ജര്‍മന്‍ വാഹന നിര്‍മാതാക്കളായ പോര്‍ഷെ പുതിയ കയെന്‍ കൂപ്പെ ഇന്ത്യയില്‍ പുറത്തിറക്കി. 1.31 കോടി രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. ഉയര്‍ന്ന വകഭേദമായ കയെന്‍ ടര്‍ബോ കൂപ്പെയ്ക്ക് 1.91 കോടിയും. റഗുലര്‍ കയെന്‍ എസ്.യു.വിയുടെ അടിസ്ഥാനത്തിലാണ് പുതിയ കയെന്‍ കൂപ്പെ. പിന്നിലേക്ക് ചരിഞ്ഞിറങ്ങുന്ന കൂപ്പെ റൂഫ്‌ലൈന്‍ കയെന്‍ കൂപ്പെയെ വേറിട്ടുനിര്‍ത്തും.
3.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് വി6 എന്‍ജിനാണ് കയെന്‍ കൂപ്പെയ്ക്ക് കരുത്തേകുന്നത്. 335 ബിഎച്ച്പി പവറും 450 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്‍ജിന്‍. അതേസമയം കയെന്‍ ടര്‍ബോ കൂപ്പെയില്‍ 4.0 ലിറ്റര്‍ ട്വിന്‍ ടര്‍ബോചാര്‍ജ്ഡ് വി8 എന്‍ജിനാണുള്ളത്. 542 ബിഎച്ച്പി പവറും 770 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്‍ജിന്‍. രണ്ടിലും 8 സ്പീഡ് ഓട്ടോമാറ്റിക്ക് ട്രാന്‍സ്മിഷനാണുള്ളത്. ഓള്‍ വീല്‍ ഡ്രൈവാണ് രണ്ട് മോഡലുകളും.
കയെന്‍ കൂപ്പെയ്ക്ക് റൂഫില്‍ രണ്ട് ഓപ്ഷനുണ്ട്. പനോരമിക് ഫിക്‌സഡ് ഗ്ലാസ് റൂഫ് സ്റ്റാന്റേര്‍ഡാണ്. ഓപ്ഷണലായി കാര്‍ബണ്‍ റൂഫും തിരഞ്ഞെടുക്കാം. അഡാപ്റ്റീവ് റിയര്‍ സ്‌പോയിലര്‍, പിന്‍വശത്തെ വ്യക്തിഗത സീറ്റുകള്‍ എന്നിവ കൂപ്പെയുടെ പ്രത്യേകതകളാണ്. അകത്തളം റഗുലര്‍ കയെന്‍ മോഡലിന് സമാനമാണ്. മെഴ്‌സിഡിസ് ബെന്‍സ് ജിഎല്‍ഇ കൂപ്പെ, ബിഎംഡബ്ല്യു എക്‌സ്6, വരാനിരിക്കുന്ന ഔഡി ക്യൂ 8 എന്നിവയാണ് പുതിയ കയെന്‍ കൂപ്പെയുടെ എതിരാളികള്‍. ഏറ്റവും ഉയര്‍ന്ന വി8 കയെന്‍ ടര്‍ബോ കൂപ്പെ ലംബോര്‍ഗിനി ഉറൂസിനും വെല്ലുവിളി ഉയര്‍ത്തും.
Content Highlights; porsche cayenne coupe launched in india