1963-ല്‍ പുറത്തിറങ്ങി അന്‍പത്തിനാല് വര്‍ഷങ്ങള്‍ നീണ്ട യാത്രക്കൊടുവില്‍ പത്തു ലക്ഷം യൂണിറ്റ് തികച്ച് പോര്‍ഷെ 911. മാതൃരാജ്യമായ ജര്‍മനിയിലെ സുഫെന്‍ഹ്യുസന്‍ നിര്‍മാണ കേന്ദ്രത്തില്‍ നിന്നാണ് 10,00000-മാത്തെ യൂണിറ്റ് പോര്‍ഷെ 911 കരേര എസ് ഔദ്യോഗികമായി പുറത്തിറക്കിയത്. കമ്പനിയുടെ ചരിത്ര നേട്ടത്തെ ഓര്‍മ്മപ്പെടുത്താന്‍ പുറം മോഡിയില്‍ ഐറിഷ് ഗ്രീന്‍ നിറത്തിലാണ് പുത്തന്‍ 911 കരേര എസ് മോഡല്‍ അവതരിപ്പിച്ചത്. 

സ്വര്‍ണ നിറത്തിലാണ് മോഡല്‍ നെയിം ആലേഖനം ചെയ്തത്. സാറ്റിന്‍ സില്‍വര്‍ മിറര്‍-ഡോര്‍ ഹാന്‍ഡില്‍, വുഡണ്‍ സ്റ്റിയറിംങ് വീല്‍, ഗ്രീന്‍ ബാക്ക്‌ലിറ്റ്‌ ഡയല്‍, 20 ഇഞ്ച് കരേര സ്‌പോര്‍ട് റിം എന്നിവയാണ് 911 മില്ല്യന്‍ എഡിഷന്റെ മറ്റു പ്രത്യേകതകള്‍. എന്നാല്‍ പോര്‍ഷെ ഇവനെ വിപണിയിലെത്തിച്ച് വിറ്റഴിക്കില്ല. ഐതിഹാസിക നേട്ടത്തിന്റെ ഓര്‍മ്മയ്ക്കായി കമ്പനിയുടെ ജര്‍മന്‍ മ്യൂസിയത്തില്‍ പ്രദര്‍ശനത്തിന് വയ്ക്കാനാണ് പദ്ധതി. 

Porsche 911

വിവിധ രാജ്യങ്ങളില്‍ പ്രദര്‍ശനത്തിനെത്തിക്കാന്‍ മില്ല്യണ്‍ പതിപ്പില്‍ ഗ്ലോബര്‍ ടൂര്‍ ഒരുക്കാനും പോര്‍ഷെ ലക്ഷ്യമിടുന്നുണ്ട്. എഞ്ചിന്‍ കരുത്തിലും മറ്റു ഫീച്ചേര്‍സിലും സ്‌പെഷ്യല്‍ പതിപ്പില്‍ മാറ്റമിള്ള. 3.0 ലിറ്റര്‍ ട്വിന്‍ ടര്‍ബോ ചാര്‍ജ്ഡ് എഞ്ചിനാണ് ഇവനും കരുത്തേകുക. 32.365 യൂണിറ്റ് വാഹനങ്ങള്‍ കഴിഞ്ഞ വര്‍ഷം ആഗോളതലത്തില്‍ വിറ്റഴിക്കാന്‍ പോര്‍ഷെയ്ക്ക് സാധിച്ചിരുന്നു, ഇതില്‍ 8900 യൂണിറ്റും 911 മോഡലാണ്. 

Porsche 911

Porsche 911

​ Porsche 911

Porsche

Porsche