റെനോ ക്വിഡ് നിയോടെക് എഡിഷൻ | Photo: Renault India
ഫ്രഞ്ച് വാഹനനിര്‍മാതാക്കളായ റെനോയുടെ ഇന്ത്യയിലെ എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് മോഡലായ ക്വിഡിന്റെ സ്പെഷ്യല്‍ എഡിഷന് പതിപ്പ് അവതരിപ്പിച്ചു. നിയോടെക് എഡിഷന് എന്ന് പേരിട്ടിരിക്കുന്ന ഈ വാഹനം ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്സ്മിഷനുകളില് എത്തുന്നുണ്ട്. 4.30 ലക്ഷം രൂപ മുതല്‍ 4.84 ലക്ഷം രൂപ വരെയാണ് നിയോടെക്കിന്റെ എക്സ്ഷോറും വില.
നിയോടെക് എഡിഷന്റെ വരവോടെ ഡ്യുവല്‍ ടോണ്‍ ഫിനീഷിങ്ങില്‍ ഇന്ത്യയിലെത്തുന്ന ആദ്യ എന്‍ട്രി ലെവല്‍ വാഹനമെന്ന ഖ്യാതിയും ക്വിഡ് സ്വന്തമാക്കി. സാന്‍സ്കര്‍ ബ്ലൂ വിത്ത് മൂണ്‍ലൈറ്റ് സില്‍വര്‍ റൂഫ്, മൂണ്‍ലൈറ്റ് സില്‍വര്‍ വിത്ത് സാന്‍സ്കര്‍ ബ്ലൂ റൂഫ് എന്നീ നിറങ്ങളിലാണ് നിയോടെക് എഡിഷന് എത്തുന്നത്. റെഗുലര്‍ പതിപ്പിനെക്കാള്‍ 30,000 രൂപ അധികമാണ് നിയോടെക്കിന്.
റെഗുലര്‍ ക്വിഡിന് സമാനമായ 0.8, 1.0 ലിറ്റര്‍ എന്നീ രണ്ട് പെട്രോള്‍ എന്‍ജിനുകളിലാണ് നിയോടെക് എഡിഷനും എത്തുന്നത്. 0.8 ലിറ്റര്‍ പെട്രോള്‍ എന്ജിന് 53 ബിഎച്ച്പി പവറും 72 എന്‍എം ടോര്‍ക്കും 1.0 ലിറ്റര്‍ എന്ജിന് 67 ബിഎച്ച്പി പവറും 91 എന്‍എം ടോര്‍ക്കുമേകും. അഞ്ച് സ്പീഡ് മാനുവല്‍ ട്രാന്സ്മിഷനൊപ്പം ഇതിലെ 1.0 ലിറ്റര്‍ മോഡലില്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും നല്‍കുന്നുണ്ട്.
നിയോടെക്സ് എഡിഷന്റെ ഇന്റീരിയറിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. എട്ട് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, നീല നിറത്തിലുള്ള സ്റ്റിച്ചിങ്ങ് നല്‍കിയിട്ടുള്ള ഫാബ്രിക് സീറ്റുകള്‍, ബ്ലൂ, ക്രോമിയം ഡീക്കല്‍സ് നല്‍കിയിട്ടുള്ള സ്റ്റിയറിങ്ങ് വീല്‍, ക്രോമിയം പ്ലേറ്റിങ്ങ് നല്‍കിയിട്ടുള്ള ഗിയര്‍ ലിവര്‍, മുന്‍നിര യാത്രക്കാര്‍ക്കായി യു.എസ്.ബി പോര്‍ട്ടുകള്‍ തുടങ്ങിയവയാണ് നിയോടെക്കിലുള്ളത്.
ഡ്യുവല്‍ ടോണ്‍ നിറത്തിനൊപ്പം പുറംമോടിയില്‍ വേറെയും പുതുമകള്‍ നല്‍കിയാണ് ക്വിഡ് നിയോടെക് എഡിഷന് എത്തിയിരിക്കുന്നത്. ക്രോമിയം സ്റ്റഡുകള്‍ നല്കി അലങ്കരിച്ചിരിക്കുന്ന ഗ്രാഫൈറ്റ് ഗ്രില്‍, വോള്‍ക്കാനോ ഗ്രേ വീലുകള്‍, ബ്ലാക്ക് ബി-പില്ലര്‍, നിയോടെക് ഡോര്‍ ക്ലാഡിങ്ങ്, ഡീക്കല്‍സ് നല്‍കിയിട്ടുള്ള സി-പില്ലര്‍ എന്നിവയാണ് എക്സ്റ്റീരിയറിനെ അലങ്കരിക്കുന്നത്.
Content Highlights: Renault Kwid Neotech Edition Launched With Dual Tone Colour
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..