സ്വീഡിഷ് ആഡംബര വാഹന നിര്‍മാതാക്കളായ വോള്‍വോയുടെ കാറുകള്‍ ചൈനയില്‍ തിരികെ വിളിക്കുന്നു. വെഹിക്കിള്‍ കണക്ടിവിറ്റി മോഡ്യൂളിലെ തകരാറിനെ തുടര്‍ന്നാണ് 16,582 കാറുകള്‍ തിരികെ വിളിച്ചിരിക്കുന്നതെന്ന് ചൈനീസ് മാധ്യമമായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു.

2016-18 കാലഘട്ടത്തില്‍ ചൈനയില്‍ തന്നെ നിര്‍മിച്ച വാഹനങ്ങളിലാണ് ഈ തകരാര്‍ കണ്ടെത്തിയിട്ടുള്ളത്. XC90,  S90, V90CC, XC40 എന്നീ മോഡലുകളിലാണ് തകരാര്‍ കണ്ടെത്തിയിട്ടുള്ളത്. ഈ തകരാര്‍ വെഹിക്കിള്‍ പൊസിഷനിങ്ങിനെ ബാധിക്കുമെന്നാണ് വിലയിരുത്തലുകള്‍.

ലൊക്കേഷന്‍ വിവരങ്ങള്‍, ആക്‌സിഡന്റ് എമര്‍ജന്‍സി നമ്പര്‍ തുടങ്ങിയ വിവരങ്ങളും ഈ തകരാര്‍ മൂലം ലഭിക്കില്ലെന്നാണ് സൂചന. തകരാര്‍ കണ്ടെത്തിയിട്ടുള്ള വാഹനങ്ങള്‍ ഡീലര്‍ഷിപ്പുകളില്‍ എത്തിക്കാനാണ് കമ്പനി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചിട്ടുള്ളത്.

Content Highlights: Over 16,000 Volvo cars recalled in China