ആകര്‍ഷകമായ ഡിസൈനില്‍ നിസ്സാന്‍ മാഗ്‌നൈറ്റ്; കാത്തിരിക്കുന്ന മറ്റൊരു എസ്‌യുവി


ഇന്ത്യക്കു വേണ്ടി ഡിസൈന്‍ ചെയ്ത നിസ്സാന്‍ മാഗ്‌നൈറ്റ്, മറ്റ് രാജ്യങ്ങളിലേക്ക് കയറ്റിയയ്ക്കുകയും ചെയ്യും.

നിസാൻ മാഗ്‌നൈറ്റ് കൺസെപ്റ്റ് | Photo: asia.nissan-cdn.net

ന്ത്യന്‍ നിരത്തുകളിലെത്താന്‍ കാത്തിരിക്കുന്ന നിസ്സാന്റെ ബി വിഭാഗത്തിലെ പുതിയ എസ്.യു.വി. ആയ മാഗ്‌നൈറ്റ് കണ്‍സെപ്റ്റിന്റെ ഇന്റീരിയര്‍, എക്സ്റ്റീരിയര്‍ ഡിസൈനുകള്‍ വെളിപ്പെടുത്തുന്ന വീഡിയോ നിസാന്‍ ഇന്ത്യ റിലീസ് ചെയ്തു. കണ്‍സെപ്റ്റ് മോഡലിന്റെ സഹായത്തോടെ വാഹനത്തിന്റെ ഫീച്ചറുകള്‍ വെളിപ്പെടുത്തുന്നതാണ് വീഡിയോ.

റെനോയുടെ ട്രൈബറിന് അടിസ്ഥാനമൊരുക്കുന്ന സിഎംഎഫ്എ പ്ലസ് പ്ലാറ്റ്‌ഫോമിലൊരുങ്ങുന്ന വാഹനമാണ് മാഗ്‌നൈറ്റ്. കണ്‍സെപ്റ്റ് മോഡലുകളുടെ ചിത്രങ്ങളും വീഡിയോയും അനുസരിച്ച് നിസാന്‍ കിക്‌സുമായി സാമ്യമുള്ള ഡിസൈനാണ് മാഗ്‌നൈറ്റിലുമുള്ളത്. സ്ലീക്ക് എല്‍ഇഡി ഹെഡ്‌ലാമ്പ്, എല്‍ ഷേപ്പിലുള്ള ഡിആര്‍എല്‍, ക്രോമിയം സ്റ്റഡുകള്‍ പതിച്ച ഗ്രില്ല്, എന്നിവയാണ് മുന്‍വശത്തെ ആകര്‍ഷകമാക്കുന്നത്.

ബ്ലാക്ക് ഫിനീഷിങ്ങ് വീല്‍ ആര്‍ച്ച്, ഡോറിലൂടെ നീളുന്ന ക്ലാഡിങ്ങ്, മസ്‌കുലര്‍ ഭാവമുള്ള അലോയി വീല്‍ എന്നിവ മാഗ്‌നൈറ്റിന്റെ ഡിസൈന്‍ മികവ് തെളിയിക്കുന്നവയാണ്. ബോഡിയിലും ഹാച്ച്‌ഡോറിലുമായുള്ള എല്‍ഇഡി ടെയ്ല്‍ലാമ്പും ഡ്യുവല്‍ ടോണ്‍ ഫിനീഷിങ്ങില്‍ പ്ലാസിറ്റിക് ക്ലാഡിങ്ങുകള്‍ നല്‍കിയുള്ള റിയര്‍ ബംമ്പറും പിന്‍ഭാഗത്തെ സ്‌പോട്ടിയാക്കുന്നു.

സമാന്തര ഇന്‍സ്ട്രുമെന്റ് പാനലോടു കൂടിയുള്ള മാഗ്‌നൈറ്റ് കണ്‍സെപ്റ്റിന്റെ ഇന്റീരിയറുകള്‍ വിശാലവും വീതി കൂടിയതുമാണ്. പ്രത്യേക ആകൃതിയും ക്ലിഫ് സെക്ഷനുമുള്ള എയര്‍ വെന്റിലേറ്ററുകള്‍, ഒരു സ്‌പോര്‍ട്ടി ഭാവം നല്‍കുകയും എസ്.യു.വി. അനുഭവം വര്‍ധിപ്പിക്കുകയും ചെയ്യും. കൂടുതല്‍ സുഖസൗകര്യങ്ങളുള്ള സ്‌പോര്‍ടി മോണോഫോം ഷേപ്പ് സീറ്റാണ് വാഹനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ജപ്പാനില്‍ ഡിസൈന്‍ ചെയ്ത നിസ്സാന്‍ മാഗ്‌നൈറ്റ് കണ്‍സെപ്റ്റ് ഇന്ത്യന്‍ ഉപഭോക്താക്കളുടെ ആവശ്യങ്ങളും അഭിലാഷങ്ങളും കണക്കിലെടുത്താണ് രൂപകല്പന ചെയ്തിരിക്കുന്നത്. ഇന്ത്യക്കു വേണ്ടി ഡിസൈന്‍ ചെയ്ത നിസ്സാന്‍ മാഗ്‌നൈറ്റ്, ഇന്ത്യയില്‍ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് കയറ്റിയയ്ക്കുകയും ചെയ്യും.

1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനായിരിക്കും മാഗ്‌നൈറ്റിന്റെ ഹൃദയം. ഇത് 71 ബിഎച്ച്പി പവറും 96 എന്‍എം ടോര്‍ക്കുമേകും. മാഗ്‌നൈറ്റിലെ ഉയര്‍ന്ന വേരിയന്റില്‍ 99 ബിഎച്ച്പി പവറും 160 എന്‍എം ടോര്‍ക്കും നല്‍കുന്ന 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് എന്‍ജിനും നല്‍കിയേക്കും. അഞ്ച് സ്പീഡ് മാനുവല്‍, സിവിടി ട്രാന്‍സ്മിഷനുകള്‍ ഇതില്‍ നല്‍കും.

Content Highlights: Nissan Release A Video To Explain Interior And Exterior Of Magnite SUV

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


dellhi

1 min

പകരം വീട്ടി ഇന്ത്യ; ഡല്‍ഹിയിലെ യു.കെ. ഹൈക്കമ്മീഷനുള്ള സുരക്ഷ വെട്ടിക്കുറച്ചു

Mar 22, 2023


Chetan Ahimsa

1 min

'ഹിന്ദുത്വ കെട്ടിപ്പൊക്കിയിരിക്കുന്നത് നുണകൾക്കുമേൽ'; ട്വീറ്റിന്റെ പേരിൽ കന്നഡ നടൻ ചേതൻ അറസ്റ്റിൽ

Mar 21, 2023

Most Commented