ഇന്ത്യന്‍ നിരത്തുകളില്‍ വലിയ സ്വീകാര്യത സ്വന്തമാക്കി വില്‍പ്പന പുരോഗമിക്കുന്ന വാഹനമാണ് നിസാന്റെ മാഗ്‌നൈറ്റ് എന്ന കോംപാക്ട് എസ്.യു.വി. ഇന്‍ഡൊനീഷ്യയില്‍ എത്തിയ മാഗ്‌നെറ്റ് ക്രാഷ്‌ടെസ്റ്റില്‍ ഫോര്‍ സ്റ്റാര്‍ റേറ്റിങ്ങ് സ്വന്തമാക്കിയിരുന്നു. ഇതിനുപിന്നാലെ ഇന്ത്യന്‍ നിരത്തുകളില്‍ എത്തിച്ചിട്ടുള്ള മാഗ്‌നൈറ്റുകളും പൂര്‍ണ സുരക്ഷിതമാണെന്ന് ഉറപ്പ് നല്‍കുകയാണ് നിസാന്‍.
ട്വിറ്ററിലൂടെയായിരുന്നു നിസാന്‍ ഇക്കാര്യം അടിവരയിട്ട് ഉറപ്പാക്കിയിരിക്കുന്നത്. ഇന്‍ഡൊനീഷ്യയില്‍ ഇറക്കിയ മഗ്‌നൈറ്റ് സുരക്ഷ ഉറപ്പാക്കിയിരുന്നു. ഇക്കാര്യം ഇന്ത്യന്‍ നിരത്തുകളിലുള്ള മഗ്‌നൈറ്റിനും ബാധകമാണോയെന്ന ഉപയോക്താവിന്റെ ട്വീറ്റിന് മറുപടിയായാണ് നിസാന്‍ ഇന്ത്യ ഈ വാഹനത്തിന്റെ സുരക്ഷ ഉറപ്പ് നല്‍കിയിട്ടുള്ളത്.
നിസാന്റെ ഉപയോക്താക്കളോടും കുടുംബങ്ങളോടും കമ്പനിക്ക് പ്രതിബദ്ധതയുണ്ട്. അതുകൊണ്ട് തന്നെ നിസാന്‍ ഇന്ത്യയില്‍ നിര്‍മിച്ചിട്ടുള്ളതും വില്‍പ്പനയ്ക്ക് എത്തിച്ചതുമായി മഗ്‌നൈറ്റ് എസ്.യു.വി. ആസിയാന്‍ എന്‍ക്യാപ് ക്രാഷ്‌ടെസ്റ്റില്‍ ഫോര്‍ സ്റ്റാര്‍ റേറ്റിങ്ങ് നേടി സുരക്ഷ ഉറപ്പാക്കിയിട്ടുള്ളവയാണ് എന്നാണ് നിസാന്‍ ഇന്ത്യ ട്വിറ്ററില്‍ കുറിച്ചത്.
ആസിയാന്‍ എന്‍ക്യാപ് ക്രാഷ് ടെസ്റ്റില്‍ മുതിര്‍ന്നവരുടെ സുരക്ഷയില്‍ 39.02 പോയന്റും കുട്ടികളുടെ സുരക്ഷയില്‍ 16.31 പോയന്റും നേടിയാണ് മാഗ്‌നൈറ്റ് ഫോര്‍ സ്റ്റാര്‍ റേറ്റിങ്ങ് സ്വന്തമാക്കിയത്. ഇതിനുപുറമെ, സേയ്ഫ് അസിസ്റ്റ് കാറ്റഗറിയില്‍ 15.28 പോയന്റും ഈ കോംപാക്ട് എസ്.യു.വി. സ്വന്തമാക്കിയിരുന്നു. ആകെ 70.60 പൂജ്യം പോയന്റാണ് ക്രാഷ് ടെസ്റ്റില്‍ നിസാന്‍ മഗ്‌നൈറ്റിന് ലഭിച്ചത്.
അടിസ്ഥാന മോഡലില്‍ ഉള്‍പ്പെടെ ശക്തമായ സുരക്ഷ സന്നാഹങ്ങളുടെ അകമ്പടിയിലാണ് മാഗ്‌നൈറ്റ് എത്തിയിട്ടുള്ളത്. 71 ബി.എച്ച്.പി പവറും 96 എന്‍.എം ടോര്‍ക്കുമേകുന്ന 1.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലും, 99 ബി.എച്ച്.പി പവറും 160 എന്‍.എം ടോര്‍ക്കുമേകുന്ന 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനുമാണ് മാഗ്‌നൈറ്റിലുള്ളത്. അഞ്ച് സ്പീഡ് മാനുവലും സി.വി.ടിയുമാണ് ഇതിലെ ട്രാന്‍സ്മിഷന്‍.
Content Highlights: Nissan India Claims That India Spec Magnite Is Safe