വിലയില്‍ ഇന്ത്യന്‍ നിരത്തുകളില്‍ വിപ്ലവം തീര്‍ത്ത വാഹനമാണ് നിസാന്റെ മാഗ്‌നൈറ്റ് എസ്.യു.വി. 5.49 ലക്ഷം രൂപ മുതല്‍ 9.79 ലക്ഷം രൂപ വരെ എക്‌സ്‌ഷോറും വിലയിലെത്തിയ ഈ വാഹനത്തിന്റെ ടര്‍ബോ എന്‍ജിനുകളുടെ വില ഉയര്‍ത്തിയിരിക്കുകയാണ് നിസാന്‍. 30,000 രൂപ വരെയാണ് വില വര്‍ധിച്ചിരിക്കുന്നത്. ഇതോടെ 7.29 ലക്ഷം മുതല്‍ 9.79 ലക്ഷം രൂപ വരെയാണ് മാഗ്‌നൈറ്റ് ടര്‍ബോ മോഡലിന്റെ എക്‌സ്‌ഷോറും വില. രണ്ടാം തവണയാണ് മാഗ്‌നൈറ്റ് വില പുതുക്കുന്നത്. 

ഹാച്ച്ബാക്കിന്റെ വിലയില്‍ സ്വന്തമാക്കാന്‍ സാധിക്കുന്ന എസ്.യു.വി. എന്ന നിലയിലും മികച്ച സ്റ്റൈലും കൂടുതല്‍ സൗകര്യം ഒരുക്കുന്ന വാഹനമെന്ന നിലയിലും വലിയ ഡിമാന്റാണ് മാഗ്‌നൈറ്റിന് ലഭിച്ചിട്ടുള്ളത്. നിരത്തിലെത്തി ചുരുങ്ങിയ കാലത്തിനുള്ളില്‍ 40,000 ബുക്കിങ്ങാണ് ഇതിന് ലഭിച്ചിട്ടുള്ളത്. രണ്ട് മാസത്തിനുള്ളില്‍ 6500 യൂണിറ്റിന്റെ ഡെലിവറിയും നിസാന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഉത്പാദനം ഉയര്‍ത്തുന്നതിനായി മൂന്നാം പ്ലാന്റില്‍ മൂന്നാം ഫിഷ്റ്റും ആരംഭിച്ചതായണ് വിവരം.

XE, XL, XV, XV പ്രീമിയം എന്നീ നാല് വേരിയന്റുകളിലാണ് ഈ വാഹനം എത്തുന്നത്. എന്നാല്‍, ഫീച്ചറുകളുടെയും എന്‍ജിന്റെയും ട്രാന്‍സ്മിഷന്റെയും അടിസ്ഥാനത്തില്‍ 20 വിഭാഗങ്ങളായി ഈ വാഹനം നിരത്തുകളില്‍ എത്തിയിട്ടുണ്ട്. 71 ബി.എച്ച്.പി പവറും 96 എന്‍.എം ടോര്‍ക്കുമേകുന്ന 1.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലും, 99 ബി.എച്ച്.പി പവറും 160 എന്‍.എം ടോര്‍ക്കുമേകുന്ന 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനുമാണ് മാഗ്‌നൈറ്റിന് കരുത്തേകുന്നത്. അഞ്ച് സ്പീഡ് മാനുവലും സി.വി.ടിയുമായിരിക്കും ഇതില്‍ ട്രാന്‍സ്മിഷന്‍ നിര്‍വഹിക്കുക.

നിസാന്‍-റെനോ കൂട്ടുകെട്ടില്‍ വികസിപ്പിച്ചിട്ടുള്ള സിഎംഎഫ്-എ പ്ലസ് പ്ലാറ്റ്‌ഫോമിലാണ് മാഗ്‌നൈറ്റ് ഒരുങ്ങുന്നത്. നിസാന്‍ കിക്ക്‌സുമായി ഡിസൈന്‍ സാമ്യമുള്ള മോഡലാണ് മാഗ്‌നൈറ്റ്. മസ്‌കുലര്‍ ഭാവമുള്ള ഗ്രില്ല്, എല്‍.ഇ.ഡി ഹെഡ്ലാമ്പ്, എല്‍-ഷേപ്പ് എല്‍.ഇ.ഡി ഡി.ആര്‍.എല്‍, ഡ്യുവല്‍ ടോണ്‍ ബമ്പര്‍, പ്രൊജക്ഷന്‍ ഫോഗ് ലാമ്പ് എന്നിവയാണ് മുന്‍വശം സ്‌റ്റൈലിഷാക്കുന്നത്. 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയി വീലും ബ്ലാക്ക് വീല്‍ ആര്‍ച്ചും ഡോറിലൂടെ നീളുന്ന ക്ലാഡിങ്ങുമാണ് വശങ്ങളില്‍ നല്‍കിയിട്ടുള്ളത്.

കുറഞ്ഞ വിലയില്‍ പോലും കോംപാക്ട് എസ്.യു.വി. സെഗ്മെന്റിലെ മികച്ച ഫീച്ചറുകളുടെ അകമ്പടിയോടെയാണ് മാഗ്‌നൈറ്റ് എത്തിയിട്ടുള്ളത്. ഇതില്‍ ഏറ്റവുമാകര്‍ഷകം ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്ററാണ്. എട്ട് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പുതിയ ഡിസൈനിലുള്ള ഡാഷ്ബോര്‍ഡ്, മികച്ച സീറ്റുകള്‍ എന്നിവയും അകത്തളത്തെ ആകര്‍ഷകമാക്കും. കാര്യക്ഷമമായ സുരക്ഷയും ഈ വാഹനം നല്‍കുന്നുണ്ട്.

Content Highlights: Nissan Announce Price Hike For Magnite Turbo Model