ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോ ഇന്ത്യന്‍ നിരത്തുകള്‍ക്കായി പുതിയ സബ് കോംപാക്ട് സെഡാന്‍ നിര്‍മിക്കുന്നു. റെനോ എല്‍ബിഎ എന്ന കോഡ് നാമത്തില്‍ നിര്‍മിക്കുന്ന ഈ വാഹനം മാരുതി സുസുക്കി ഡിസയര്‍, ഹോണ്ട അമേസ്, ഫോര്‍ഡ് ആസ്പയര്‍, ടാറ്റ ടിഗോര്‍, എന്നീ വമ്പന്‍മാരുമായാണ് മത്സരിക്കുന്നത്.
നാല് മീറ്ററില്‍ താഴെയുള്ള ഈ കോംപാക്ട് സെഡാന്‍ 2022-ലെ ഡല്‍ഹി ഓട്ടോയില്‍ പ്രദര്‍ശിപ്പിക്കുമെന്നാണ് സൂചന. ഇന്ത്യയിലേക്കായി പ്രത്യേകം രൂപകല്‍പന ചെയ്ത വാഹനമായിരിക്കും ഇത്. എന്നാല്‍, ഇന്ത്യയില്‍നിന്നും ആഫ്രിക്ക ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളിലേക്ക് ഈ വാഹനം കയറ്റുമതിയും ചെയ്യും.
റെനോയുടെ എംപിവി വാഹനമായ ട്രൈബറിന് അടിസ്ഥാനമൊരുക്കുന്ന സിഎംഎഫ്-എ പ്ലസ് പ്ലാറ്റ്ഫോമിലായിരിക്കും എല്‍ബിഎയും നിര്‍മിക്കുന്നത്. നിസാന്‍-റെനോ-മിസ്തുബിഷി കൂട്ടുകെട്ടിലാണ് ഈ പ്ലാറ്റ്‌ഫോം വികസിപ്പിച്ചിരിക്കുന്നത്. കൂടുതല്‍ എന്‍ജിന്‍ ഓപ്ഷനുകളില്‍ ഈ വാഹനം പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്.
ട്രൈബറില്‍ നല്‍കിയിട്ടുള്ള 1.0 ലിറ്റര്‍ മൂന്ന് സിലണ്ടര്‍ എന്‍ജിനിലായിരിക്കും പെട്രോള്‍ മോഡല്‍ എത്തുക. ഇത് 99 ബിഎച്ച്പി പവറും 160 എന്‍എം ടോര്‍ക്കുമേകും. അതേസമയം, ഡീസല്‍ എന്‍ജിന്‍ സംബന്ധിച്ച വിവരങ്ങള്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്‍സ്മിഷനുകളും ഈ കോംപാക്ട് സെഡാനില്‍ നല്‍കുന്നുണ്ട്.
സെഡാന്‍ ശ്രേണിയില്‍ ലോഗന്‍, സ്‌കാല, ഫ്ളുവന്‍സ് എന്നീ മോഡലുകള്‍ റെനോ മുമ്പ് ഇന്ത്യയില്‍ എത്തിച്ചിട്ടുണ്ട്. എന്നാല്‍, ഈ മോഡലുകള്‍ എല്ലാം കമ്പനി പിന്‍വലിക്കുകയായിരുന്നു. നിലവില്‍ ഡസ്റ്റര്‍, ട്രൈബര്‍, ക്വിഡ്, ക്യാപ്ച്ചര്‍, ലോഡ്ജി എന്നീ മോഡലുകളാണ് റെനോ ഇന്ത്യന്‍ നിരത്തിലെത്തിക്കുന്നത്.
Content Highlights: Renault Is Developing Compact Sedan Car For India
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..