ഉത്സവം ആഘോഷമാക്കാന്‍ റെനോ; ഒന്നും രണ്ടുമല്ല, മൂന്ന് ലിമിറ്റഡ് എഡിഷന്‍ മോഡലുകള്‍ നിരത്തിലേക്ക്


കൈഗര്‍, ട്രൈബര്‍ എന്നീ വാഹനങ്ങളുടെ RXZ വേരിയന്റിനേയും ക്വിഡിന്റെ ക്ലൈമ്പര്‍ വേരിയന്റിനെയും അടിസ്ഥാനമാക്കിയാണ് ലിമിറ്റഡ് എഡിഷന്‍ എത്തിച്ചിരിക്കുന്നത്.

റെനോ പുറത്തിറക്കിയ ലിമിറ്റഡ് എഡിഷൻ വാഹനങ്ങൾ | Photo: Renault

ന്ത്യയിലെ ഉത്സവകാലം ഉപയോക്താക്കള്‍ക്കൊപ്പം കൂടുതല്‍ ആഘോഷമാക്കുന്നതിനായി ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോയുടെ എല്ലാ മോഡലുകളുടെയും ലിമിറ്റഡ് എഡിഷന്‍ മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. റെനോയുടെ ഇന്ത്യയിലെ വാഹനനിരയായ കൈഗര്‍, ട്രൈബര്‍, ക്വിഡ് എന്നീ മോഡുകളുടെ പ്രത്യേക പതിപ്പാണ് എത്തിയിരിക്കുന്നത്. ഉപയോക്താക്കളുടെ മാറിവരുന്ന ആവശ്യം കണക്കിലെടുത്താണ് ഈ വാഹനം ഒരുക്കിയിട്ടുള്ളതെന്നാണ് റെനോ അവകാശപ്പെടുന്നത്.

റെനോ കൈഗര്‍, ട്രൈബര്‍ എന്നീ വാഹനങ്ങളുടെ RXZ വേരിയന്റിനേയും ക്വിഡിന്റെ ക്ലൈമ്പര്‍ വേരിയന്റിനെയും അടിസ്ഥാനമാക്കിയാണ് ഫെസ്റ്റീവ് ലിമിറ്റഡ് എഡിഷന്‍ മോഡലുകള്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത്. വെള്ള നിറത്തിനൊപ്പം മിസ്റ്ററി ബ്ലാക്ക് നിറത്തിലുള്ള റൂഫും നല്‍കിയിട്ടുണ്ട്. ഗ്രില്ലിന് ചുറ്റുമുള്ള സ്‌പോര്‍ട്ടി റെഡ് ആക്‌സെന്റുകള്‍, ഡി.ആര്‍.എല്‍, ഹെഡ്‌ലാമ്പ, സൈഡ് ഡോര്‍ ഡീക്കലുകള്‍ എന്നിവയും ലിമിറ്റഡ് എഡിഷന്‍ മോഡലിനെ വേറിട്ടതാക്കുന്നുണ്ട്.

പൊതുവെ നല്‍കിയിട്ടുള്ള മിനിക്കുപണികള്‍ക്ക് പുറമെ, കൈഗര്‍ മോഡലില്‍ വില്‍ സില്‍വര്‍ സ്‌റ്റോണിനൊപ്പം ചുവപ്പ് നിറത്തിലുള്ള കാലിപ്പറുകളും നല്‍കിയിട്ടുണ്ട്. ഇത് വാഹനെത്ത കൂടുതല്‍ സ്‌പോര്‍ട്ടിയാക്കുന്നു. വയര്‍ലെസ് ചാര്‍ജിങ്ങ്, ക്രൂയിസ് കണ്‍ട്രോള്‍ തുടങ്ങിയ ഫീച്ചറുകളും കൈഗറിനെ വേറിട്ടതാക്കും. 1.0 ലിറ്റര്‍ ടര്‍ഹോചാര്‍ജ്ഡ് എന്‍ജിനാണ് ഈ വാഹനത്തില്‍ നല്‍കിയിട്ടുള്ളത്. സുരക്ഷ ഉറപ്പാക്കുന്ന ക്രാഷ് ടെസ്റ്റില്‍ ഫോര്‍ സ്റ്റാര്‍ റേറ്റിങ്ങ് നേടിയ വാഹനമാണ് കൈഗര്‍.

ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ വിലയില്‍ സ്വന്തമാക്കാന്‍ സാധിക്കുന്ന എം.പി.വി. എന്ന ഖ്യാതി നേടിയിട്ടുള്ള വാഹനമാണ് ട്രൈബര്‍. റെഡ് ആക്‌സെന്റുകളോട് കൂടിയ പുതിയ ഡിസൈനുകള്‍ക്കൊപ്പം ബ്ലാക്ക് ഫിനീഷിങ്ങിലുള്ള വീല്‍ കവറുകളും ഡോര്‍ ഹാന്‍ഡിലുകളുമാണ് ട്രൈബര്‍ ലിമിറ്റഡ് എഡിഷനെ വേറിട്ടതാക്കുന്നത്. മുന്നിലും പിന്നിലും മികച്ച സീറ്റിംങ്ങ് സ്‌പേസും 625 ലിറ്റര്‍ എന്ന വലിയ ബൂട്ട് സ്‌പേസും ട്രൈബറില്‍ നല്‍കിയിട്ടുണ്ടെന്നതാണ് ഈ വാഹനത്തിന്റെ ഹൈലൈറ്റ്.

റെനോയിക്ക് ഏറ്റവുമധികം വില്‍പ്പന നേട്ടം സമ്മാനിച്ചിട്ടുള്ള വാഹനമാണ് ഹാച്ച്ബാക്ക് മോഡലായ ക്വിഡ്. മുന്നിലും പിന്നിലും സ്‌കിഡ് പ്ലേറ്റുകള്‍, ചുവപ്പ് നിറത്തിലുള്ള ആക്‌സെന്റുകള്‍, റൂഫ് റെയിലുകള്‍ എന്നിവയ്‌ക്കൊപ്പം സി പില്ലറില്‍ ചുവപ്പ് നിറത്തില്‍ ക്ലൈമ്പര്‍ എന്ന ബാഡ്ജിങ്ങും നല്‍കിട്ടുണ്ട്. വീല്‍ കവറും റിയര്‍വ്യൂ മിററും പിയാനോ ബ്ലാക്ക് നിറം നല്‍കി അലങ്കരിച്ചിരിക്കുന്നതാണ് ക്വിഡിന്റെ ലിമിറ്റഡ് എഡിഷന്‍ മോഡലിനെ റെഗുലര്‍ പതിപ്പില്‍ നിന്ന് വേറിട്ടതാക്കുന്നത്.

Content Highlights: Renault India rolls out Limited Efition Kiger, Triber and Kwid


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


38:00

അച്ഛന്റെ സിനിമയ്ക്കല്ല, അന്നും പോയിരുന്നത് ലാലേട്ടന്റെയും മമ്മൂക്കയുടെയും സിനിമ കാണാൻ | Binu Pappu

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented