ഇന്ത്യന്‍ നിരത്തുകള്‍ ഇലക്ട്രിക് കാറുകള്‍ കീഴടക്കുന്ന കാലം അനതിവിദൂരമല്ല. മഹീന്ദ്ര പോലുള്ള ഇന്ത്യന്‍ കമ്പനികള്‍ മുമ്പ് തന്നെ ഇലക്ട്രിക് വാഹനം എത്തിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, വലിയ പ്രഖ്യാപനങ്ങളും കൊട്ടിഘോഷിക്കലുകളുമില്ലാതെ നിസാന്റെ ഇലക്ട്രിക് വാഹനമായ ലീഫ്-2 ഇന്ത്യയില്‍ എത്തിയിരിക്കുകയാണ്.
സെഡാന്‍ മോഡലായ ലീഫ്-2 ഇലക്ട്രിക്കല്‍ കേരളത്തിലെ ഒരു കെട്ടിടത്തിലെ പാര്‍ക്കിങില്‍ നിര്‍ത്തിയിട്ടിരിക്കുന്നതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ലീഫിന്റെ രണ്ടാം തലമുറ മോഡലാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്.
നിസാന്റെ മറ്റ് മോഡലുകളോട് സാമ്യമില്ലാത്ത വാഹനമാണ് ലീഫ്. ഗ്ലോസി ബ്ലാക്ക് ഫിനീഷിലുള്ള ഗ്രില്ലില്‍ വി ഷേപ്പ് ക്രോമിയം ലൈനുകളാണ് മുന്നിലെ പ്രധാന ആകര്‍ഷണം. ഡുവല്‍ ബീം ഹെഡ്‌ലാമ്പുകളും ബമ്പറിന്റെ താഴെ ഭാഗത്തായുള്ള ഫോഗ് ലാമ്പും ചേര്‍ന്നാണ് ലീഫിന്റെ മുന്‍വശത്തെ ആകര്‍ഷകമാക്കുന്നത്.

ത്രികോണാകൃതിയിലുള്ള ടെയില്‍ ലാമ്പും ബോഡിയിലേക്ക് ഇറങ്ങിയിട്ടുള്ള വിന്‍ഡ് ഷീല്‍ഡ്, ബ്ലാക്ക് ഫിനീഷിങ് റൂഫ് സ്‌പോയിലര്‍ എന്നിവയുമാണ് പിന്‍ഭാഗത്തെ അലങ്കരിക്കുന്നത്.
ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനിലെത്തുന്ന ലീഫിന് 148 ബിഎച്ച്പി കരുത്തും 320 എന്‍എം ടോര്‍ക്കുമേകുന്ന ഇലക്ട്രിക് മോട്ടോറാണ് കരുത്തുപകരുന്നത്. ഒറ്റചാര്‍ജില്‍ 378 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന 350 വാട്ട്, ലിതിയം അയേണ്‍ ബാറ്ററിയാണ് ഇതിലുള്ളത്.
Content Highlights: Nissan Electric Sedan Leaf Launch Soon