ഇലക്ട്രിക് കാറില്‍ വന്നിറങ്ങി മോദി; ബാലിയിലെ യാത്ര ജെനിസിസ് ഇലക്ട്രിഫൈഡ് ജി80-ല്‍ | Video


ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായിയുടെ ആഡംബര വാഹന വിഭാഗമാണ് ജെനിസിസ്.

ജെനിസിസ് ഇലക്ട്രിഫൈഡ് ജി80 | Photo: ANI

ബി.എം.ഡബ്ല്യു സെവന്‍ സീരീസ് ഹൈ സെക്യൂരിറ്റി എഡിഷന്‍, റേഞ്ച് റോവര്‍ വോഗ്, ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍, മെഴ്‌സിഡീസ് മെയ്ബ എസ് 650 ഗാര്‍ഡ് തുടങ്ങിയ വാഹനങ്ങളിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്ത്യയിലെ യാത്രകള്‍. എന്നാല്‍, ഇന്‍ഡോനീഷ്യ സന്ദര്‍ശനത്തിന് എത്തിയ പ്രധാനമന്ത്രി മോദി തന്റെ യാത്രയ്ക്കായി തിരഞ്ഞെടുത്തത് പ്രകൃത സൗഹാര്‍ദവും ഒപ്പം ആഡംബര വാഹനവുമായ ജെനിസിസ് ഇലക്ട്രിഫൈഡ് ജി80 ആണ്.

ഇന്‍ഡോനീഷ്യയിലെ ബാലിയില്‍ നടക്കുന്ന ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സഞ്ചരിക്കുന്ന വാഹനത്തിന്റെ വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. ബാലിയിലെ മാഗ്രൂസ് ഫോറസ്റ്റിലാണ് ഇലക്ട്രിഫൈഡ് ജി80-യില്‍ അദ്ദേഹം വന്നിറങ്ങുന്നത്. ഹ്യുണ്ടായിയുടെ ഇലക്ട്രിക് വാഹനമായ അയോണിക് 5 ആണ് മോദി സഞ്ചരിക്കുന്ന വാഹനത്തിന് അകമ്പടിയായി നല്‍കിയിട്ടുള്ളത്.ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായിയുടെ ആഡംബര വാഹന വിഭാഗമാണ് ജെനിസിസ്. ജി.വി.60, ഇലക്ട്രിക്‌ഫൈഡ് ജി70, ഇലക്ട്രിഫൈഡ് ജി80 എന്നീ ഇലക്ട്രിക് മോഡലുകളാണ് ജെനിസിസിന്റെ വാഹന ശ്രേണിയില്‍ ഉള്ളത്. ഇത്തവണത്തെ ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ പ്രധാന നേതാക്കള്‍ക്ക് വി.ഐ.പി. കാറായി നല്‍കിയത് ഹ്യുണ്ടായി ജെനിസിസ് ഇലക്ട്രിഫൈഡ് ജി80 എന്ന ആഡംബര വാഹനമായിരുന്നു.

പൂര്‍ണമായും ഇലക്ട്രിക് വാഹനങ്ങളാണ് ബാലിയില്‍ നടന്ന ജി 20 ഉച്ചകോടിയില്‍ ഉപയോഗിച്ചിരുന്നത്. ഇതിനായി 1400 ഇലക്ട്രിക് വാഹനങ്ങളാണ് ഇന്‍ഡോനീഷ്യന്‍ സര്‍ക്കാര്‍ ഒരുക്കിയിരുന്നത്. ഉച്ചകോടിയിലെ ഉപയോഗത്തിനായി 131 ജെനിസിസ് ഇലക്ട്രിഫൈഡ് ജി 80 കാറുകളാണ് ഹ്യുണ്ടായി നല്‍കിയുരുന്നത്. ഈ വാഹനങ്ങള്‍ക്ക് അകമ്പടി സേവിക്കുന്നതിനായി ഹ്യുണ്ടായി ബ്രാന്റില്‍ വിദേശത്ത് ഇറങ്ങിയിട്ടുള്ള 262 അയോണിക് 5 കാറുകളും ഹ്യുണ്ടായി നല്‍കിയിട്ടുണ്ട്.

മികച്ച റേഞ്ചും ഉയര്‍ന്ന കരുത്തും ഉറപ്പുനല്‍കുന്ന ആഡംബര ഇലക്ട്രിക് വാഹനമാണ് ജെനിസിസ് ഇലക്ട്രിഫൈഡ് ജി80. മുന്നിലെയും പിന്നിലെയും വീലുകളില്‍ ഘടിപ്പിച്ചിട്ടുള്ള രണ്ട് ഇലക്ട്രിക് മോട്ടോറുകളാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഇത് 370 പി.എസ്. പവറും 700 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 520 കിലോമീറ്റര്‍ സഞ്ചരിക്കാനുള്ള ശേഷിയും ഈ ആഡംബര വാഹനത്തില്‍ നല്‍കിയിട്ടുണ്ട്.

Content Highlights: Prime Minister Narendra Modi travels in Hyundai genesis electrified g80, G20 summit


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented