പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
രാജ്യത്ത് കാര്‍ വില്‍പ്പനയില്‍ കടന്നുപോയവര്ഷം 23.1 ശതമാനം വര്‍ധന. 2022 - ല്‍ 37.93 ലക്ഷം കാറുകളാണ് ഇന്ത്യന്‍ കാര്‍ കമ്പനികള്‍ വിറ്റഴിച്ചത്. ഇതുവരെയുള്ളതില്‍ ഒരു വര്‍ഷത്തെ ഏറ്റവുംഉയര്‍ന്ന വില്‍പ്പനയാണിത്. 2018-ലെ 33.80 ലക്ഷമാണ് ഇത്തവണ മറികടന്നത്. 2021-ല്‍ ആകെ 30.80 ലക്ഷം കാറുകളായിരുന്നു വിറ്റഴിച്ചത്. വിപണിയില്‍ ആവശ്യമുയര്ന്നതിനൊപ്പം ചിപ്പ്, അര്‍ധചാലക ലഭ്യത മെച്ചപ്പെട്ടതും വില്‍പ്പന ഉയരാന്‍ സഹായകമായി.
സ്കോഡ, ടാറ്റ മോട്ടോഴ്സ്, കിയ ഇന്ത്യ, ടൊയോട്ട കിര്ലോസ്കര് എന്നീ കമ്പനികളാണ് കൂടുതല്‍ വാര്‍ഷികവളര്‍ച്ച സ്വന്തമാക്കിയത്. ടാറ്റ മോട്ടോഴ്സ് 58.2 ശതമാനവും കിയ 40.2 ശതമാനവും ടൊയോട്ട കിര്ലോസ്കര് 22. 6 ശതമാനവും വില്‍പ്പന വളര്‍ച്ച നേടി. ടാറ്റ മോട്ടോഴ്സ് 5,26,798 വാഹനങ്ങളാണ് 2022- ല്‍ വിറ്റഴിച്ചത്.

ഇക്കാലത്ത് കിയ ഇന്ത്യ 2,54,556 എണ്ണവും ടൊയോട്ട 1,60,357 എണ്ണവും വിപണിയിലെത്തിച്ചു. രാജ്യത്തെ ഏറ്റവുംവലിയ കാര്‍ നിര്‍മാതാക്കളായ മാരുതിക്ക് 15.4 ശതമാനമാണ് വില്‍പ്പന വളര്‍ച്ച. 15.79 ലക്ഷം കാറുകളാണ് കമ്പനി 2022 - ല്‍ നിരത്തിലെത്തിച്ചത്.
വിപണിയില്‍ ചെറുകാറുകളേക്കാള്‍ എസ്.യു.വി.കള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതല്‍. മൊത്തം യാത്രാവാഹനങ്ങളുടെ വില്‍പ്പനയില്‍ 45.3 ശതമാനവും ഈ വിഭാഗത്തിലാണ്. വിറ്റഴിയുന്ന വാഹനങ്ങളില്‍ 40 ശതമാനവും പത്തുലക്ഷം രൂപയ്ക്കുമുകളില്‍ വില വരുന്നതാണെന്നും കമ്പനികള്‍ സൂചിപ്പിക്കുന്നു.
Content Highlights: Record car sales report in 2022, Indian vehicle market, Indian Automobile industry
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..