റാസൽഖൈമയിലെ ടെസ്ല ടാക്സികൾ
യു.എ.ഇയെ പരിസ്ഥിതി സൗഹൃദമാക്കാനുള്ള നേതൃത്വത്തിന്റെ കാഴ്ചപ്പാടിന് പിന്തുണയുമായി റാസല്‍ഖൈമ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയും (ആര്‍.എ.കെ.ടി.എ.). ടാക്‌സി വ്യൂഹത്തിലേക്ക് പുതുതായി 11 ടെസ്ല വൈദ്യുതി വാഹനങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
2030-ഓടെ 30 ശതമാനം ടാക്‌സികളെയും വൈദ്യുത വാഹനങ്ങളാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ടാക്സി വ്യൂഹത്തില്‍ കൂടുതല്‍ ടെസ്ല വാഹനങ്ങള്‍ അവതരിപ്പിക്കുന്നതെന്ന് ആര്‍.എ.കെ.ടി.എ. ജനറല്‍ മാനേജര്‍ എന്‍ജിനിയര്‍ ഇസ്മായീല്‍ ഹസന്‍ അല്‍ ബലൂഷി പറഞ്ഞു.
2050 നെറ്റ് സീറോ പദ്ധതിക്ക് അനുസൃതമായി വായുവിന്റെ ഗുണനിലവാരം ഉയര്‍ത്താനുള്ള നടപടികള്‍ സ്വീകരിക്കും. അതിനായി ഗതാഗത മേഖലകളില്‍ കുറഞ്ഞ ചെലവില്‍ സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കും. റാസല്‍ഖൈമ എനര്‍ജി എഫിഷ്യന്‍സി ആന്‍ഡ് റെനീവബിള്‍ സ്ട്രാറ്റജി 2040-ന്റെ ഭാഗമായാണ് ഗതാഗതമേഖലയില്‍ പുതിയ ചുവടുവെപ്പ് നടത്തുന്നത്.
യാത്രക്കാര്‍ക്ക് സുസ്ഥിരവും സുരക്ഷിതവുമായ യാത്ര ലഭ്യമാക്കാനായി ആപ്ലിക്കേഷനില്‍ ഹലാ ഇ.വി. ടാക്സി എന്ന പേരില്‍ പുതിയ സംവിധാനം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അല്‍ ബലൂഷി പറഞ്ഞു. യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ സുസ്ഥിരതാ വര്‍ഷ പ്രഖ്യാപനത്തിന് ശക്തിപകരുന്നതാണ് പുതിയ നീക്കം.
Content Highlights: Ras Al Khaimah Transport Authority buys 11 tesla cars for taxi service, Electric taxi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..