ന്ത്യന്‍ നിരത്തുകള്‍ വൈദ്യുത വാഹനങ്ങളെ വരവേല്‍ക്കാനൊരുങ്ങിയ സാഹചര്യത്തില്‍ കൂടുതല്‍ ഇലക്ട്രിക് കാറുകള്‍ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് രാജ്യത്തെ പ്രധാന ഓണ്‍ലൈന്‍ ടാക്‌സി സേവനദാതാക്കളായ ഒല. 

ഇതിന്റെ ഭാഗമായി 2021-ഓടെ പത്തുലക്ഷം വൈദ്യുതവാഹനങ്ങള്‍ എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇലക്ട്രിക് വാഹനങ്ങള്‍ക്കായി തുടങ്ങിയ സ്റ്റാര്‍ട്ടപ്പ് കമ്പനി ഒല ഇലക്ട്രിക് മൊബിലിറ്റി 25 കോടി ഡോളര്‍ (ഏകദേശം 1723 കോടി രൂപ) ജപ്പാനിലെ സോഫ്റ്റ് ബാങ്കില്‍നിന്ന് സമാഹരിച്ചു. 

ഈ തുക കൂടിയെത്തിയതോടെ കമ്പനിയുടെ മൂല്യം 100 കോടി ഡോളര്‍ (ഏകദേശം 6900 കോടി രൂപ) ആയി ഉയര്‍ന്നു. ഇതോടെ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് രംഗത്തെ പുതിയ 'യൂണികോണ്‍' ആയി കമ്പനി മാറി. 100 കോടി ഡോളര്‍ മൂല്യമുള്ള സ്റ്റാര്‍ട്ടപ്പ് കമ്പനികളാണ് യൂണികോണ്‍ എന്ന് അറിയപ്പെടുക. 

ടൈഗര്‍ ഗ്ലോബല്‍, മാട്രിക്‌സ് ഇന്ത്യ, രത്തന്‍ ടാറ്റ എന്നിവരില്‍നിന്ന് ഒല ഇലക്ട്രിക് നേരത്തെ വെഞ്ച്വര്‍ ഫണ്ട് സമാഹരിച്ചിരുന്നു.

Content Highlights: Ola Cabs To Buy 10 Lakh Electric Cars Before 2021