ചതുരത്തിലെ സ്റ്റിയറിങ്ങ്, ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം; ഒല ഇ-കാറിന്റെ അകത്തളം കുറച്ച് റിച്ചാണ്


പലപ്പോഴായി ഒല പുറത്തുവിട്ട ടീസറും ചിത്രങ്ങളും അനുസരിച്ച് ഫ്യൂച്ചറിസ്റ്റിക് ഡിസൈനിലാണ് ഇലക്ട്രിക് കാര്‍ ഒരുങ്ങിയിരിക്കുന്നതെന്ന് വ്യക്തം.

ഒല പുറത്തുവിട്ട ടീസറിലെ ഇന്റീരിയറിന്റെ ദൃശ്യം | Photo: Ola Electric

റ്റവുമധികം റേഞ്ച് ഉറപ്പാക്കുന്ന ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ ഒന്നായാണ് ഒലയുടെ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്. ഇരുചക്രങ്ങളിലേത് ഒരു തുടക്കം മാത്രമായിരുന്നു. ഒല ഇനി ചുവടുവയ്ക്കുന്നത് ഇലക്ട്രിക് കാറുകളിലേക്കാണ്. ഈ വാഹനത്തിന്റെ ചുരുങ്ങിയ വിവരങ്ങളും മറ്റും ഒല ഇതിനോടകം പുറത്തുവിട്ടിരുന്നു. എന്നാല്‍, ഇലക്ട്രിക് കാറിന്റെ ഇന്റീരിയറും കൂടുതല്‍ വിവരങ്ങള്‍ നല്‍കുന്ന എക്‌സ്റ്റീരിയര്‍ ചിത്രങ്ങളും വെളിപ്പെടുത്തിയിരിക്കുകയാണ് നിര്‍മാതാക്കള്‍ ഇപ്പോള്‍.

പലപ്പോഴായി ഒല പുറത്തുവിട്ട ടീസറും ചിത്രങ്ങളും അനുസരിച്ച് ഫ്യൂച്ചറിസ്റ്റിക് ഡിസൈനിലാണ് ഇലക്ട്രിക് കാര്‍ ഒരുങ്ങിയിരിക്കുന്നതെന്ന് വ്യക്തം. സൂപ്പര്‍ കാറുകള്‍ക്ക് സമാനമായാണ് മുഖഭാവം ഒരുങ്ങിയിരിക്കുന്നത്. എല്‍.ഇ.ഡി. ലൈറ്റ് സ്ട്രിപ്പ്, യു ഷേപ്പിലുള്ള എല്‍.ഇ.ഡി. ഹെഡ്ലാമ്പ്, ലൈറ്റില്‍ തെളിയുന്ന ഒല ബാഡ്ജിങ്ങ് എന്നിവയാണ് ടീസര്‍ വീഡിയോയിലെ കാറിന്റെ മുന്‍വശത്ത് നല്‍കിയിട്ടുള്ളത്. പിന്‍ഭാഗത്ത് പൂര്‍ണമായി നല്‍കിയിട്ടുള്ള ടെയ്ല്‍ലാമ്പ്, ചുവപ്പ് നിറത്തില്‍ തെളിയുന്ന ഒല ബാഡ്ജിങ്ങ് എന്നിവ പിന്നിലുമുണ്ട്.



അകത്തളത്തിനുമുണ്ട് ഒരു ഫ്യൂച്ചറിസ്റ്റിക് ഭാവം. ടൂ സ്‌പോക്ക് നല്‍കിയിട്ടുള്ള മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീലാണ് അകത്തളത്തിലെ പ്രധാന ആകര്‍ഷണം. സാധാരണ കാറുകള്‍ നല്‍കിയിട്ടുള്ളത് പോലെ വൃത്താകൃതിയിലല്ല സ്റ്റിയറിങ്ങ് വീല്‍ ഒരുങ്ങിയിട്ടുള്ളതെന്നതാണ് ഫ്യൂച്ചറിസ്റ്റിക് ആണെന്നത് തെളിയിക്കുന്നത്. ചതുരാകൃതിയാണ് സ്റ്റിയറിങ്ങിന് നല്‍കിയിട്ടുള്ളത്. ഇതിനുപിന്നില്‍ നല്‍കിയിട്ടുള്ള ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്ററും ഫ്രീ സ്റ്റാന്റിങ്ങ് ആയിട്ടാണ് ഒരുങ്ങിയിട്ടുള്ളത്. അതും പൂര്‍ണമായും ഡിജിറ്റലില്‍.

ഡാഷ്‌ബോര്‍ഡിലുടനീളമുള്ള ആംബിയന്റ് ലൈറ്റിങ്ങ് പുതുതലമുറ ഫീച്ചറുകളില്‍ ഒന്നാണ്. ഇത് ഒഴിവാക്കിയാല്‍ ഡാഷ്‌ബോര്‍ഡിന്റെ ഡിസൈന്‍ തീര്‍ത്തും ലളിതവുമാണ്. എ.സി. വെന്റുകള്‍ തീര്‍ത്തും നേര്‍ത്തതാണ്. സെന്റര്‍ കണ്‍സോളില്‍ തലയെടുപ്പോടെയാണ് ഇന്‍ഫോടെയ്ന്‍മെന്റ് നിലകൊള്ളുന്നത്. ഇത് പൂര്‍ണമായും ടച്ച് സ്‌ക്രീനാണ്. ക്ലൈമറ്റ് കണ്‍ട്രോള്‍ യൂണിറ്റും ഈ ഇന്‍ഫോടെയ്ന്‍മെന്റിലായിരിക്കും സ്ഥാനം പിടിക്കുകയെന്നാണ് പ്രതീക്ഷിക്കുന്നത്. സീറ്റ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഇനിയും കാണാമറയത്താണ്.

ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 500 കിലോമീറ്റര്‍ സഞ്ചരിക്കാനുള്ള ശേഷി ഈ വാഹനത്തിന് മുമ്പുതന്നെ നിര്‍മാതാക്കള്‍ ഉറപ്പുനല്‍കിയിരുന്നു. ഇതിനുപുറമെ, അത്യാധുനിക കംപ്യൂട്ടര്‍ അസിസ്റ്റഡ് ഡ്രൈവിങ് കേപ്പബിലിറ്റീസ്, കീലെസ്, ഹാന്റില്‍ലെസ് ഡോറുകള്‍ ഉള്‍പ്പടെയുള്ള സൗകര്യങ്ങളും ഈ കാറില്‍ നല്‍കുമെന്ന് ഒല മുമ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഒലയുടെ സ്വന്തം മൂവ് ഒ.എസ് ആയിരിക്കും കാറിലുണ്ടാവുക. കാര്‍ ഉടമകള്‍ക്ക് നിരന്തരം ഒടിഎ അപ്ഡേറ്റുകള്‍ ലഭിക്കുമെന്നുമായിരുന്നു മറ്റ് വാഗ്ദാനങ്ങള്‍.

Content Highlights: Ola electric reveals interior image of their electric car, ola electric car, ola electric


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented