാത്രമാകും ഇന്ത്യയിലെത്തുക. പുറംമോടിയിലെ ചില മാറ്റങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ക്ലാസിക് 500 രൂപത്തില്‍നിന്ന് വലിയ വ്യത്യാസം പെഗാസസിനില്ല.

എന്‍ജിന്‍, എക്‌സ്‌ഹോസ്റ്റ്, വീല്‍സ്, ഹാന്‍ഡില്‍, ഹെഡ്‌ലാംമ്പ് ബെസല്‍ എന്നിവയ്ക്ക് കറുത്ത നിറം നല്‍കിയാണ് പെഗാസസ് പുറത്തിറക്കുന്നത്. കാന്‍വാസ് പാനിയേഴ്‌സ്, എയര്‍ബോക്‌സ് എന്നിവ ക്ലാസിക് 500നെക്കാള്‍ കുടുതലായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ക്ലാസിക് 500-ലുള്ള എന്‍ജിനാണ് പെഗാസസിനും കരുത്ത് പകരുന്നത്. അഞ്ച് സ്പീഡ് ഗിയര്‍ ബോക്സില്‍ 499 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍കൂള്‍ഡ് എന്‍ജിന്‍ 27.2 ബിഎച്ച്പി പവറും 41.3 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 5 സ്പീഡാണ് ഗിയര്‍ബോക്‌സ്.

ഇന്ത്യയ്ക്കും ബ്രിട്ടണിനും പുറമേ അമേരിക്കയിലും ഓസ്‌ട്രേലിയയിലും 500 പെഗാസസ് വില്‍പനയ്‌ക്കെത്തും.

Content Highlights: Royal Enfield Pegasus 500 sold out in less than 3 minutes

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
arrest

1 min

16കാരനെ നിര്‍ബന്ധിച്ച് മതം മാറ്റി, 24കാരിയുമായി വിവാഹം: നാല് പേര്‍ അറസ്റ്റില്‍

May 25, 2022


kapil sibal

1 min

കപില്‍ സിബല്‍ കോണ്‍ഗ്രസ് വിട്ടു; സമാജ് വാദി പാര്‍ട്ടി ടിക്കറ്റില്‍ രാജ്യസഭയിലേക്ക്

May 25, 2022


antony raju

1 min

പിന്നില്‍ രാഷ്ട്രീയശക്തികള്‍; ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

May 24, 2022

More from this section




Most Commented