നിസ്സാന്‍ മാഗ്‌നൈറ്റിന്റെ വരവിനു മുന്നോടിയായി രാജ്യത്തുടനീളം 50 പുതിയ ഔട്ട്ലെറ്റുകള്‍ കൂടി ആരംഭിച്ച് കാര്‍ നിര്‍മാതാക്കളായ നിസ്സാന്‍. 30 പുതിയ സര്‍വീസ് സ്റ്റേഷനുകളും 20 സെയില്‍സ് ഔട്ട്ലെറ്റുകളുമാണ് തുടങ്ങുന്നത്.
വെര്‍ച്വല്‍ ഷോറൂം, വെഹിക്കിള്‍ കോണ്‍ഫിഗറേറ്റര്‍, വെര്‍ച്വല്‍ ടെസ്റ്റ് ഡ്രൈവ് അനുഭവം, ഫിനാന്‍സ് ഉള്‍പ്പെടെ ബുക്കിങ് മുതല്‍ ഡെലിവറി വരെ എന്‍ഡ്-ടു-എന്‍ഡ് ഇ-കൊമേഴ്സ് സൗകര്യം, വെര്‍ച്വല്‍ ഷോറൂം എന്നിവയിലൂടെ ഉപഭോക്തൃ കേന്ദ്രീകൃത സേവനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നു.
സുസ്ഥിര വളര്‍ച്ചയ്ക്കായി ഇന്ത്യന്‍ വിപണിയില്‍ മുന്‍ഗണന നല്‍കാനും നിക്ഷേപം നടത്താനുമുള്ള നിസ്സാന്‍ നെക്സ്റ്റ് സ്ട്രാറ്റജിയുടെ ഭാഗമായാണിത്.
ഉപഭോക്താക്കള്‍ക്ക് നിസ്സാന്‍ സര്‍വീസ് ഹബ് (വെബ്സൈറ്റ്) അല്ലെങ്കില്‍ നിസ്സാന്‍ കണക്ട് വഴി ഓണ്‍ലൈനിലൂടെ സര്‍വീസുകള്‍ ബുക്ക് ചെയ്യാനും നിസ്സാന്‍ സര്‍വീസ് കോസ്റ്റ് കാല്‍ക്കുലേറ്ററിലൂടെ ഓണ്‍ലൈനില്‍ ചെലവുകള്‍ പരിശോധിക്കാനും സാധിക്കും. 1,500-ഓളം നഗരങ്ങളില്‍ നിസ്സാന്റെ 24/7 റോഡ് സൈഡ് അസിസ്റ്റന്റ്സ് സേവനവുമുണ്ട്.
Content Highlights: Nissan Opens 50 Sales And Service Centers Across India