ന്ത്യന്‍ വാഹന വിപണിയില്‍ ഏറ്റവുമൊടുവില്‍ ഹരിശ്രീ കുറിച്ച കമ്പനിയാണ് ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ സിട്രോണ്‍. സി5 എയര്‍ക്രോസ് എന്ന പ്രീമിയം എസ്.യു.വിയുമായി ഇന്ത്യന്‍ നിരത്തുകളില്‍ അരങ്ങേറ്റം കുറിച്ചിട്ടുള്ള ഈ വാഹന നിര്‍മാതാക്കള്‍ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഉപയോക്താക്കള്‍ക്കായി കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുകയാണ്. 

ഇന്ത്യയിലെ മറ്റ് മുന്‍നിര വാഹന നിര്‍മാതാക്കള്‍ ഒരുക്കിയിട്ടുള്ളതിന് സമാനമായി ഓണ്‍ലൈനായി സി5 എയര്‍ക്രോസ് വാങ്ങുന്നതിനുള്ള സംവിധാനമാണ് സിട്രോണ്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാല്‍, മറ്റ് വാഹന നിര്‍മാതാക്കള്‍ ഡീലര്‍ഷിപ്പുകളുമായി ബന്ധിപ്പിച്ച് വാഹനം ലഭ്യമാക്കുമ്പോള്‍ ഫാക്ടറില്‍ നിന്ന് നേരിട്ട് വാങ്ങാനുള്ള സംവിധാനമാണ് സിട്രോണ്‍ നല്‍കുന്നത്. 

ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ തമിഴ്‌നാട്ടിലെ തിരുവള്ളൂരിലുള്ള സിട്രോണ്‍ പ്ലാന്റില്‍ നിന്നാണ് വാഹനം തിരഞ്ഞെടുക്കാന്‍ അവസരമൊരുക്കുന്നത്. വാഹനം പരിശോധിച്ച ശേഷം ഉപയോക്താക്കള്‍ ഓണ്‍ലൈനായി തിരഞ്ഞെടുക്കുന്ന വാഹനം കമ്പനിയുടെ പ്രതിനിധികള്‍ വീടുകളില്‍ എത്തിച്ച് നല്‍കുമെന്നാണ് സിട്രോണ്‍ ഉറപ്പുനല്‍കിയിട്ടുള്ളത്. 

സിട്രോണ്‍ ഒരുക്കിയിട്ടുള്ള ഈ പദ്ധതിയുടെ തുടക്കമെന്നോണം ഗുജറാത്തിലെ സൂററ്റിലും ചണ്ഡീഗഡിലും കഴിഞ്ഞ ദിവസം ഓണ്‍ലൈനായി വാങ്ങിയ വാഹനങ്ങളുടെ ഡെലിവറി സിട്രോണ്‍ നടത്തിയിരുന്നു. കേരളം, കര്‍ണാടക, തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലെ 50 നഗരങ്ങളിലാണ് ഈ സേവനം ലഭ്യമാക്കുന്നത്. 

കാര്‍ വാങ്ങുന്നതിന് പുറമെ, വാഹനത്തിന്റെ രജിസ്‌ട്രേഷന്‍, വായ്പ തുടങ്ങിയ സേവനങ്ങളെല്ലാം ഓണ്‍ലൈനില്‍ ലഭ്യമാക്കുമെന്നാണ് സിട്രോണ്‍ ഉറപ്പുനല്‍കുന്നത്. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിലാണ് വഴിയാണ് വാഹനം ഓര്‍ഡര്‍ ചെയ്യേണ്ടത്. ഇതിനുമുമ്പ് വാഹനം സംബന്ധിച്ച വിവരങ്ങള്‍ അറിയുന്നതിനായി 3ഡി സംവിധാനത്തോടെയുള്ള ഇ-സെയില്‍ പ്ലാറ്റ്‌ഫോമും സിട്രോണ്‍ ഒരുക്കുന്നുണ്ട്.

Content Highlights: Now We Can Buy Citroën Citroën C5 Aircross Suv Online