കേസ് ജയിച്ച് ഹിറ്റടിച്ചു; വിജയം ആഘോഷിക്കാന്‍ വോള്‍വോ XC90 സ്വന്തമാക്കി സംവിധായകന്‍


 93.90 ലക്ഷം രൂപ മുതല്‍ 96.65 ലക്ഷം രൂപ വരെയാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.

സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവാൾ വാഹനം ഏറ്റുവാങ്ങുന്നു | Photo: Social Media

തിയേറ്ററുകളില്‍ പൊട്ടിച്ചിരി നിറച്ച് നാലാഴ്ച്ചയായി പ്രദര്‍ശനം തുടരുന്ന ഹിറ്റ് ചിത്രമാണ് കുഞ്ചാക്കോ ബോബന്‍ നായകനായ ന്നാ താന്‍ കേസ് കൊട്. കളക്ഷനില്‍ 50 കോടി ക്ലബ്ബില്‍ കയറിയ ഈ ചിത്രത്തിന്റെ വിജയം ആഘോഷിച്ച് ആഡംബര എസ്.യു.വിയായ വോള്‍വോ എക്‌സ്.സി.90 സ്വന്തമാക്കിയിരിക്കുകയാണ് സിനിമയുടെ സംവിധായകനായ രതീഷ് ബാലകൃഷ്ണ പൊതുവാള്‍. 93.90 ലക്ഷം രൂപ മുതല്‍ 96.65 ലക്ഷം രൂപ വരെയാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.

പുതിയ വാഹനം സ്വന്തമാക്കുന്നതിന് കേരളാ വോള്‍വോയെ തിരഞ്ഞെടുത്തതില്‍ അഭിനന്ദനങ്ങള്‍ക്കൊപ്പം നന്ദിയും അറിയിക്കുന്നു. പുതിയ കാറുകള്‍ മൈലുകള്‍ കണക്കിന് പുഞ്ചിരികള്‍ ഉണ്ടാകട്ടേയെന്ന് ആശംസിക്കുന്നു എന്ന കുറിപ്പോടെയാണ് സംവിധായകന്‍ വാഹനം ഏറ്റുവാങ്ങുന്നതിന്റെ ചിത്രം വോള്‍വോ പങ്കുവെച്ചത്. സിനിമ പോസ്റ്ററിന്റെ മാതൃകയില്‍ ന്നാ സാര്‍ വണ്ടി എട് എന്നെഴുതിയ പോസ്റ്ററും ഡീലര്‍ഷിപ്പില്‍ സ്ഥാപിച്ചായിരുന്നു വാഹനം കൈമാറിയത്.

വോള്‍വോയുടെ അത്യാധുനിക ഫീച്ചറുകള്‍ ഒത്തിണങ്ങിയിട്ടുള്ള സ്‌കേലബിള്‍ പ്രോഡക്ട് ആര്‍ക്കിടെക്ചറില്‍ (എസ്.പി.എ) പുറത്തിറങ്ങിയിട്ടുള്ള വാഹനമാണ് XC90 എസ്.യു.വി. ലോകത്തിലെ തന്നെ ഏറ്റവും സുരക്ഷിതമായ വാഹനങ്ങളില്‍ ഒന്നായ വോള്‍വോ XC90 ഡ്രൈവര്‍ ഫ്രണ്ട്‌ലി ഫീച്ചറുകളുമായാണ് എത്തിയിട്ടുള്ളത്. നാവിഗേഷന്‍ സംവിധാനവും ഇന്‍ കാര്‍ എന്റര്‍ടെയ്ന്‍മെന്റ് ആപ്ലിക്കേഷനുകളുമുള്ള 12.5 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീനാണ് ഇന്റീരിയറിലെ ഹൈലൈറ്റ്.

പ്രീമിയം ഭാവമാണ് ഈ വാഹനത്തിന്റെ ക്യാബിനിനുള്ളത്. വുഡന്‍, ക്രിസ്റ്റല്‍, മെറ്റല്‍ തുടങ്ങിയ ഉയര്‍ന്ന മെറ്റീരിയലുകള്‍ ഉപയോഗിച്ചാണ് അകത്തളം ഡിസൈന്‍ ചെയ്തിട്ടുള്ളത്. ഇത് അത്യാഡംബര ഭാവമാണ് അകത്തളത്തിന് നല്‍കുന്നത്. ക്യാബിനുള്ളില്‍ ശുദ്ധവായു ഉറപ്പാക്കുന്നതിനായി സെന്‍സറുകള്‍ നല്‍കിയിട്ടുള്ള പുതിയ അഡ്വാന്‍സ്ഡ് എയര്‍ ക്ലീനല്‍ സാങ്കേതികവിദ്യയും ഈ വാഹനത്തിന്റെ അകത്തളത്തിനെ കൂടുതല്‍ മികച്ചതാക്കുന്നുണ്ട്.

വോള്‍വോയുടെ മൈല്‍ഡ് ഹൈബ്രിഡ് വാഹനമായ എക്‌സ്.സി.90-യില്‍ 2.0 പെട്രോള്‍ എന്‍ജിനാണ് കുതിപ്പേകുന്നത്. 300 ബി.എച്ച്.പി. പവറും 420 എന്‍.എം. ടോര്‍ക്കുമാണ് എന്‍ജിന്‍ ഉത്പാദിപ്പിക്കുന്ന പവര്‍. കേവലെ 6.7 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്ന ഈ വാഹനത്തിന്റെ പരമാവധി വേഗത 180 കിലോമീറ്ററാണ്. മുമ്പ് ഡീസല്‍ എന്‍ജിനിലും എത്തിയിരുന്ന ഈ എസ്.യു.വി. ഇപ്പോള്‍ മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി പെട്രോളില്‍ മാത്രമാണ് എത്തുന്നത്.

Content Highlights: Nna Than Case Kod Film Director Ratheesh Balakrishnan Poduval buys Volvo XC90 SUV


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented