കടല്‍കടന്ന പാസഞ്ചര്‍ വാഹനങ്ങള്‍; 5.89 ശതമാനം കുതിച്ച് വാഹനകയറ്റുമതി


കാറിന്റെ കയറ്റുമതി 4.44 ശതമാനം വര്‍ധിച്ച് 4.04 ലക്ഷം യൂണിറ്റിലെത്തിയപ്പോള്‍ യൂട്ടിലിറ്റി വാഹനങ്ങളുടെ കയറ്റുമതി 1.33 ലക്ഷം യൂണിറ്റായി

പാസഞ്ചര്‍ വാഹനങ്ങളുടെ കയറ്റുമതിയില്‍ ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ 5.89 ശതമാനം വളര്‍ച്ച. 5.4 ലക്ഷം യൂണിറ്റുകളാണ് ഇക്കാലയളവില്‍ കയറ്റുമതി ചെയ്തതെന്ന് സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്സിന്റെ രേഖകള്‍ പറയുന്നു. 2018-ല്‍ ഇക്കാലയളവിലെ കയറ്റുമതി 5.10 ലക്ഷം യൂണിറ്റായിരുന്നു.

കാറിന്റെ കയറ്റുമതി 4.44 ശതമാനം വര്‍ധിച്ച് 4.04 ലക്ഷം യൂണിറ്റിലെത്തിയപ്പോള്‍ യൂട്ടിലിറ്റി വാഹനങ്ങളുടെ കയറ്റുമതി 1.33 ലക്ഷം യൂണിറ്റായി. വളര്‍ച്ച 11.14 ശതമാനം. എന്നാല്‍, വാനുകളുടെ കയറ്റുമതിയില്‍ ഇക്കാലയളവില്‍ 17.4 ശതമാനം ഇടിവുണ്ടായി. 2018-ലെ 2,810 യൂണിറ്റുകളുടെ സ്ഥാനത്ത് 2019-ല്‍ 2,321 യൂണിറ്റുകള്‍ മാത്രമാണ് കയറ്റുമതി ചെയ്തത്.

ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയാണ് ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്തത്. 1.44 ലക്ഷം യൂണിറ്റുകളാണ് അവര്‍ കയറ്റുമതി ചെയ്തത്. കയറ്റുമതിയില്‍ 1.06 ലക്ഷം യൂണിറ്റുകളുമായി ഫോര്‍ഡ് ഇന്ത്യ രണ്ടാമതും 75,948 യൂണിറ്റുകളുമായി മാരുതി സുസുക്കി ഇന്ത്യ മൂന്നാമതുമാണ്.

ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, ലാറ്റിന്‍ അമേരിക്ക, ഓസ്‌ട്രേലിയ, ഏഷ്യ പസഫിക് എന്നിവിടങ്ങളിലായി ഏകദേശം 90 രാജ്യങ്ങളിലേക്ക് ഹ്യുണ്ടായിയുടെ വാഹനങ്ങള്‍ കയറ്റുമതി ചെയ്യുന്നുണ്ട്. ഇന്ത്യയില്‍ വ്യാപാരം അവസാനിപ്പിച്ച ജനറല്‍ മോട്ടോഴ്‌സ് 54,863 വാഹനങ്ങള്‍ കയറ്റുമതി ചെയ്തതായാണ് റിപ്പോര്‍ട്ട്.

നിസാന്‍ മോട്ടോഴ്‌സ് 60,739 യൂണിറ്റ്, ഫോക്‌സ്‌വാഗണ്‍ 47,021, കിയ മോട്ടോഴ്‌സ് 12,496 യൂണിറ്റ്, റെനോ 12,096 യൂണിറ്റ്, മഹീന്ദ്ര 10,017 യൂണിറ്റ്, ടൊയോട്ട 8422 യൂണിറ്റ്, ഹോണ്ട കാര്‍സ് 3316 യൂണിറ്റ് എന്നിങ്ങനെയാണ് കയറ്റുമതി ചെയ്തിട്ടുള്ളത്. എഫ്‌സിഎ, ടാറ്റ മോട്ടോഴ്‌സ് എന്നിവര്‍ യഥാക്രമം 2391 യൂണിറ്റും 1842 യൂണിറ്റും കയറ്റുമതി ചെയ്തു.

Content Highlights: Passenger Vehicle Export Increased By 5.89 Percent

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022

More from this section




Most Commented