തിഹാസിക മോഡലായ ഡിഫന്‍ഡറിന്റെ പുതുതലമുറ മോഡല്‍ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് ലാന്‍ഡ് റോവര്‍. നിരവധി ദുര്‍ഘടമേറിയ പാതകള്‍ താണ്ടി ടെസ്റ്റ് റണ്ണില്‍ ഇതിനോടകം 12 ലക്ഷം കിലോമീറ്ററും 2019 ഡിഫന്‍ഡര്‍ പിന്നിട്ടു കഴിഞ്ഞു. ഇതിന് പിന്നാലെ ഡിഫന്‍ഡറിന്റെ ഇന്ത്യയിലേക്കുള്ള വരവറിയിച്ച് ഡിഫന്‍ഡര്‍ വൈകാതെ ഇങ്ങോട്ടെത്തുമെന്ന് കമ്പനിയുടെ ഇന്ത്യന്‍ വെബ്‌സൈറ്റിലും ലാന്‍ഡ് റോവര്‍ ഉള്‍പ്പെടുത്തി. 

Defender

പ്രോട്ടോടൈപ്പ് മോഡലിന്റെ ചിത്രങ്ങള്‍ നല്‍കിയതൊഴിച്ചാല്‍ പുതിയ ഡിഫന്‍ഡറിന്റെ കൂടുതല്‍ വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല. ഡിഫന്‍ഡര്‍ ഇന്ത്യയില്‍ പരീക്ഷയോട്ടം നടത്തുന്ന ചിത്രങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ത്രീ ഡോര്‍, 5 ഡോര്‍ പതിപ്പില്‍ 2019 ഡിഫന്‍ഡര്‍ പുറത്തിറങ്ങാനാണ് സാധ്യത. ഈ വര്‍ഷം അവസാനത്തോടെ പുതിയ ഡിഫന്‍ഡറിന്റെ ഗ്ലോബല്‍ ലോഞ്ച് നടക്കുമെന്നാണ് സൂചന. അതിനുശേഷം ഇന്ത്യയിലേക്കും എത്തും. 

Defender

Content Highlights; Land Rover Defender, Next Gen Defender, 2019 Defender