ന്‍ട്രി ലെവല്‍ കാറുകളില്‍ ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോയുടെ സാന്നിധ്യമായ ക്വിഡ് ഹാച്ച്ബാക്കിന്റെ വില ഉയരുന്നു. ഏപ്രില്‍ ഒന്ന് മുതല്‍ മൂന്ന് ശതമാനം വില ഉയരുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്. 

വാഹനങ്ങളുടെ ഉത്പാദന ചിലവിലുണ്ടായ വര്‍ധനവും രാജ്യത്തെ സാമ്പത്തിക സ്ഥിതിയും വാഹന വിപണിയിലെ മാറ്റങ്ങളെയും തുടര്‍ന്ന് വില ഉയര്‍ത്താന്‍ കമ്പനി നിര്‍ബന്ധിതമായിരിക്കുകയാണെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു.

പുറത്തിറക്കി ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ തന്നെ 2,75,000 ക്വിഡുകളാണ് കമ്പനി നിരത്തിലെത്തിച്ചിട്ടുള്ളത്. കമ്പനിയുടെ ടോപ്പ് സെല്ലിങ് വാഹനമായതിനാല്‍ തന്നെ ഈ വാഹനത്തിന്റെ വിലയില്‍ മാത്രമേ വര്‍ധനവ് വരുത്തുന്നുള്ളൂവെന്നാണ് വിവരം.

ക്വിഡ് ഹാച്ച് ബാക്കിന്റെ കൂടെ 0.8 ലിറ്റര്‍, ഒരു ലിറ്റര്‍ പവര്‍ ട്രെയ്ന്‍ എന്നിവയും കമ്പനി വില്‍ക്കുന്നുണ്ട്. 2.66 ലക്ഷം രൂപ മുതല്‍ 4.63 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ ഡല്‍ഹി എക്‌സ് ഷോറൂം വില.

Content Highlights: Renault Kwid to Get 3% More Expensive from Next Month