ക്വിഡ് നിരയിലേക്ക് പുതിയ വേരിയന്റ് ; പുതിയ പതിപ്പെത്തുന്നത് വിജയാഘോഷത്തിന്റെ ഭാഗമായി


ക്വിഡിന്റെ 1.0 ലിറ്റര്‍ പതിപ്പില്‍ ഏറ്റവും വില കുറഞ്ഞ മോഡലാണ് RXL.

-

ഫ്രഞ്ച് വാഹനനിര്‍മാതാക്കളായ റെനോയിക്ക് ഇന്ത്യയില്‍ ഏറ്റവുമധികം നേട്ടം സമ്മാനിച്ച വാഹനമാണ് ക്വിഡ്. ഇന്ത്യന്‍ നിരത്തുകളില്‍ 3.5 ലക്ഷം ക്വിഡുകള്‍ എത്തിച്ചതിന്റെ ആഘോഷങ്ങളുടെ ഭാഗമായി ക്വിഡ് പുതിയ ഒരു വേരിയന്റ് അവതരിപ്പിച്ചു. ക്വിഡ് 1.0 ലിറ്റര്‍ എന്‍ജിന്‍ മോഡലിന്റെ RXL വേരിയന്റാണ് എത്തിയിട്ടുള്ളത്. ഓട്ടോമാറ്റിക്- മാനുവല്‍ ട്രാന്‍സ്മിഷനുകളില്‍ ഈ പതിപ്പെത്തും.

ക്വിഡിന്റെ 1.0 ലിറ്റര്‍ പതിപ്പില്‍ ഏറ്റവും വില കുറഞ്ഞ മോഡലാണ് RXL. രണ്ട് ട്രാന്‍സ്മിഷനുകളിലുമെത്തുന്ന ഈ വേരിയന്റിന്റെ മാനുവല്‍ പതിപ്പിന് 4.16 ലക്ഷം രൂപയും ഓട്ടോമാറ്റിക് പതിപ്പിന് 4.88 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. ഇന്ത്യന്‍ നിരത്തുകളില്‍ ചെറുകാറുകളുടെ ആവശ്യം ഉയരുന്നത് കണക്കിലെടുത്താണ് ക്വിഡിന്റെ പുതിയ വേരിയന്റ് എത്തിയതെന്നാണ് നിര്‍മാതാക്കളുടെ വാദം.

ക്വിഡിന്റെ രണ്ടാംതലമുറ മോഡലിന്റെ അടിസ്ഥാനമാക്കിയാണ് ഈ വേരിയന്റും എത്തുന്നത്. ആദ്യമെത്തിയ ക്വിഡിനെ പൂര്‍ണമായും പൊളിച്ച് പണിഞ്ഞാണ് രണ്ടാം തലമുറ എത്തിയത്. പുതിയ ഗ്രില്ല്, ഗ്രില്ലിനോട് ചേര്‍ന്ന് സ്ഥാനം പിടിച്ചിരിക്കുന്ന ഡിആര്‍എല്‍, ബംബറിലേക്ക് സ്ഥാനം മാറിയ സ്പ്ലിറ്റ് ഹെഡ്‌ലാമ്പ്, ഡ്യുവല്‍ ടോണ്‍ ബംബര്‍, സ്‌കിഡ് പ്ലേറ്റ് എന്നിവയാണ് ക്വിഡിന്റെ മുഖഭാവം.

ബ്ലാക്ക് ഫിനീഷിങ്ങ് വീല്‍ ആര്‍ച്ച്, ഓറഞ്ച് നിറത്തിലുള്ള സൈഡ് മിറര്‍, ക്ലാഡിങ്ങുകള്‍, ബ്ലാക്ക് ഫിനീഷിങ്ങ് പില്ലറുകള്‍, ഡ്യുവല്‍ ടോണ്‍ റൂഫ് റെയില്‍, പുതിയ അലോയി വീൽ എന്നിവ നല്‍കിയാണ് പുതിയ ക്വിഡിന്റെ വശങ്ങള്‍ അലങ്കരിച്ചിരിക്കുന്നത്. പിന്‍ഭാഗത്ത് കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടില്ല.

ക്രോംപിയാനോ ബ്ലാക്ക് ഡ്യുവല്‍ ടോണ്‍ നിറത്തിലുള്ള ഇന്റീരിയറാണ് പുതിയ ക്വിഡിലുള്ളത്. എട്ട് ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോളും, ലെതര്‍ ആവരണമുള്ള സ്റ്റിയറിങ്ങ് വീലും, രണ്ട് നിറങ്ങളിലുള്ള സീറ്റുകളുമാണ് ക്വിഡിന്റെ ഇന്റീരിയറിനെ സമ്പന്നമാക്കുന്നത്. ഇതിനൊപ്പം എബിഎസ്-ഇബിഡി, സെന്‍സറുകള്‍ എന്നിവ സുരക്ഷയൊരുക്കും.

1.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് ഇപ്പോഴെത്തിയ RXL വേരിയന്റിലുള്ളത്. ഈ എന്‍ജിന്‍ 67 ബിഎച്ച്പി പവറും 91 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അതേസമയം, ക്വിഡിന്റെ 0.8 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ മോഡല്‍ 53 ബിഎച്ച്പി പവറും 72 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. RXL വേരിയന്റ് എത്തിയതോടെ 1.0 ലിറ്റര്‍ എന്‍ജിന്‍ ക്വിഡിന് അഞ്ച് വേരിയന്റുകളാണുള്ളത്.

Content Highlights: Renault Launch New RXL Variant For Kwid 1.0 Liter Engine Model


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented