പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
ഫെബ്രുവരിയില്‍ രാജ്യത്തെ യാത്രാ വാഹന രജിസ്‌ട്രേഷനില്‍ 10.59 ശതമാനം വര്‍ധന. യാത്രാവാഹനങ്ങളുടെയും ട്രാക്ടറുകളുടെയും ചില്ലറ വില്‍പ്പന മികച്ചരീതിയില്‍ മുന്നേറിയെങ്കിലും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇരുചക്രവാഹനങ്ങളുടെയും വാണിജ്യ വാഹനങ്ങളുടെയും വില്‍പ്പനയില്‍ വലിയ കുറവുണ്ടായിട്ടുണ്ട്.
രാജ്യത്തെ റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകളില്‍നിന്നുള്ള കണക്കുകള്‍ പ്രകാരം മൊത്തം വാഹന വില്‍പ്പനയില്‍ 13 ശതമാനത്തിന്റെ കുറവാണുണ്ടായത്. ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍ (ഫാഡ) ആണ് ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്.
2020 ഫെബ്രുവരിയിലെ 2,29,734 എണ്ണത്തില്‍നിന്ന് 2,54,058 എണ്ണമായാണ് യാത്രാ വാഹന വില്‍പ്പന ഉയര്‍ന്നത്. 10.59 ശതമാനം വളര്‍ച്ച. ട്രാക്ടര്‍ വില്‍പ്പന 18.89 ശതമാനം ഉയര്‍ന്നു. അതേസമയം, ഇരുചക്രവാഹന വില്‍പ്പന 16.08 ശതമാനം കുറഞ്ഞ് 10,91,288 എണ്ണമായി. 2020 ഫെബ്രുവരിയിലിത് 13,00,364 എണ്ണമായിരുന്നു. വാണിജ്യ വാഹന വില്‍പ്പനയില്‍ ഇടിവ് 29.53 ശതമാനമാണെന്നും ഫാഡ പറയുന്നു.
കാറുകളും എസ്.യു.വികളും ബുക്ക് ചെയ്താല്‍ കാത്തിരിക്കേണ്ട സമയം കൂടിയിട്ടുണ്ട്. എട്ടു മാസം വരെ കാത്തിരിക്കേണ്ട മോഡലുകളുണ്ടെന്ന് ഫാഡ വ്യക്തമാക്കി. വാഹന നിര്‍മാണത്തിനാവശ്യമായ സെമി കണ്ടക്ടറുകളുടെ ക്ഷാമമാണ് ഉത്പാദനം കുറയാന്‍ കാരണം.
ഇതു പരിഹരിക്കാന്‍ സെമി കണ്ടക്ടറുകള്‍ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളുമായി നയതന്ത്രതലത്തില്‍ ചര്‍ച്ച നടത്തി ലഭ്യത ഉറപ്പാക്കണമെന്ന് അസോസിയേഷന്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു. രാജ്യവ്യാപകമായി ബസ് സര്‍വീസുകള്‍ പഴയ നിലയിലാകാത്തതും സ്‌കൂളുകള്‍ അടച്ചിട്ടിരിക്കുന്നതും കാരണം ബസുകളുടെ വില്‍പ്പന നാമമാത്രമായി തുടരുകയാണ്. ചെറു വാണിജ്യവാഹനങ്ങളുടെ വില്‍പ്പന മെച്ചപ്പെട്ടുവരുന്നതായും ഫാഡ പ്രസിഡന്റ് വിങ്കേഷ് ഗുലാത്തി പറഞ്ഞു.
Content Highlights: Report Growth In Car sales and Registrtion, Two Wheeler Sale Decline


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..