ഒല ഇ-കാര്‍ ഉറപ്പിച്ചു; സ്വാതന്ത്ര്യദിനം വരെ കാത്തിരിക്കൂ, ഒലയുടെ ഇലക്ട്രിക് കാറുകളെ അന്ന് അറിയാം


വീഡിയോ ടീസറിന്റെ അകമ്പടിയോടെയാണ് ഒലയുടെ അഭിമാന പദ്ധതിയായ ഇലക്ട്രിക് കാറിന്റെ പ്രഖ്യാപനമുണ്ടായിരിക്കുന്നത്.

ഒല പുറത്തുവിട്ട ഇലക്ട്രിക് കാറിന്റെ ടീസർ ചിത്രം | Photo: Team BHP

ണ്‍ലൈന്‍ ടാക്‌സി സേവനദാതാക്കളില്‍ നിന്ന് ഇന്ത്യയില്‍ ഏറ്റവുമധികം വില്‍പ്പനയുള്ള ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മാതാക്കളിലേക്കുള്ള ഒലയുടെ വളര്‍ച്ച കണ്ണടച്ച് തുറക്കുന്ന വേഗത്തിലായികുന്നു. അല്‍പ്പസ്വല്‍പ്പം പ്രശ്‌നങ്ങള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ ഏറ്റവും മികച്ച ഇലക്ട്രിക് സ്‌കൂട്ടറുകളാണ് ഒലയില്‍ നിന്ന് വിപണിയില്‍ എത്തിയിട്ടുള്ളത്. എസ്-1, എസ്-1 പ്രോ എന്നീ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ നല്‍കിയ പ്രചോദനത്തില്‍ നിന്ന് ഇലക്ട്രിക് കാറുകളുടെ നിര്‍മാണത്തിലേക്ക് ചുവടുവയ്ക്കുകയാണ് ഒല ഇലക്ട്രിക്.

തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയില്‍ വെച്ച് നടത്തിയ ഒല കസ്റ്റമര്‍ ഡേ പരിപാടിയില്‍ വെച്ചാണ് ഒലയുടെ ഇലക്ട്രിക് കാര്‍ സംബന്ധിച്ച പ്രഖ്യാപനമുണ്ടായിരിക്കുന്നത്. വീഡിയോ ടീസറിന്റെ അകമ്പടിയോടെയാണ് ഒലയുടെ അഭിമാന പദ്ധതിയായ ഇലക്ട്രിക് കാറിന്റെ പ്രഖ്യാപനമുണ്ടായിരിക്കുന്നത്. എന്നാല്‍, ഇലക്ട്രിക് കാറിന്റെ പ്രധാന വിവരങ്ങള്‍ ഒല പുറത്തുവിട്ടിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ക്കായി ഓഗസ്റ്റ് 15 വരെ കാത്തിരിക്കാനാണ് ഒല ഇലക്ട്രിക് അറിയിച്ചിരിക്കുന്നത്.

ഒല മേധാവി ട്വിറ്ററില്‍ പങ്കുവെച്ച ചിത്രം | Photo: Twitter

ഒല പുറത്തുവിട്ട ടീസര്‍ അനുസരിച്ച് ഫ്യൂച്ചറിസ്റ്റിക് ഡിസൈനിലാണ് ഇലക്ട്രിക് കാര്‍ ഒരുങ്ങുന്നതെന്നാണ് സൂചന. സൂപ്പര്‍ കാറുകള്‍ക്ക് സമാനമായാണ് മുഖഭാവം ഒരുങ്ങിയിരിക്കുന്നത്. എല്‍.ഇ.ഡി. ലൈറ്റ് സ്ട്രിപ്പ്, യു ഷേപ്പിലുള്ള എല്‍.ഇ.ഡി. ഹെഡ്‌ലാമ്പ്, ലൈറ്റില്‍ തെളിയുന്ന ഒല ബാഡ്ജിങ്ങ് എന്നിവയാണ് ടീസര്‍ വീഡിയോയിലെ കാറിന്റെ മുന്‍വശത്ത് നല്‍കിയിട്ടുള്ളത്. പിന്‍ഭാഗത്ത് പൂര്‍ണമായി നല്‍കിയിട്ടുള്ള ടെയ്ല്‍ലാമ്പ്, ചുവപ്പ് നിറത്തില്‍ തെളിയുന്ന ഒല ബാഡ്ജിങ്ങ് എന്നിവ പിന്നിലുമുണ്ട്.

ഈ വര്‍ഷം ആദ്യം ഒലയുടെ മേധാവിയായ ഭവീഷ് അഗര്‍വാള്‍ ഇലക്ട്രിക് കാറിന്റെ മാതൃക ചിത്രം വെളിപ്പെടുത്തിയിരുന്നു. ഇപ്പോള്‍ പുറത്തുവിട്ടിട്ടുള്ള ടീസര്‍ ചിത്രത്തിലെ പ്രോട്ടോടൈപ്പ് ഓഗസ്റ്റ് 15-ന് വെളിപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇലക്ട്രിക് കാറുകള്‍ എപ്പോള്‍ നിരത്തുകളില്‍ എത്തുമെന്ന് ഒല അറിയിച്ചിട്ടില്ലെങ്കിലും 2023-ന്റെ തുടക്കത്തില്‍ നിര്‍മാണം ആരംഭിച്ചേക്കുമെന്നാണ് പ്രതീക്ഷ. തമിഴ്‌നാട്ടില്‍ ഒല ഒരുക്കിയിട്ടുള്ള വാഹന നിര്‍മാണ പ്ലാന്റിലായിരിക്കും ഇലക്ട്രിക് കാറുകളും നിര്‍മിക്കുക.

2020-ഓഗസ്റ്റ് 15-നാണ് ഒലയുടെ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. എസ് വണ്‍, എസ് വണ്‍ പ്രോ എന്നീ രണ്ട് വേരിയന്റുകളുമായാണ് വിപണിയില്‍ അരങ്ങേറ്റം കുറിച്ചത്. എസ് വണ്‍ എന്ന അടിസ്ഥാന മോഡലിന് 99,999 രൂപയും ഉയര്‍ന്ന വകഭേദമായ എസ് വണ്‍ പ്രോയ്ക്ക് 1.29 ലക്ഷം രൂപയുമാണ് എക്സ്ഷോറും വില. 8.5 കിലോവാട്ട് പവറും 58 എന്‍.എം. ടോര്‍ക്കുമേകുന്ന ഇലക്ട്രിക് മോട്ടോറാണ് രണ്ട് വേരിയന്റിന്റേയും ഹൃദയം. എസ്1-ല്‍ 2.98 kWh ബാറ്ററി പാക്കും എസ്-1 പ്രോയില്‍ 3.97 kWh ബാറ്ററി പാക്കുമാണ് നല്‍കിയിട്ടുള്ളത്.

Content Highlights: ola electric teased their first electric car, more details revealed in august 15, ola electric car

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022


pinarayi vijayan pc george

3 min

പിണറായിക്ക് പിന്നില്‍ ഫാരിസ് അബൂബക്കര്‍, അമേരിക്കന്‍ ബന്ധം അന്വേഷിക്കണമെന്ന് പി.സി; ഗുരുതര ആരോപണം

Jul 2, 2022

Most Commented