ര്‍ഷം 1970, ഓള്‍ വീല്‍ ഡ്രൈവില്‍ ലോകത്തെ ആദ്യ സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി കാര്‍ റേഞ്ച് റോവര്‍ പുറത്തിറക്കി ആഗോള വാഹന മേഖലയില്‍ ലാന്റ് റോവര്‍ പുതിയൊരു അധ്യായത്തിന് തുടക്കമിട്ടു. പിന്നീടിങ്ങോട്ട് ആഡംബര എസ്.യു.വികളില്‍ റേഞ്ച് റോവര്‍ കഴിഞ്ഞെ മറ്റാര്‍ക്കും സ്ഥാനം ലഭിച്ചുള്ളു. അജയ്യരായി 48-ാം വാര്‍ഷികത്തിലേക്ക് കടക്കുന്ന വേളയില്‍ ഇതുവരെ പുറത്തിറക്കിയ മോഡലുകളുടെ പരിണാമം സംബന്ധിച്ച ഒരു വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് ലാന്റ് റോവര്‍. നാല് തലമുറകളിലുമായി നിരത്തിലെത്തിയ എല്ലാ മോഡലുകളുടെയും രൂപകല്‍പ്പന 1.25 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഇടംപിടിച്ചിട്ടുണ്ട്.

RANGE ROVER