ന്ത്യയിലെത്തുന്ന ആദ്യ ലക്ഷ്വറി കണ്‍വേര്‍ട്ടബിള്‍ എസ്.യു.വി.യായി റേഞ്ച് റോവര്‍ ഇവോക്ക് കണ്‍വേര്‍ട്ടബിള്‍. ബ്രിട്ടീഷ് ആഡംബര വാഹന നിര്‍മാതാക്കളായ ജഗ്വാര്‍ ലാന്‍ഡ് റോവര്‍ തറവാട്ടില്‍ നിന്നുള്ള ഈ കണ്‍വേര്‍ട്ടബിള്‍ എസ്.യു.വി.ക്ക് 69.53 ലക്ഷം രൂപയാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില. രൂപത്തില്‍ നിലവില്‍ നിരത്തിലുള്ള റഗുലര്‍ ഇവോക്ക് എസ്.യു.വി.ക്ക് സമാനമാണ് ഇവോക്ക് കണ്‍വേര്‍ട്ടബിള്‍. വാഹനത്തിന്റെ മേല്‍ഭാഗം ഒഴിവാക്കിയാല്‍ രൂപത്തില്‍ തനി റഗുലര്‍ ഇവോക്ക് എസ്.യു.വി.

Range Rover Evoque Convertible

2015 ലോസ് ആഞ്ചല്‍സ് മോട്ടോര്‍ ഷോയിലാണ് ലാന്‍ഡ് റോവറിന്റെ ഈ കണ്‍വേര്‍ട്ടിബിള്‍ ആദ്യമായി മറനീക്കി അവതരിച്ചത്. ചെറിയ ബൂട്ടിനൊപ്പം ടൂ ഡോറാണ് ഇവോക്ക് കണ്‍വേര്‍ട്ടബിള്‍. നാല് പേര്‍ക്ക് സുഖമായി യാത്ര ചെയ്യാം. ഇവോക്ക് HSE ഡൈനാമിക് വകഭേദത്തിന്റെ അടിസ്ഥാനത്തിലാണ് ഇതിന്റെ നിര്‍മാണം. 2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനില്‍ മാത്രമാണ് വാഹനം ലഭ്യമാവുക. റഗുലര്‍ ഇവോക്കിനെക്കാല്‍ നീളം അല്‍പം കൂടുതലുണ്ട് കണ്‍വേള്‍ട്ടിബിളിന്, 4370 എംഎം. അതേസമയം വീതിയും ഉയരവും കുറവാണ്, 1900 എംഎം വീതിയും 1609 എംഎം ഉയരവും ഇതിനുണ്ട്. 2660 എംഎം ആണ് വീല്‍ബേസ്. 

Range Rover Evoque Convertible

10 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 360 ഡിഗ്രി ക്യാമറ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍, മുന്നിലും പിന്നിലും പാര്‍ക്കിങ് സെന്‍സര്‍, റെയ്ന്‍ സെന്‍സറിങ് വൈപ്പര്‍, 12 തരത്തില്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് സീറ്റ് എന്നിവ വാഹനത്തിലുണ്ട്. സുരക്ഷ നല്‍കാന്‍ ടെറൈന്‍ റസ്‌പോന്‍സ് സിസ്റ്റം, എബിഎസ്, ഇബിഡി, ട്രാക്ഷന്‍ കണ്‍ട്രോള്‍, റോള്‍ സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍, ട്രൈയ്‌ലര്‍ സ്‌റ്റെബിലിറ്റി അസിസ്റ്റ്, ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം തുടങ്ങിയ നൂതന സംവിധാനങ്ങളും വാഹനത്തിലുണ്ട്.

Range Rover Evoque Convertible

റഗുലര്‍ ഇവോക്കിന് കരുത്തേകുന്ന അതേ 1998 സിസി ഫോര്‍ സിലിണ്ടര്‍ ഇഞ്ചീനിയം പെട്രോള്‍ എന്‍ജിന്‍ 237 ബിഎച്ച്പി പവറും 340 എന്‍എം ടോര്‍ക്കുമേകും. 9 സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍. വാഹനം 48 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുമ്പോഴും വെറും 20 സെക്കന്‍ഡിനുള്ളില്‍ ഫാബ്രിക് റൂഫ് തുറക്കുകയും അടയ്ക്കുകയും ചെയ്യാം. 8.1 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ ഇതിനാകും. മണിക്കൂറില്‍ 217 കിലോമീറ്ററാണ് പരമാവധി വേഗം.

Range Rover Evoque Convertible

Content Highlights; Range Rover Evoque Convertible launched In India