ടീസര്‍ പുറത്തുവിട്ട് റെനോ ആരാധകര്‍ക്കിടയില്‍ ഉണ്ടാക്കിയ ആകാംക്ഷ അവസാനിക്കുന്നു. ക്വിഡിന്റെ പുതിയ സ്പോര്‍ട്ടി അവതാരം ഒക്ടോബര്‍ ഒന്നിന് അവതരിക്കും. പ്രാധാന എതിരാളിയായ മാരുതി എസ്-പ്രെസോ പുറത്തിറക്കുന്നതിന് തൊട്ടുപിന്നാലെയാണ് ഈ വാഹനവും എത്തുന്നത്.
ക്വിഡിനെ അടിസ്ഥാനമാക്കി അടുത്തിടെ വിദേശത്ത് പുറത്തിറങ്ങിയ സിറ്റി K-ZE ഇലക്ട്രിക് മോഡലുമായി രൂപസാദൃശ്യമുള്ള വാഹനമാണ് പുതിയ ക്വിഡ്. പുതിയ ഗ്രില്ല്, ബംബറിലേക്ക് സ്ഥാനം മാറിയ സ്പ്ലിറ്റ് ഹെഡ്ലാമ്പ്, പുതിയ ഡിആര്‍എല്‍, ഡ്യുവല്‍ ടോണ്‍ ബംബര്‍, സ്കിഡ് പ്ലേറ്റ് എന്നിവ മുന്‍ഭാഗത്തെ ആകര്‍ഷകമാക്കും.
വീല്‍ ആര്‍ച്ചുകളും, ക്ലാഡിങ്ങുകളും, ബ്ലാക്ക് ഫിനീഷിങ്ങിലുള്ള പില്ലറുകളും പുതിയ അലോയി വീലും നല്‍കിയാണ് 2019 ക്വിഡിന്റെ വശങ്ങളെ അലങ്കരിച്ചിരിക്കുന്നത്. അതേസമയം, ക്വിഡിന്റെ പഴയ മോഡലുമായി കാര്യമായ മാറ്റം അവകാശപ്പെടാന്‍ കഴിയാത്ത പിന്‍ഭാഗമാണ് വരാനിരിക്കുന്ന പതിപ്പിലുമുള്ളത്.
8 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോളും വാഹനത്തിലുണ്ടാകും. മുന്‍ മോഡലിനേക്കാള്‍ സ്റ്റൈലിഷും ഫീച്ചര്‍ റിച്ചുമായിരിക്കും പുതിയ ക്വിഡിന്റെ ഇന്റീരിയര്‍.
മെക്കാനിക്കല്‍ ഫീച്ചേഴ്സില് മാറ്റമുണ്ടാകില്ല. 53 ബിഎച്ച്പി പവര്‍ ഉത്പാദിപ്പിക്കുന്ന 800 സിസി എന്‍ജിനും 67 ബിഎച്ച്പി പവര്‍ നല്കുന്ന 1.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനുകളിലുമാണ് ക്വിഡ് വിപണിയിലേക്കെത്തുക. 5 സ്പീഡ് മാനുവല്‍, എഎംടിയാണ് ട്രാന്സ്മിഷന്.
Content Highlights: Renault Kwid Facelift Launch On October 1
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..