വരവിനൊരുങ്ങി പുതിയ ഹ്യുണ്ടായി ക്രെറ്റ; ഫെബ്രുവരിയില്‍ അവതരിപ്പിക്കും, മാര്‍ച്ചില്‍ നിരത്തിലെത്തും


ചൈനയിലെ ഷാങ്ഹായി ഓട്ടോഷോയില്‍ ഐഎക്സ്25 എന്ന പേരിലാണ് പുതിയ ക്രെറ്റ ആദ്യമായി പ്രദര്‍ശനത്തിലെത്തിയത്.

പുതിയ ഡിസൈനിലും ഉയര്‍ന്ന തലയെടുപ്പിലുമൊരുങ്ങുന്ന ഹ്യുണ്ടായി ക്രെറ്റയുടെ പുതുതലമുറ മോഡല്‍ ഫെബ്രുവരിയില്‍ അവതരിപ്പിക്കുമെന്ന് ഓട്ടോമൊബൈല്‍ പോര്‍ട്ടലായ ഓട്ടോകാര്‍ റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിക്കുന്ന പുതിയ ക്രെറ്റ ഫെബ്രുവരി മാസത്തോടെ നിരത്തുകളില്‍ പ്രതീക്ഷിക്കാമെന്നാണ് സൂചന.

ചൈനയിലെ ഷാങ്ഹായി ഓട്ടോഷോയില്‍ ഐഎക്സ്25 എന്ന പേരിലാണ് പുതിയ ക്രെറ്റ ആദ്യമായി പ്രദര്‍ശനത്തിലെത്തിയത്. ആകര്‍ഷകമായ ഡിസൈന്‍ മാറ്റമാണ് രണ്ടാം തലമുറ ക്രെറ്റയില്‍ ഒരുക്കിയിരിക്കുന്നത്. കാസ്‌കേഡ് ഡിസൈനിലുള്ള റേഡിയേറ്റര്‍ ഗ്രില്ല്, നേര്‍ത്ത ഇന്റിക്കേറ്റര്‍, പുതിയ ഹെഡ്‌ലാമ്പ്, എല്‍ഇഡി ഡിആര്‍എല്‍, ഡ്യുവല്‍ ടോണ്‍ സ്‌പോര്‍ട്ടി ബമ്പര്‍ എന്നിവയാണ് ആദ്യ കാഴ്ചയിലെ മാറ്റം.

ഇന്റീരിയറിന്റെ ഡിസൈനും ഉടച്ചുവാര്‍ത്തിട്ടുണ്ടെന്നാണ് സൂചന. കോക്പിറ്റ് സെന്റര്‍ കണ്‍സോള്‍, വെന്യുവില്‍ നല്‍കുന്ന ബ്ലൂ ലിങ്ക് സംവിധാനമുള്ള ഫ്ളോട്ടിങ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയ്ക്ക് പുറമെ, മികച്ച പ്ലാസ്റ്റിക്കിലും ലെതറിലുമാണ് ഡാഷ്ബോര്‍ഡും സീറ്റും ഒരുങ്ങുന്നത്.

കിയ സെല്‍റ്റോസില്‍ നിന്ന് കടമെടുത്ത ബിഎസ്-6 നിലവാരത്തിലുള്ള 1.4 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തില്‍ നല്‍കുക. 2020-ഓടെ ഹ്യുണ്ടായിയുടെ സെഡാന്‍ മോഡലായ വെര്‍ണയിലും ഈ എന്‍ജിന്‍ നല്‍കുമെന്നാണ് വിവരം.

ഇന്ത്യയില്‍ വാരനിരിക്കുന്ന ക്രാഷ് ടെസ്റ്റിനെയും മറ്റ് സുരക്ഷാ മാനദണ്ഡങ്ങളെയും അതിജീവിക്കാന്‍ കഴിയുന്ന തരത്തിലായിരിക്കും ഈ വാഹനം ഒരുക്കുകയെന്നാണ് കമ്പനി അവകാശപ്പെടുന്നത്. കിയ സെല്‍റ്റോസിന് അടിസ്ഥാനമൊരുക്കുന്ന പ്ലാറ്റ്ഫോമാണ് ക്രെറ്റയ്ക്കും നല്‍കുക.

Source: AutoCar

Content Highlights: Next Generation Hyundai Creta Launch In February

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022


Opium Poppy

00:50

മൂന്നാറിൽ മാരകലഹരിയായ കറുപ്പ് ഉത്പാദിപ്പിക്കുന്ന പോപ്പി ചെടികൾ പിടികൂടി

May 25, 2022


antony raju

1 min

പിന്നില്‍ രാഷ്ട്രീയശക്തികള്‍; ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

May 24, 2022

More from this section




Most Commented