കടല്‍ കടന്ന് പോയത് 108 രാജ്യങ്ങളിലേക്ക്; കയറ്റുമതിയില്‍ 10 ലക്ഷം തൊട്ട് നിസാന്‍ ഇന്ത്യ


കേവലം 12 വര്‍ഷത്തിനുള്ളിലാണ് പത്ത് ലക്ഷം യൂണിറ്റ് വാഹനങ്ങള്‍ വിദേശത്തേക്ക് കയറ്റി അയയ്ക്കാന്‍ കമ്പനിക്ക് സാധിച്ചതെന്നാണ് വിവരം.

നിസാൻ മാഗ്‌നൈറ്റ് | Photo: Nissan India

ലോകത്താകമാനം ശക്തമായ സാന്നിധ്യമുള്ള വാഹന നിര്‍മാതാക്കളാണ് ജാപ്പനീസ് കമ്പനിയായ നിസാന്‍. ഇന്ത്യയിലെ വാഹന വിപണിയില്‍ ശക്തമായ സാന്നിധ്യമാകാന്‍ നിസാന് സാധിച്ചിട്ടില്ലെങ്കില്‍ ഇന്ത്യയില്‍ നിര്‍മിച്ച വാഹനങ്ങള്‍ വിദേശത്ത് എത്തിക്കുന്നതില്‍ വമ്പന്‍ നേട്ടമുണ്ടാക്കിയിരിക്കുകയാണ് നിസാന്‍. റെനോ-നിസാന്‍ ഓട്ടോമോട്ടീവ് ഇന്ത്യ ലിമിറ്റഡിന്റെ പ്ലാന്റില്‍ നിര്‍മിച്ച് വിദേശത്തേക്ക് കയറ്റുമതി ചെയ്ത വാഹനങ്ങളുടെ എണ്ണം 10 ലക്ഷത്തില്‍ എത്തിയെന്നാണ് നിസാന്‍ ഇന്ത്യ അറിയിച്ചിരിരുന്നത്.

108 രാജ്യങ്ങളിലേക്ക് ഇന്ത്യയില്‍ നിര്‍മിച്ച വാഹനങ്ങള്‍ കയറ്റുമതി ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. 2010 മുതലാണ് നിസാന്റെ ചെന്നൈയിലെ പ്ലാന്റില്‍ നിര്‍മിക്കുന്ന വാഹനങ്ങള്‍ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാന്‍ ആരംഭിച്ചത്. കേവലം 12 വര്‍ഷത്തിനുള്ളിലാണ് പത്ത് ലക്ഷം യൂണിറ്റ് വാഹനങ്ങള്‍ വിദേശത്തേക്ക് കയറ്റി അയയ്ക്കാന്‍ കമ്പനിക്ക് സാധിച്ചതെന്നാണ് വിവരം. കഴിഞ്ഞ ദിവസം ചെന്നൈയിലെ കാമരാജര്‍ പോര്‍ട്ടില്‍ നിന്ന് വിദേശത്തേക്ക് അയച്ച നിസാന്‍ മാഗ്‌നൈറ്റിന്റെ ബാച്ചോടെയാണ് 10 ലക്ഷം എന്ന നമ്പറില്‍ തൊട്ടത്.

ഇന്ത്യയില്‍ നിന്ന് ലോകത്തിനായി 10 ലക്ഷം വാഹനങ്ങള്‍ നിര്‍മിച്ചെന്നത് അഭിമാന നേട്ടമായാണ് വിലയിരുത്തുന്നത്. നിര്‍മാണം പൂര്‍ത്തിയാക്കിയ വാഹനങ്ങളും പാര്‍ട്‌സുകളും കയറ്റുമതി ചെയ്യുന്നതിലെ നിസാന്റെ പ്രധാന ഹബ്ബാണ് ഇന്ത്യ. നേപ്പാള്‍, ഭൂട്ടാന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലേക്ക് നിസാന്റെ മാഗ്‌നൈറ്റ് വലിയ തോതില്‍ കയറ്റുമതി ചെയ്തത് ഇതിന്റെ ഉദാഹരണമാണ്. ഈ നേട്ടത്തിന് കമ്പനിയിലെ ജീവനക്കാര്‍ക്കും കേന്ദ്ര, തമിഴ്‌നാട് സര്‍ക്കാരുകളോടും നിസാന്‍ ഇന്ത്യ കടപ്പെട്ടിരിക്കുന്നുവെന്നും നിസാന്‍ ഇന്ത്യ അറിയിച്ചു.

പത്ത് ലക്ഷങ്ങള്‍ വാഹനങ്ങള്‍ ഇന്ത്യയില്‍ നിര്‍മിച്ച് വിദേശത്തേക്ക് കയറ്റുമതി ചെയ്തതിലൂടെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയോടുള്ള നിസാന്‍ ഇന്ത്യയുടെ പ്രതിബദ്ധതയാണ് തെളിയിക്കുന്നത്. ഈ നേട്ടം ആഗോള വിപണികളിലുടനീളം നിസാന്റെ സാന്നിധ്യം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഞങ്ങളെ സഹായിക്കും. ഇതിനുപുറമെ, ഇന്ത്യയിലെ റെനോ-നിസാന്‍ പ്ലാന്റിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റനും സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കമ്പനിയുടെ എം.ഡി, സി.ഇ.ഒ അഭിപ്രായപ്പെട്ടു.

മാഗ്‌നൈറ്റ്, കിക്‌സ് എന്നീ രണ്ട് മോഡലുകള്‍ മാത്രമാണ് നിസാന്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തിക്കുന്നത്. ഇതില്‍ മാഗ്‌നൈറ്റ് വലിയ വില്‍പ്പന നേട്ടമാണ് സ്വന്തമാക്കിയിട്ടുള്ളത്. നിസാന്‍-റെനോ കൂട്ടുകെട്ടില്‍ വികസിപ്പിച്ചിട്ടുള്ള സിഎംഎഫ്-എ പ്ലസ് പ്ലാറ്റ്ഫോമിലാണ് മാഗ്നൈറ്റ് ഒരുങ്ങുന്നത്. 71 ബി.എച്ച്.പി പവറും 96 എന്‍.എം ടോര്‍ക്കുമേകുന്ന 1.0 ലിറ്റര്‍ എന്‍.എ. പെട്രോള്‍ എന്‍ജിനിലും, 99 ബി.എച്ച്.പി പവറും 160 എന്‍.എം ടോര്‍ക്കുമേകുന്ന 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനിലുമാണ് മാഗ്‌നൈറ്റ് എത്തുന്നത്. അഞ്ച് സ്പീഡ് മാനുവല്‍, സി.വി.ടി. എന്നിവയാണ് ട്രാന്‍സ്മിഷനുകള്‍.

Content Highlights: Nissan india achieve 10 lakhs export milestone from india, Nissan Magnite

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


shajahan murder

2 min

ഷാജഹാന്‍ വധം; മുഴുവന്‍ പ്രതികളും പിടിയില്‍,കൊലയ്ക്ക് ശേഷം പ്രതികള്‍ ബാറിലെത്തിയതായി CCTV ദൃശ്യങ്ങള്‍

Aug 16, 2022

Most Commented