പ്രധാനമന്ത്രിയുടെ റോഡ്ഷോ, ആനന്ദ് മഹീന്ദ്ര | Photo: PTI
അഞ്ച് സംസ്ഥാനങ്ങളില്‍ അടുത്തിടെ നടന്ന തിരഞ്ഞെടുപ്പില്‍ നാല് സംസ്ഥാനങ്ങളില്‍ മിന്നുന്ന വിജയമാണ് ബി.ജെ.പിക്ക് ജനങ്ങള്‍ സമ്മാനിച്ചത്. ബി.ജെ.പിക്കൊപ്പം നിന്ന ജനങ്ങള്‍ക്ക് നന്ദി പറയാനും വരാനിരിക്കുന്ന ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ജനങ്ങളുടെ പിന്തുണ ഉറപ്പാക്കാനും കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തില്‍ മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന റോഡ്ഷോ സംഘടിപ്പിച്ചിരുന്നു. ഇതുവരെ പറഞ്ഞുവന്നത് രാഷ്ട്രീയം. എന്നാല്‍, അദ്ദേഹം റോഡ്ഷോയില്‍ ഉപയോഗിച്ച വാഹനമാണ് ഇതിലെ വാഹനവിശേഷം.
സാധാരണ റേഞ്ച് റോവര്‍, ബി.എം.ഡബ്ല്യു. ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ തുടങ്ങിയ അത്യാഡംബര വാഹനങ്ങളില്‍ റോഡ്ഷോയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലെ റോഡ്ഷോയില്‍ പങ്കെടുത്തത് മഹീന്ദ്രയുടെ ലൈഫ് സ്റ്റൈല്‍ എസ്.യു.വിയായ ഥാറിലാണെന്നതാണ് മോദിയുടെ റാലിയിലെ വാഹനവിശേഷം. ഗുജറാത്തില്‍ ഉടനീളമുള്ള അദ്ദേഹത്തിന്റെ യാത്രയ്ക്കാണ് മഹീന്ദ്ര ഥാര്‍ തിരഞ്ഞെടുത്തതില്‍ നന്ദി അറിയിച്ച് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഗ്രൂപ്പ് മേധാവി ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ ചിത്രവും നന്ദി വാചകവും പങ്കുവെച്ചിട്ടുണ്ട്.
വിജയം ആഘോഷിക്കുന്നതിനുള്ള റോഡ്ഷോയില്‍ ഇന്ത്യയില്‍ നിര്‍മിച്ച ഒരു വാഹനത്തെക്കാള്‍ മികച്ച ഒന്നില്ലെന്നും, നന്ദി പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നുമാണ് പ്രധാനമന്ത്രി മഹീന്ദ്ര ഥാറില്‍ നില്ക്കുന്ന ചിത്രമുള്‍പ്പെടെ ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. മഹീന്ദ്ര ഥാറിന്റെ സോഫ്റ്റ് ടോപ്പ് പതിപ്പാണ് അദ്ദേഹത്തിന്റെ റാലിയില്‍ ഉപയോഗിച്ചിട്ടുള്ളതെന്നാണ് ചിത്രങ്ങള്‍ നല്കുന്ന സൂചന. റാലിക്കായി വേറെ ഏതാനും മാറ്റങ്ങള്‍ ഥാറില്‍ വരുത്തിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.

ഇന്ത്യയില്‍ ലഭിക്കുന്നതില്‍ ഏറ്റവും വില കുറഞ്ഞ ഓഫ് റോഡ് വാഹനമായാണ് മഹീന്ദ്ര ഥാറിനെ വിശേഷിപ്പിക്കുന്നത്. 2020 ഓഗസ്റ്റിലാണ് മഹീന്ദ്രയുടെ ലൈഫ് സ്റ്റൈല്‍ എസ്.യു.വി. വാഹനമായ ഥാര്‍ പുതിയ കെട്ടിലും മട്ടിലും വിപണിയില്‍ അവതരിപ്പിച്ചത്. എ.എക്സ്. എല്‍.എക്സ്. എന്നീ രണ്ട് വേരിയന്റുകളിലാണ് ഥാര്‍ വിപണിയില്‍ എത്തിയിട്ടുള്ളത്. ഹാര്‍ഡ് ടോപ്പ്, സോഫ്റ്റ് ടോപ്പ് എന്നീ റൂഫുകളുമായി എത്തിയിട്ടുള്ള ഥാറിന് 12.10 ലക്ഷം രൂപ മുതല്‍ 14.15 ലക്ഷം രൂപ വരെയാണ് എക്സ്ഷോറും വില.
പെട്രോള്‍-ഡീസല്‍ എന്‍ജിനുകളിലും ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്‍സ്മിഷനുകളിലുമാണ് ഥാര്‍ എത്തുന്നത്. 2.0 ലിറ്റര്‍ എംസ്റ്റാലിന്‍ പെട്രോള്‍, 2.2 ലിറ്റര്‍ എംഹോക്ക് ഡീസല്‍ എന്‍ജിനുകളാണ് ഥാറിലുള്ളത്. പെട്രോള്‍ എന്ജിന് 150 ബിഎച്ച്പി പവറും 320 എന്‍എം ടോര്‍ക്കും, ഡീസല്‍ എന്ജിന് 130 ബിഎച്ച്പി പവറും 300 എന്‍എം ടോര്‍ക്കുമേകും. ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്സ്മിഷനുകള്ക്കൊപ്പം ഫോര്‍ വീല്‍ ഡ്രൈവ് സംവിധാനത്തോടെയുമാണ് ഥാര്‍ വിപണിയില്‍ എത്തുന്നത്.
Content Highlights: Prime minister Narendra Modi road show in Mahindra Thar, Anand Mahindra, PM Modi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..