-
ജാപ്പനീസ് വാഹന നിര്‍മാതാക്കളായ നിസാന്‍, ഇലക്ട്രിക് ക്രോസ് ഓവര്‍ എസ്.യു.വി.യായ 'അരിയ' അവതരിപ്പിച്ചു. 100 ശതമാനം ഇലക്ട്രിക് പവര്‍ ട്രെയിന്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഹനമാണ് ഇത്. ഒരു തവണ ചാര്‍ജ് ചെയ്താല്‍ 610 കിലോമീറ്റര്‍ ദൂരം വരെ യാത്ര ചെയ്യാനാകും.
അടുത്ത വര്‍ഷം പകുതിയോടെ വാഹനം ജപ്പാനില്‍ വില്‍പ്പനയ്ക്കെത്തും. ഇതിനുപിന്നാലെ, യൂറോപ്പ്, വടക്കെ അമേരിക്ക, ചൈന എന്നിവിടങ്ങളിലും എത്തിയേക്കും. ഏകദേശം 34.79 ലക്ഷം രൂപയായിരിക്കും ഈ വാഹനത്തിന്റെ ജപ്പാനിലെ വില.
ഓട്ടോണമസ് ഡ്രൈവിങ് സാങ്കേതിക വിദ്യ, കണ്‍സേര്‍ജ് ലെവല്‍ സഹായം, പ്രോ പൈലറ്റ് 2.0, പ്രോ പൈലറ്റ് വിദൂര പാര്‍ക്കിങ്, ഇപെഡല് എന്നിവയാണ് പ്രധാന സവിശേഷതകള്‍. ഒന്നിലധികം കോണ്‍ഫിഗറേഷനുകളില്‍ രണ്ട് വീല്‍ ഡ്രൈവ്, നാല് വീല്‍ ഡ്രൈവ് പതിപ്പുകളും രണ്ട് വ്യത്യസ്ത ബാറ്ററി മോഡലുകളും ലഭ്യമാണ്.
മികച്ച സുരക്ഷാ സംവിധാനമാണ് വാഹനത്തിനുള്ളത്. ഇന്റലിജന്റ് എറൗണ്ട് വ്യൂ മോണിറ്റര്‍, ഇന്റലിജന്റ് ഫോര്‍വേഡ് കൂളിഷന്‍ വാണിങ്, ഇന്റലിജന്റ് എമര്‍ജന്‍സി ബ്രേക്കിങ്, റിയര്‍ ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിങ് സാങ്കേതിക വിദ്യ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
ആമസോണ്‍ അലക്സ സംവിധാനവും അരിയയിലുണ്ട്. നിസാന്റെ പുതിയ ലോഗോയും ഇതോടൊപ്പം പ്രകാശനം ചെയ്തു. ഒന്നര വര്‍ഷത്തിനുള്ളില്‍ 12 പുതിയ മോഡലുകള്‍ പുറത്തിറക്കാനാണ് നിസാന്‍ പദ്ധതി.
Content Highlights: Nissan Electric Cross-Over SUV Ariya Unveiled With The Range Of 610 Kilo meter
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..