ലോക്ക്ഡൗണിനെ തുടര്‍ന്ന് അടഞ്ഞു കിടന്നിരുന്ന റെനോയുടെ ഡീലര്‍ഷിപ്പുകളുടെയും സര്‍വീസ് സെ്ന്ററുകളുടെയും പ്രവര്‍ത്തനം പുനരാരംഭിച്ചു. രാജ്യത്തുടനീളമുള്ള 194 ഷോറൂമുകളും വര്‍ക്ക്‌ഷോപ്പുകളുമാണ് തുറന്നിട്ടുള്ളതെന്ന് റെനോ അറിയിച്ചു. ടച്ച് പോയിന്റുകളും മറ്റും പ്രദേശിക ഭരണകൂടങ്ങളുടെ നിര്‍ദേശത്തിനനുസരിച്ച് തുറക്കുമെന്നാണ് വിവരം.
സുരക്ഷയും ആരോഗ്യവും ഉറപ്പാക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ദേശിച്ചിട്ടുള്ള നടപടികള്‍ സ്വീകരിച്ചാണ് ഷോറൂമുകള്‍ തുറന്നിരിക്കുന്നത്. ടെസ്റ്റ് ഡ്രൈവിനും മറ്റുമായി ഉപയോഗിക്കുന്ന വാഹനങ്ങള്‍ സാനിറ്റൈസ് ചെയ്താണ് ഉപയോഗിക്കുന്നതെന്നും ഉപയോക്താക്കളോട് ഇടപെടാന്‍ ജീവനക്കാര്‍ക്ക് പ്രത്യേകം പരിശീലനം നല്‍കുമെന്നും റെനോ അറിയിച്ചു.
ഉപയോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷയും ആരോഗ്യവും ഉറപ്പാക്കാന്‍ റെനോ പ്രതിജ്ഞാബദ്ധമാണെന്നും അതുകൊണ്ടുതന്നെ ഇവ ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ ഡീലര്‍ഷിപ്പുകളിലും സര്‍വീസ് സെന്ററുകളിലുമുള്‍പ്പെടെ സ്വീകരിക്കുന്നുണ്ടെന്നും റെനോ ഇന്ത്യയുടെ സിഇഒ-മാനേജിങ്ങ് ഡയറക്ടര്‍ വെങ്കട്ട്‌റാം മാമിലാപ്പെ അഭിപ്രായപ്പെട്ടു.
ഇനിയും തുറക്കാനുള്ള ഡീലര്‍ഷിപ്പുകളും മറ്റ് സ്ഥാപനങ്ങളും അണുവിമുക്തമാക്കുന്നതിനുള്ള നടപടികള്‍ കമ്പനി സ്വീകരിച്ചിട്ടുണ്ട്. ഇതിനൊപ്പം സമൂഹിക അകലം പാലിക്കുകയും അതത് ഡീലര്‍ഷിപ്പുകളിലെ മുഴുവന്‍ ജീവനക്കാരെയും ആരോഗ്യ സ്‌ക്രീനിങ്ങിന് വിധേയമാക്കിയ ശേഷമായിരിക്കും ജോലിയില്‍ പ്രവേശിപ്പിക്കുകയെന്നാണ് റെനോയുടെ നിലപാട്.
വിപണിയില്‍ കാര്യക്ഷമമാകുന്നതിനായി നിരവധി ആനുകൂല്യങ്ങളും റെനോ പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോള്‍ വാങ്ങൂ, പണം പീന്നീട് എന്നതാണ് ഇതില്‍ ആകര്‍ഷകം. ഇതനുസരിച്ച് മെയ് മാസത്തില്‍ റെനോയുടെ വാഹനം വാങ്ങുന്നയാള്‍ മൂന്ന് മാസത്തിനുശേഷം മാത്രം പണമടച്ച് തുടങ്ങിയാല്‍ മതിയെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ റെനോയുടെ വാഹനങ്ങളുടെ വാറണ്ടിയും സൗജന്യ സര്‍വീസും കമ്പനി നീട്ടിയിരുന്നു. ഇതിനുപുറമെ, അടിയന്തിര സാഹചര്യങ്ങളിലുള്ള റോഡ് സൈഡ് അസിസ്റ്റന്‍സ് സംവിധാനവും മറ്റ് സര്‍വീസ് സേവനങ്ങളും തുടര്‍ന്നും ലഭ്യമാക്കുമെന്ന് റെനോ ഉറപ്പുനല്‍കിയിട്ടുണ്ട്.
Content Highlights: Renault Re-Open Dealership and Service Centers With Efficient Safety Measures
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..