സ്റ്റര്‍ എസ്.യു.വി, ക്വിഡ് ഹാച്ച്ബാക്ക്‌ എന്നീ ജനപ്രിയ മോഡലുകളിലൂടെ വളരെപ്പെട്ടെന്ന് വിപണി പിടിച്ച റെനോ കേരളത്തില്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നു. ഓണാഘോഷ വേളയില്‍ കേരളത്തില്‍ പുതിയ പത്ത് ഡീലര്‍ഷിപ്പ് ഔട്ട്‌ലെറ്റുകള്‍ തുടക്കമിടുമെന്ന് റെനോ ഇന്ത്യ സിഇഒ സുമിത് സാഹ്നി അറിയിച്ചു. വര്‍ഷാവസാനത്തോടെ എട്ട് ഡീലര്‍ഷിപ്പുകള്‍ കൂടി ആരംഭിക്കുന്നതോടെ കേരളത്തില്‍ ആകെ ഡീലര്‍ഷിപ്പുകളുടെ എണ്ണം മുപ്പതിലെത്തും. വര്‍ഷാവസാനത്തോടെ രാജ്യത്തെ വിപണി ശൃംഖല വര്‍ധിപ്പിച്ച് 320 ഡീലര്‍ഷിപ്പുകളിലെത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 

Read More; സുരക്ഷ ഉറപ്പാക്കാന്‍ ക്രാഷ് ടെസ്റ്റിന് പൂര്‍ണ സജ്ജം; സുമിത് സാഹ്നി

റെനോ ഇന്ത്യ അംബാസഡര്‍ ദുല്‍ഖര്‍ സല്‍മാനൊപ്പം ചേര്‍ന്ന് ഓണാഘോഷത്തിന്റെ ഭാഗമായി കേരളത്തില്‍ വിപുലമായ ഓഫറുകളും റെനോ ഒരുക്കിയിട്ടുണ്ട്. ഓണത്തിന് റെനോ കാര്‍ സ്വന്തമാക്കുന്ന 25 ഭാഗ്യശാലികള്‍ക്ക് കുടുംബത്തോടൊപ്പം ദുല്‍ഖര്‍ സല്‍മാനെ നേരിട്ട് കാണാനുള്ള അവസരം ലഭിക്കും. ഇതിന് പുറമേ എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് ക്വിഡ് വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് 2 ഗ്രാം ഗോള്‍ഡ് കോയിന്‍, ഡസ്റ്റര്‍-ലോഡ്ജി എന്നിവ സ്വന്തമാക്കുന്നവര്‍ക്ക് 20000 രൂപയുടെ ഗിഫ്റ്റും പൊന്നോണ സമ്മാനമായി ലഭിക്കും. വിലയില്‍ ആകര്‍ഷമായി മറ്റ് ഓഫറും കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്. 

റെനോയെ സംബന്ധിച്ചിടത്തോളം കേരള വിപണി വളരെ സുപ്രധാനമാണ്, പുതിയ ഡീലര്‍ഷിപ്പുകള്‍ വഴി നഗര പ്രദേശങ്ങളില്‍ കൂടുതല്‍ സാന്നിധ്യം ഉറപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് സുമിത് സാഹ്നി വ്യക്തമാക്കി. നിലവില്‍ ക്വിഡ്, ഡസ്റ്റര്‍, ലോഡ്ജി, സ്‌കാല, പള്‍സ് എന്നീ മോഡലുകളാണ് റെനോ ഇന്ത്യയില്‍ വിറ്റഴിക്കുന്നത്. ഇതില്‍ റെനോയുടെ കൊടിപാറിച്ച മോഡലാണ് ക്വിഡ്, ഒന്നര വര്‍ഷങ്ങള്‍ക്കുള്ളില്‍ 1.75 ലക്ഷം ക്വിഡ് യൂണിറ്റ് വിറ്റഴിക്കാനായത് വലിയ നേട്ടമാണ്. വരും വര്‍ഷങ്ങളില്‍ പുറത്തിറങ്ങുന്ന പുതിയ മോഡലുകളും വിജയം തുടരുമെന്നാണ് പ്രതീക്ഷ - സുമിത് സാഹ്നി പറഞ്ഞു.