റെനോ ഇന്ത്യന്‍ നിരത്തുകള്‍ക്ക് ഉറപ്പുനല്‍കിയ പുതിയ കോംപാക്ട് എസ്‌യുവി പുറത്തിറങ്ങുന്നതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. എച്ച്ബിസി എന്ന കോഡ് നെയിമില്‍ നിര്‍മിക്കുന്ന ഈ വഹനം നിരത്തിലെത്തുന്നതിന്റെ ആദ്യ പടിയെന്നോണം പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു.
ഫെബ്രുവരിയില്‍ ഡല്‍ഹിയില്‍ നടക്കുന്ന ഓട്ടോ എക്സ്പോയില്‍ കിംഗര്‍ പ്രദര്‍ശിപ്പിക്കുമെങ്കിലും ഈ വര്‍ഷത്തിന്റെ രണ്ടാം പകുതിയോടെ ഈ വാഹനത്തെ നിരത്തുകളില്‍ പ്രതീക്ഷിച്ചാല്‍ മതിയെന്നാണ് റിപ്പോര്‍. ഇന്ത്യയില്‍ മാരുതി വിത്താര ബ്രെസ, ടാറ്റ നെക്സോണ്‍ എന്നീ വാഹനങ്ങളാണ് കിംഗറിന്റെ പ്രധാന എതിരാളികള്‍.
റെനോയുടെ കുഞ്ഞന്‍ മോഡലായ ക്വിഡിനും ട്രൈബറിനും അടിസ്ഥാനമൊരുക്കുന്ന സിഎംഎഫ്-എ മോഡുലാര്‍ പ്ലാറ്റ്‌ഫോമിലായിരിക്കും ഈ വാഹനം ഒരുങ്ങുന്നത്. മറ്റ് എതിരാളികളെക്കാള്‍ കുറഞ്ഞ വിലയും ഉയര്‍ന്ന കരുത്തും ഈ വാഹനത്തില്‍ നല്‍കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.
ട്രൈബറില്‍ നിന്നും ഡസ്റ്ററില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുള്ള ഡിസൈനിലായിരിക്കും ഈ എസ്‌യുവി ഒരുങ്ങുക. മൂന്ന് തട്ടുകളായുള്ള ഗ്രില്ല്, പ്രൊജക്ഷന്‍ ഹെഡ്ലാമ്പ്, എല്‍ഇഡി ഡിആര്‍എല്‍, സ്‌കിഡ് പ്ലേറ്റ്, ഉയര്‍ന്ന ബോണറ്റ്, ബ്ലാക്ക് ക്ലാഡിങ്ങ് തുടങ്ങിയവ ഉപയോഗിച്ചായിരിക്കും ഈ വാഹനത്തിന്റെ എക്സ്റ്റീരിയര്‍ മോടിപിടിപ്പിക്കുക.
ട്രൈബറിനോട് സാമ്യമുള്ള ഇന്റീരിയറായിരിക്കും ഇതില്‍ നല്‍കുക. 71 ബിഎച്ച്പി പവറും 96 എന്‍എം ടോര്‍ക്കുമേകുന്ന 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് എന്‍ജിനായിരിക്കും ഈ വാഹനത്തിന് കരുത്തേകുന്നത്. അഞ്ച് സ്പീഡ് മാനുവല്‍, എഎംടി ട്രാന്‍സ്മിഷനുകളും ഈ കോംപാക്ട് എസ്‌യുവിയില്‍ ഒരുക്കും.
Content Highlights: Renault New Compact SUV Starts Test Run