നീതി ആയോഗ് മേധാവി ടാറ്റ നെക്സോണുമായി | Photo: Twitter/Amitabh Kant
ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള ഇന്ത്യയുടെ മാറ്റത്തിന് വേഗമേകിയ വാഹനങ്ങളിലൊന്നാണ് ടാറ്റയുടെ നെക്സോണ്‍ ഇലക്ട്രിക് എസ്.യു.വി. ഏറ്റവും കുറഞ്ഞ വിലയില്‍ ലഭ്യമാകുന്ന ഇലക്ട്രിക് എസ്.യു.വി. എന്ന ഖ്യാതി സ്വന്തമായതോടെ നിരവധിയാളുകളാണ് ഈ വാഹനം യാത്രകള്‍ക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. നെക്സോണ്‍ ഇ.വിയുടെ ഉടമകളുടെ പട്ടികയിലേക്ക് ഇടംനേടുന്നതിനൊപ്പം ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാന്‍ ആഹ്വാനം ചെയ്യുകയാണ് നീതി ആയോഗ് മെധാവി അമിതാഭ് കാന്ത്.
ടാറ്റ നെക്സോണ്‍ ഇ.വിയുടെ ഏറ്റവും ഉയര്‍ന്ന വകഭേദമായ XZ Lux വകഭേദമാണ് അമിതാഭ് കാന്ത് സ്വന്തമാക്കിയിരിക്കുന്നത്. തന്റെ ദൈന്യദിന യാത്രകള്‍ക്കായാണ് അദ്ദേഹം ഈ പ്രകൃതി സൗഹാര്‍ദ വാഹനം സ്വന്തമാക്കിയിട്ടുള്ളതെന്നാണ് വിവരം. അദ്ദേഹം തന്നെയാണ് പുതിയ വാഹനം സ്വന്തമാക്കിയ സന്തോഷം ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്. ഡാര്‍ക്ക് എഡിഷന് ഉള്‍പ്പെടെ അഞ്ച് വേരിയന്റില്‍ എത്തുന്ന നെക്സോണ്‍ ഇ.വിക്ക് 14.54 ലക്ഷം രൂപ മുതല്‍ 17.15 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില.
ഇലക്ട്രിക്കിലേക്കുള്ള തന്റെ മാറ്റത്തിനൊപ്പം മറ്റുള്ളവരോടും ഇ.വി. തിരഞ്ഞെടുക്കാനും അദ്ദേഹം പറയുന്നു. ഫോസില്‍ ഇന്ധനങ്ങളുടെ വില ഉയരുന്നതോടെ ഇലക്ട്രിക് വാഹനത്തിലേക്കുള്ള മാറ്റം വേഗത്തിലാകേണ്ടതുണ്ട്. മേക്ക് ഇന്‍ ഇന്ത്യ ടാറ്റ നെക്സോണ്‍ ഇ.വിയാണ് ഞാന്‍ ഉപയോഗിക്കുന്നത്. യാത്ര ചെയ്യുന്നതിനുള്ള ചെലവും രജിസ്ട്രേഷന് നടപടികളും മറ്റ് കാറുകളെക്കാള്‍ കുറവാണ്. യാത്രയും വളരെ സുഖപ്രദമാണ്. എല്ലാവരും ഇ.വികളിലേക്ക് മാറുക എന്ന കുറിപ്പോടെയാണ് അദ്ദേഹം വാഹനത്തിന്റെ ചിത്രം പങ്കുവെച്ചിട്ടുള്ളത്.
2020-ലാണ് ടാറ്റ മോട്ടോഴ്സ് നെക്സോണ്‍ ഇ.വി. വിപണിയില്‍ എത്തിക്കുന്നത്. നിരത്തുകളിലെത്തി രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ 13,500 ഇലക്ട്രിക് നെക്സോണ്‍ നിരത്തുകളില്‍ എത്തിയിട്ടുണ്ടെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ടാറ്റ മോട്ടോഴ്സിന്റെ വെളിപ്പെടുത്തല്‍ അനുസരിച്ച് പ്രതിമാസം ശരാശരി 1000 ഇലക്ട്രിക് നെക്സോണ്‍ വില്‍ക്കുന്നുണ്ടെന്നാണ് വിവരം. ഏറ്റവും കുറഞ്ഞ വിലയില്‍ സ്വന്തമാക്കാന്‍ സാധിക്കുന്ന ഇലക്ട്രിക് എസ്.യു.വി. എന്ന ഖ്യാതിയാണ് സ്വീകാര്യത ഉയര്‍ത്തുന്നത്.
ടാറ്റ വികസിപ്പിച്ചെടുത്ത സിപ്ട്രോണ്‍ ഇലക്ട്രിക് സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയാണ് നെക്സോണ്‍ ഇവി ഒരുങ്ങിയിരിക്കുന്നത്. ഐപി 67 സര്‍ട്ടിഫൈഡ് ലിഥിയം അയേണ്‍ ബാറ്ററിയാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. 129 ബിഎച്ച്പി പവറും 254 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന മോട്ടോറാണ് ഇതില്‍ നല്‍കിയിരിക്കുന്നത്. ഒറ്റത്തവണ ചാര്‍ജിലൂടെ നെക്സോണ്‍ ഇ.വി 312 കിലോമീറ്റര്‍ സഞ്ചരിക്കുമെന്നാണ് ടാറ്റ മോട്ടോഴ്സ് ഉറപ്പുനല്‍കുന്നത്.
Content Highlights: NITI Aayog CEO Amitabh Kant Buys New Tata Nexon EV, Nexon Electric, Tata Motors
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..