ന്ത്യയില്‍ യാത്രാ വാഹനങ്ങളുടെ റീട്ടെയ്ല്‍ വില്പനയില്‍ 11 ശതമാനം വാര്‍ഷിക വര്‍ധന രേഖപ്പെടുത്തി. ഒക്ടോബറിലെ കണക്കു പ്രകാരമാണിത്. ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന്‍ (എഫ്.എ.ഡി.എ.) അറിയിച്ചതാണിക്കാര്യം. 

2,48,036 യൂണിറ്റ് പാസഞ്ചര്‍ വാഹനങ്ങളാണ് കഴിഞ്ഞ മാസം രാജ്യത്ത് വിറ്റത്. സെപ്റ്റംബറില്‍ 2,23,498 യൂണിറ്റ് പാസഞ്ചര്‍ വാഹനങ്ങളുടെ വില്പന രേഖപ്പെടുത്തിയ സ്ഥാനത്താണിത്.

നവരാത്രി, ദീപാവലി സീസണില്‍ പാസഞ്ചര്‍ വാഹന വിപണിയില്‍ മികച്ച വളര്‍ച്ചയുണ്ടായതായും വിപണിയിലെ ഉപഭോക്തൃ വികാരം അനുകൂലമായിരുന്നുവെന്നും എഫ്.എ.ഡി.എ. അറിയിച്ചു.

ഇരുചക്ര വാഹനങ്ങളുടെ വിഭാഗത്തില്‍ റീട്ടെയ്ല്‍ വില്പന അഞ്ച് ശതമാനം വര്‍ധിച്ചിട്ടുണ്ട്. 1,334,941 യൂണിറ്റ് ഇരുചക്ര വാഹനങ്ങളാണ് കഴിഞ്ഞ മാസം രാജ്യത്ത് വിറ്റത്. മുച്ചക്ര വാഹനങ്ങളുടെ റീട്ടെയ്ല്‍ വില്പന നാലു ശതമാനം വര്‍ധിച്ച് 59,573 യൂണിറ്റിലെത്തി.

വാഹനങ്ങളുടെ വാര്‍ഷിക വില്പനയില്‍ മൂന്നിലൊന്നും നടക്കുന്നത് ഉത്സവ സീസണിലാണ്. ഈ വര്‍ഷത്തെ നവരാത്രി, ദീപാവലി വില്പന പ്രതീക്ഷിച്ചതിലും മികച്ചതായിരുന്നുവെന്നാണ് ഓട്ടോ മേഖലയില്‍ നിന്നുള്ള പ്രതികരണം.

അതേസമയം, ഒക്ടോബറില്‍ വാണിജ്യ വാഹന വില്പന 18 ശതമാനം ഇടിഞ്ഞു. മോട്ടോര്‍സൈക്കിള്‍ വില്പന രണ്ട് ശതമാനം കുറഞ്ഞ് 18,99,032 യൂണിറ്റായി.

Content Highlights: Passenger Vehicle Sale Increase During Festival Season