ഡംബരത്തിന്റെ അവസാന വാക്കായ റോള്‍സ് റോയ്‌സ്‌ 2015-ലാണ് ഒരു സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി കാര്‍ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചത്. കേവലം നാലു വര്‍ഷങ്ങള്‍ക്കുള്ളില്‍ ആരെയും അത്ഭുതപ്പെടുന്ന സൗന്ദര്യത്തോടെ റോള്‍സ് റോയ്‌സ് നിരയിലെ ആദ്യ എസ്.യു.വി.യായ കള്ളിനന്‍ കമ്പനി ഔദ്യോഗികമായി അവതരിപ്പിച്ചു. ഈ വര്‍ഷം അവസാനത്തോടെയോ അടുത്ത വര്‍ഷം തുടക്കത്തിലോ കള്ളിനന്‍ നിരത്തിലെത്തും. ലോകത്തിലെ ഏറ്റവും വലിയ വജ്രത്തിന്റെ പേരിനെ ഓര്‍മ്മിപ്പിച്ചാണ് ആദ്യ എസ്.യു.വി.ക്ക് കള്ളിനന്‍ എന്ന പേര് റോള്‍സ് റോയ്‌സ് നല്‍കിയത്. 

Cullinan SUV

റോള്‍സ് റോയ്‌സിന്റെ മുഖ്യ പടയാളിയായ ഫാന്റത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട രൂപത്തിലാണ് വാഹനത്തിന്റെ ഡിസൈന്‍. മുന്‍ഭാഗത്തുതന്നെ ഇത് പ്രകടമാകും. ഫാന്റത്തില്‍ തലയെടുപ്പോടെ നില്‍ക്കുന്ന വലിയ ഗ്രില്‍ കള്ളിനനിലും അതേപടിയുണ്ട്. കരുത്തന്‍ പരിവേഷം നല്‍കുന്നതാണ് ഇരുവശത്തെയും ഡിസൈന്‍. റിയര്‍ ഡോര്‍ മുന്നില്‍ നിന്ന് പിന്നോട്ട് തുറക്കുന്ന തരത്തിലാണ്. 1930-കളിലെ D-ബാക്ക് റോള്‍സ് റോയ്‌സിനെ ഓര്‍മ്മിക്കും വിധമാണ് ബൂട്ട് ലിഡ്‌. ആകെമൊത്തം എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്ന ഡിസൈനിലാണ് പിന്‍ഭാഗവും. 

ഫാന്റത്തിന്റെ അതേ അലൂമിനിയം സ്‌പേസ്‌ഫ്രെയിം ആര്‍ക്കിടെക്ച്ചറിലാണ് കള്ളിനന്റെ നിര്‍മാണം. ഉള്‍വശത്തും ആഡംബരത്തിന് ഒരു കുറവുമില്ല. ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഇത്തവണ റോള്‍സ് റോയ്‌സില്‍ ഇടംപിടിച്ചു. നൈറ്റ് വിഷന്‍, വിഷന്‍ അസിസ്റ്റ്, വൈല്‍ഡ് ലൈഫ് ആന്‍ഡ് പെഡ്‌സ്ട്രിയന്‍ വാര്‍ണിങ് സിസ്റ്റം, അലേര്‍ട്ട്‌നെസ് അസിസ്റ്റ്, പനോരമിക് ദൃശ്യത്തോടുകൂടിയ ഫോര്‍ ക്യാമറ സിസ്റ്റം, ഓള്‍റൗണ്ട് വിസിബിലിറ്റി ആന്‍ഡ് ഹെലികോപ്റ്റര്‍ വ്യൂ, ആക്ടീവ് ക്രൂയിസ് കണ്‍ട്രോള്‍, കൊളിഷന്‍ വാര്‍ണിങ് തുടങ്ങി നിരവധി സുരക്ഷാ സന്നാഹങ്ങള്‍ വാഹനത്തിലുണ്ട്. 

Cullinan SUV

എതിരാളിയായ ബെന്റ്‌ലി ബെന്റയ്ഗയെക്കാള്‍ വലുപ്പം അല്‍പം കൂടുതലുണ്ട് കള്ളിനന്. 3295 എംഎം വീല്‍ബേസ് പിന്‍സീറ്റ് യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങല്‍ ഒരുക്കും. 560 ലിറ്ററാണ് വാഹനത്തിലെ ലഗേജ് സ്‌പേസ്. പിന്‍സീറ്റ് മടക്കിയാല്‍ ഇത് 1930 എംഎം ആയി ഉയര്‍ത്തുകയും ചെയ്യാം. 6.75 ലിറ്റര്‍ ട്വിന്‍ ടര്‍ബോ വി12 എന്‍ജിനാണ് കള്ളിനന് ശക്തി പകരുന്നത്. 571 ബിഎച്ച്പി പവറും 850 എന്‍എം ടോര്‍ക്കുമേകും ഈ എന്‍ജിന്‍. മണിക്കൂറില്‍ 250 കിലോമീറ്ററാണ് പരമാവധി വേഗം. റോള്‍സ് റോയ്‌സിന്റെ ആദ്യ ഓള്‍ വീല്‍ ഡ്രൈവ് വാഹനം കൂടിയാണിത്. 3.25 ലക്ഷം ഡോളറാണ് (2.18 കോടി രൂപ) കള്ളിനാന്റെ വില. ഇന്ത്യയിലെത്തുമ്പോള്‍ നികുതി കൂടുമെന്നതിനാല്‍ വില വന്‍തോതില്‍ ഉയരും. അഞ്ചു കോടി രൂപ വരെയാകുമെന്നാണ് സൂചന. 

Cullinan SUV

Cullinan SUV

Contnet Highlights; Rolls Royce Cullinan SUV Makes Global Debut