ന്ത്യയില്‍ ചെറുഹാച്ച്ബാക്കുകളില്‍ റെനോയുടെ പടയാളിയായ ക്വിഡ് വീണ്ടും മുഖമിനുക്കി എത്തുകയാണ്. ഇത്തവണ വാഹനത്തിലെ സുരക്ഷ വര്‍ധിപ്പിച്ചാണ് പുതിയ പതിപ്പ് വിപണിയിലെത്തുക. ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗ്, ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, സെന്‍ട്രല്‍ ലോക്കിങ് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങല്‍ ഉള്‍പ്പെടുത്തിയാണ് ക്വിഡ് എത്തുക. അടുത്ത വര്‍ഷം പകുതിയോടെ 2019 ക്വിഡ് വിപണിയിലെത്തുമെന്നാണ് സൂചന. 

പുറംമോടിയിലെ ഡിസൈനില്‍ ചെറിയ ചില മാറ്റങ്ങള്‍ക്കൊപ്പം കൂടുതല്‍ സൗകര്യങ്ങല്‍ ക്യാബിനില്‍ പ്രതീക്ഷിക്കാം. ഇന്ത്യയില്‍ ക്രാഷ് ടെസ്റ്റ് അടക്കമുള്ള സുരക്ഷാ പരിശോധനകള്‍ നിര്‍ബന്ധമാക്കുന്ന സാഹചര്യത്തില്‍ ക്വിഡിന്റെ ബോഡിക്ക് കൂടുതല്‍ ദൃഢത നല്‍കാന്‍ പ്ലാറ്റ്‌ഫോമിലും മാറ്റങ്ങള്‍ വരുത്താന്‍ സാധ്യതയുണ്ട്. എന്‍ജിനില്‍ മാറ്റമുണ്ടാകില്ല. നിലവിലുള്ള 0.8 ലിറ്റര്‍, 1.0 ലിറ്റര്‍ എന്‍ജിന്‍ തന്നെ 2019 ക്വിഡിലും തുടര്‍ന്നേക്കും. അടുത്തിടെ യൂറോപ്പില്‍ 2019 ക്വിഡ് പരീക്ഷണ ഓട്ടം നടത്തുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു. 

Content Highlights; Renault Kwid Facelift With More Safety Features Coming In 2019