30 മിനിറ്റില്‍ ബാറ്ററി നിറയും, 500 കിലോമീറ്റര്‍ ഓടും; ഇലക്ട്രിക് എസ്.യു.വിയിലെ പ്രവൈഗ് മാജിക്


മണിക്കൂറില്‍ 200 കിലോമീറ്ററായിക്കും പരമാവധി വേഗത. കേവലം 4.3 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനും ഈ വാഹനത്തിനാകും.

പ്രവൈഗ് ഇലക്ട്രിക് എസ്.യു.വി. ടീസർ ചിത്രം | Photo: Pravaig Electric

ന്ത്യന്‍ നിരത്തുകള്‍ക്കായി ഇന്ത്യയില്‍ നിര്‍മിക്കുന്ന ഇലക്ട്രിക് കാറുകള്‍ എത്തിക്കാനായി ബെംഗളൂരു ആസ്ഥാനമായി 2020-ല്‍ ആരംഭിച്ച സ്റ്റാര്‍ട്ട്അപ്പാണ് പ്രവൈഗ് ഡൈനൈമിക്‌സ്. ഇതിനുപിന്നാലെ തന്നെ 2020 ഡിസംബര്‍ മാസത്തില്‍ തന്നെ എക്സ്റ്റിങ്ഷന്‍ എം.കെ.1 എന്ന പേരില്‍ ഒരു പ്രീമിയം ഇലക്ട്രിക് കാറും പ്രവൈഗ് പുറത്തിറക്കിയിരുന്നു. എന്നാല്‍, രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും പുതിയൊരു വാഹനവുമായി എത്തുകയാണ് ഈ കമ്പനി. ഇലക്ട്രിക് എസ്.യു.വിയാണ് ഇത്തവണ പ്രവൈഗ് ഇന്ത്യയില്‍ എത്തിക്കുന്നത്.

പ്രവൈഗിന്റെ സാമൂഹിക മാധ്യമങ്ങളിലൂടെയാണ് പുതിയ ഇലക്ട്രിക് എസ്.യു.വിയുടെ വരവ് അറിയിച്ചിരിക്കുന്നത്. നവംബര്‍ 25-ന് അവതരിപ്പിക്കുമെന്നാണ് നിര്‍മാതാക്കള്‍ നല്‍കുന്ന സൂചന. പുതിയ ഇലക്ട്രിക് എസ്.യു.വിയുടെ ഡിസൈന്‍ ശൈലികള്‍ സൂചിപ്പിക്കുന്ന ടീസറും പ്രവൈഗ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. ഉയര്‍ന്ന റേഞ്ചും മറ്റ് ഇലക്ട്രിക് മോഡലുകളെ പിന്നിലാക്കുന്ന വേഗതയുമാണ് പ്രവൈഗിന്റെ വാഹനങ്ങള്‍ക്ക് നിര്‍മാതാക്കള്‍ ഉറപ്പുനല്‍കുന്നത്.



നിര്‍മാതാക്കള്‍ പങ്കുവെച്ചിട്ടുള്ള ടീസര്‍ വീഡിയോ അനുസരിച്ച് ലളിതമായ ഡിസൈനിലാണ് വരാനിരിക്കുന്ന വാഹനം ഒരുങ്ങുന്നത്. മുഖഭാവം പൂര്‍ണമായും വെളിപ്പെടുത്താതെ സൈഡ് പ്രൊഫൈലും പിന്‍വശവുമാണ് ടീസറില്‍ നല്‍കിയിട്ടുള്ളത്. ഡോറുകളില്‍ ഉള്‍പ്പെടെ ഷാര്‍പ്പ് ലൈനുകള്‍ നല്‍കിയാണ് വശങ്ങള്‍ ഒരുങ്ങിയിട്ടുള്ളതെങ്കില്‍ എല്‍.ഇ.ഡി. ലൈറ്റുകളും ഷാര്‍പ്പ് എഡ്ജുകളുമാണ് പിന്‍വശത്തെ അലങ്കരിക്കുന്നത്. രണ്ട് ടെയ്ല്‍ലൈറ്റുകളെയും ബന്ധിപ്പിച്ച് നല്‍കിയിട്ടുള്ള ലൈറ്റ് സ്ട്രിപ്പും സൗന്ദര്യമേകുന്നുണ്ട്.

മെക്കാനിക്കലായുള്ള വിവരങ്ങള്‍ നിര്‍മാതാക്കള്‍ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 500 കിലോമീറ്റര്‍ സഞ്ചരിക്കാനുള്ള ശേഷി ഈ വാഹനത്തില്‍ നല്‍കുമെന്നാണ് വിവരം. മണിക്കൂറില്‍ 200 കിലോമീറ്ററായിക്കും പരമാവധി വേഗത. കേവലം 4.3 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനും ഈ വാഹനത്തിനാകും. 30 മിനിറ്റില്‍ പൂജ്യത്തില്‍ നിന്ന് 80 ശതമാനം വരെ ബാറ്ററി നിറയുമെന്നതാണ് ഈ വാഹനത്തിന്റെ മറ്റൊരു സവിശേഷതയായി കണക്കാക്കുന്നത്.

പ്രീമിയം വാഹനങ്ങള്‍ക്ക് സമാനമായായിരിക്കും പ്രവൈഗ് ഇലക്ട്രിക് എസ്.യു.വിയുടെ അകത്തളം ഒരുങ്ങുകയെന്നാണ് വിവരം. വയര്‍ലെസ് കണക്ടിവിറ്റി സംവിധാനങ്ങളുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, കണക്ടഡ് കാര്‍ സാങ്കേതികവിദ്യ, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, പി.എം.2.5 എയര്‍ ഫിള്‍ട്ടറേഷന്‍ സംവിധാനം തുടങ്ങിയവയായിരിക്കും അകത്തളം ആഡംബരമാക്കുന്നത്. സുരക്ഷയില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ്ങ് ഉറപ്പാക്കുന്ന വാഹനങ്ങളായിരിക്കും പ്രവൈഗില്‍ നിന്നെത്തുകയെന്ന് മുമ്പ് കമ്പനി ഉറപ്പുനല്‍കിയിട്ടുണ്ട്.

Content Highlights: Pravaig Electric SUV India Debut On November 25, Bangalore based electric vehicle company


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022

Most Commented