കരുത്തരായ വാഹനങ്ങളുടെ സാന്നിധ്യം കൊണ്ട് ഇന്ത്യയിലെ പ്രീമിയം സെഡാന്‍ ശ്രേണിയിലും മത്സരം കടുക്കുകയാണ്. മാറിയും മറിഞ്ഞും വരുന്ന വില്‍പ്പനയില്‍ ഇത്തവണം ഒന്നാം സ്ഥാനത്തെത്തിയത് ഇന്ത്യയുടെ സ്വന്തം വാഹന നിര്‍മാതാക്കളായ മാരുതിയുടെ സിയാസാണ്.
പ്രീമിയം സെഡാന്‍ ശ്രേണിയുടെ മേധാവിത്വം കൈയാളുന്നത് പ്രധാനമായും അഞ്ച് വാഹനങ്ങളാണ്. മാരുതി സിയാസ്, ഹോണ്ട സിറ്റി, ഹ്യുണ്ടായി വെര്‍ണ, സ്‌കോഡ റാപ്പിഡ്, ടൊയോട്ട യാരിസ് എന്നിവയാണ് ഇന്ത്യയില്‍ വേരോട്ടമുണ്ടാക്കിയിട്ടുള്ള പ്രീമിയം സെഡാന്‍ മോഡലുകള്‍.
വില്‍പ്പന നേട്ടത്തില്‍ ഈ വാഹനങ്ങള്‍ മാറിയും മറിഞ്ഞും വരാറുണ്ടെങ്കിലും ഇത്തവണ ഒന്നാം സ്ഥാനത്ത് സിയായും ഏറ്റവും പിന്നില്‍ യാരിസുമാണ്. നവംബര്‍ മാസം 3838 സിയാസ് നിരത്തിലെത്തിയപ്പോള്‍ വെറും 600 യൂണിറ്റ് യാരിസ് പുറത്തെത്തിക്കാനേ ടൊയോട്ടയ്ക്കായുള്ളൂ.

നവംബര്‍ വില്‍പ്പനയില്‍ രണ്ടാം സ്ഥാനത്തെത്തിയ ഹോണ്ട സിറ്റിയുടെ 3531 യൂണിറ്റുകള്‍ നിരത്തിലെത്തിയിരുന്നു. ഹ്യുണ്ടായിയുടെ വെര്‍ണയാണ് മൂന്നാം സ്ഥാനത്ത്. 2558 വെര്‍ണയാണ് നവംബര്‍ മാസം നിരത്ത് കീഴടക്കിയത്. നാലാം സ്ഥാനത്തെത്തിയ റാപ്പിഡിന് 809 മോഡല്‍ മാത്രമാണ് വിറ്റഴിക്കാന്‍ സാധിച്ചത്.
പ്രീമിയം സെഡാന്‍ ശ്രേണിയില്‍ യാരിസ് ഒഴിച്ച് മാറ്റ് നാല് മോഡലുകളും അടുത്തിടെ മുഖം മിനുക്കിയെത്തിയവയാണ്. കൂടുതല്‍ സ്‌റ്റൈലിഷായി പുനര്‍ജനിച്ചതാണ് സിയാസിന്റെ കുതിപ്പിന് കാരണമെന്നാണ് വിലയിരുത്തലുകള്‍.
Content Highlights: November Sale; Ciaz Secure First Position, Toyota Yaris at 5th place