80 കി.മി വേഗതയിൽ തലകുത്തനെ പാടത്തേക്ക് ഡൈവ്, യാത്രക്കാരും വണ്ടിയും സേഫ്; സഫാരി ഡാ.. | Video


വാഹനം 80 കിലോമീറ്റര്‍ വേഗതയിലായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ഡ്രൈവിറിന് പുറമെ, ഏതാനു ആളുകളും വാഹനത്തിനുള്ളിലുണ്ടായിരുന്നു.

അപകട ദൃശ്യം | Photo: Youtube/ Shivesh Vlogs

സുരക്ഷയുടെ പേരിലാണ് ഇപ്പോള്‍ ടാറ്റയുടെ വാഹനങ്ങള്‍ അറിയിപ്പെടുന്നത് തന്നെ. ക്രാഷ് ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ്ങ് സ്വന്തമാക്കിയ ആദ്യ ഇന്ത്യന്‍ വാഹനമെന്ന വിശേഷണം പോലും ടാറ്റയുടെ കോംപാക്ട് എസ്.യു.വിയായ നെക്‌സോണിനായിരുന്നു. നെക്‌സോണിനുണ്ടായ പല അപകടങ്ങളിലും ആളുകള്‍ ഒരു പോറല്‍ പോലുമേല്‍ക്കാതെ രക്ഷപ്പെട്ടതിന്റെ അനുഭവങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ കാണാറുണ്ട്. ഇത്തരത്തിലുള്ള ഒരു സാക്ഷ്യമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നത്.

വാഹനം ടാറ്റയുടെ സഫാരിയാണ്. ക്രാഷ് ടെസ്റ്റില്‍ പങ്കെടുത്ത് സുരക്ഷയൊന്നും തെളിയിച്ചിട്ടില്ലെങ്കിലും വാഹനം സൂപ്പര്‍ സ്‌ട്രോങ്ങാണെന്നാണ് തെളിയിക്കുകയാണ് ഒരു അപകടത്തിന്റെ വീഡിയോ. മധ്യപ്രദേശിലാണ് ഈ അപകടം നടന്നത്. ഹൈവേയിലൂടെ യാത്ര ചെയ്യുകയായിരുന്ന വാഹനം നിയന്ത്രണം വിട്ട് റോഡിന് താഴെയുള്ള കൃഷിയിടത്തിലേക്ക് മറിയുകയായിരുന്നു. തലകുത്തനെ മറിഞ്ഞ വാഹനത്തിലുണ്ടായിരുന്ന ഡ്രൈവർക്ക് ഒരു പോറല്‍പോലുമേറ്റില്ലെന്ന് മാത്രമല്ല, വാഹനത്തിന്റെ പരിക്കും വളരെ തുച്ഛമാണ്.

മധ്യപ്രദേശിലെ റേവ-സാത്‌ന ജില്ലകളെ ബന്ധിപ്പിക്കുന്ന സംസ്ഥാന പാതയിലാണ് അപകടമുണ്ടായത്. വാഹനം ഏകദേശം 80 കിലോമീറ്റര്‍ വേഗതയിലായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ഡ്രൈവർക്ക് പുറമെ, ഏതാനു ആളുകളും വാഹനത്തിനുള്ളിലുണ്ടായിരുന്നു. ഒരു ബൈക്ക് റോഡിലേക്ക് കയറിയതിനെ തുടര്‍ന്ന് ഇടത് വശത്തേക്ക് തിരിച്ചതോടെ കാറിന്റെ നിയന്ത്രം നഷ്ടപ്പെടുകയും ആഴത്തിലേക്ക് മറിയുകയുമായിരുന്നു. വാഹനത്തിലുണ്ടായിരുന്ന എല്ലാവരും സുരക്ഷിതരാണെന്നും ഡ്രൈവര്‍ അറിയിച്ചു.

ഈ സംഭവം ടാറ്റ വാഹനങ്ങള്‍ ഒരുക്കുന്ന സുരക്ഷ ഒരിക്കല്‍ കൂടി അടിവരയിടുകയാണെന്നാണ് കമന്റുകള്‍. തലകുത്തനെ മറിഞ്ഞിട്ടും സഫാരിയുടെ ബോഡിക്ക് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടില്ലന്നത് വാഹത്തിന്റെ ബില്‍ഡ് ക്വാളിറ്റിയുടെ ഉദാഹരണമാണ്. റൂഫിന് വശങ്ങളില്‍ നല്‍കിയിട്ടുള്ള പില്ലറിനുമാണ് നേരിയ കേടുപടാകുള്‍ സംഭവിച്ചത്. അപകടത്തില്‍പെട്ട വാഹനത്തിന്റെ വിന്‍ഡോയിലൂടെയാണ് ഡ്രൈവര്‍ പുറത്തിറങ്ങുന്നത്.

Articles Source: Cartoq

Content Highlights: New Tata Safari rolls off a bridge, Passenger walk out from cars

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
mla

1 min

'മെന്‍റർ' എന്ന് വിശേഷണം; ആർക്കൈവ് കുത്തിപ്പൊക്കി കുഴല്‍നാടന്‍, തെളിവ് പുറത്തുവിട്ടു

Jun 29, 2022


pinarayi

'എന്തും പറയാമെന്നോ, മനസ്സില്‍ വെച്ചാ മതി, മകളെ പറഞ്ഞാല്‍ കിടുങ്ങുമെന്ന് കരുതിയോ'

Jun 28, 2022


r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022

Most Commented